സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പലതവണ ബഹുമാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതും വിഷയം പഠിച്ച് ചര്‍ച്ചക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാളിതുവരെയും അതിന് കഴിയാത്തത് ഖേദകരമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡീസല്‍, സ്പെയര്‍പാര്‍ട്ട്സ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിര്‍മ്മാണം, ടയര്‍, വര്‍ക്ക്ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ദ്ധനവ് വ്യവസായത്തെ തകര്‍ച്ചയില്‍ എത്തിച്ചിരിക്കയാണ്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ […]

അതിരപ്പിള്ളിയില്‍ അതിമോഹം വേണ്ടെന്ന് വി.എസും

അതിരപ്പിള്ളിയില്‍ അതിമോഹം വേണ്ടെന്ന് വി.എസും

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ ഇടതുപക്ഷത്ത് പാളയത്തില്‍പട. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കതത്തിനെതിരെ സിപിഐയ്‌ക്കോപ്പം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വൃത്തങ്ങളും സിപിഎം നേതൃത്വവും വെട്ടിലായി. പദ്ധതി നടപ്പിലാകില്ലെന്ന ഉറച്ച നിലപാടുമായാണ് ഇന്ന് വി.എസ് രംഗത്തെത്തിയത്. ഇടതു മുന്നണി ഇതു സംബന്ധിച്ച് ആലോചനകളൊന്നും നടത്തിയിട്ടില്ലെന്നും ഘടകക്ഷികള്‍ അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നും പറഞ്ഞ വി.എസ് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നും തുറന്നടിച്ചു. കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ, പദ്ധതി നടപ്പാക്കാന്‍ […]

പതിനഞ്ചാമത് ഇന്ത്യന്‍ ഉപരാഷ്ട്രപതിയായിഎം. വെങ്കയ്യ നായിഡു അധികാരമേറ്റു

പതിനഞ്ചാമത് ഇന്ത്യന്‍ ഉപരാഷ്ട്രപതിയായിഎം. വെങ്കയ്യ നായിഡു അധികാരമേറ്റു

ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വാജ്പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വെങ്കയ്യ പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് ഉപരാഷ്ട്രപതി പദത്തില്‍ എത്തിയത്. 771ല്‍ 516 വോട്ട് വെങ്കയ്യ നായിഡുവിനും 244 വോട്ട് ഗോപാല്‍ കൃഷ്ണ ഗാന്ധിക്കും ലഭിച്ചിരുന്നു. പുതിയ ഉപരാഷ്ട്രപതിയ്ക്ക് ഇന്ന് ഉച്ചയ്ക്ക് രാജ്യസഭ എംപിമാര്‍ സ്വീകരണം നല്‍കുന്നുണ്ട്.

സൗന്ദര്യ രഹസ്യം ഇതാദ്യമായി നയന്‍സ് വെളിപ്പെടുത്തുന്നു

സൗന്ദര്യ രഹസ്യം ഇതാദ്യമായി നയന്‍സ് വെളിപ്പെടുത്തുന്നു

മലയാളിയെങ്കിലും അന്യഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന നയന്‍താര സൗന്ദര്യത്തിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ ആണ്. സൗന്ദര്യവും ശരീര ഭംഗിയുമെല്ലാം ഒത്തിണങ്ങിയ ഗ്ലാമര്‍ താരമെന്നു വിശേഷിപ്പിക്കാവുന്ന ഒരാളാണ് നയന്‍സ്. ഗോസിപ്പു കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും മലയാളികള്‍ ഉള്‍പ്പെടയുള്ള സിനിമാ പ്രേക്ഷകര്‍ക്ക് എപ്പോഴും നടിയോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിട്ടില്ല. താരറാണിയായി തിളങ്ങുന്ന നയന്‍സിന്റെ വിജയരഹസ്യങ്ങളില്‍ ഒന്നാണ് തെളിമങ്ങാത്ത സൗന്ദര്യം. മലയാളത്തിലെ സൗന്ദര്യ രാജാവായ മമ്മൂട്ടിയെ പോലെ നയന്‍സും തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ ചില ചിട്ടകള്‍ പിന്തുടര്‍ന്ന് പോരുന്നുണ്ട്. ജിമ്മിലെ വര്‍ക്കൗട്ട് […]

ചെര്‍ക്കള ടൗണിലെ സര്‍ക്കിള്‍ ഉടന്‍ പൊളിച്ചു നീക്കും: ജി.സുധാകരന്‍

ചെര്‍ക്കള ടൗണിലെ സര്‍ക്കിള്‍ ഉടന്‍ പൊളിച്ചു നീക്കും: ജി.സുധാകരന്‍

കാസര്‍കോട്: ചെര്‍ക്കള ടൗണിലെ സര്‍ക്കിള്‍ പൊളിച്ച് നീക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. അശാസ്ത്രീയമായി നിര്‍മ്മിച്ച സര്‍ക്കിള്‍ നിരന്തരം അപകടങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ പാര്‍ക്കിംഗ് സൗകര്യത്തോടെ പുതിയ ട്രാഫിക് സര്‍ക്കിള്‍ ചെര്‍ക്കളയില്‍ നിര്‍മ്മിക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. ട്രാഫിക് സര്‍ക്കിളിനെക്കുറിച്ചു യാത്രക്കാരില്‍ നിന്നു വ്യാപകമായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ പൊളിച്ചുനീക്കാന്‍ മന്ത്രി നേരത്തേ ഉത്തരവിട്ടിരുന്നു. മാത്രവുമല്ല മന്ത്രിയുടെ കാസര്‍കോട് സന്ദര്‍ശന വേളയില്‍ ചെര്‍ക്കള സന്ദര്‍ശിക്കുകയും അപാകത നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. […]

പര്‍ദ്ദയെചൊല്ലി സംഘര്‍ഷം; പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

പര്‍ദ്ദയെചൊല്ലി സംഘര്‍ഷം; പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

കാഞ്ഞങ്ങാട്: കോളേജില്‍ പര്‍ദ്ദ ധരിച്ചെത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. കോളജ് ക്ലാസ് മുറിയില്‍ പര്‍ദ ധരിച്ചെത്തിയ നാല് വിദ്യാര്‍ഥിനികളുടെ നടപടിയെ അധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ചു കോളജിലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനു നേരെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ എതിര്‍ പ്രതിഷേധവുമായി ഇറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ബുധനാഴ്ചകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു കോളജിലേക്കു വരാന്‍ അനുമതിയുണ്ടെങ്കിലും ക്ലാസ് മുറികളില്‍ […]

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ കാസര്‍കോട് ഗവ.ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ ജില്ലയിലെ 19 പരാതികള്‍ തീര്‍പ്പാക്കി. മൊത്തം 51 പരാതികളാണ് പരിഗണിച്ചത്. മറ്റ് പരാതികളില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുവാനും തുടര്‍ നടപടികള്‍ക്കുമായി കമ്മീഷന്‍ ഉത്തരവായി. പരാതിക്കാരില്‍ നിന്ന് വ്യക്തമായി വിവരങ്ങള്‍ അന്വേഷിച്ച് മനസിലാക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. പരാതികളില്‍ കോടതികളില്‍ നിന്ന് സ്‌റ്റേ ഉണ്ടെങ്കില്‍ സിറ്റിംഗിന് വരുമ്പോള്‍ ഇത്തരം വിധികളുടെ പകര്‍പ്പ് ഹാജരാക്കണം. ജില്ലയില്‍ അംഗപരിമിതര്‍ക്ക് മുച്ചക്ര […]

പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുമ്പോള്‍, സോണിയ കുടുംബത്തോടാണ് സംസാരിക്കുന്നത്: സ്മൃതി ഇറാനി

പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുമ്പോള്‍, സോണിയ കുടുംബത്തോടാണ് സംസാരിക്കുന്നത്: സ്മൃതി ഇറാനി

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികം സ്മരിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടാണു സംസാരിച്ചത്. സോണിയ കുടുംബത്തോടും. നെഹ്‌റു സിംഹാസനത്തിന്റെ നിയന്ത്രണം നഷ്ടമായതിന്റെ ‘നീണ്ടതും ദയനീയമായ വിലാപവുമായി’ മാറിയ പ്രസംഗമായിരുന്നു സോണിയയുടേത്. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഈ പരാമര്‍ശം. രക്തമാണ് വെള്ളത്തേക്കാള്‍ ശക്തമെന്നു തെളിയിക്കാനാണ് സോണിയ ശ്രമിച്ചത്. അതു കയ്‌പ്പേറിയതും ഔദാര്യമില്ലാത്തതുമായി. പാര്‍ലമെന്റിന്റെ അന്തരീക്ഷത്തെത്തന്നെ മോശമാക്കി വെറുപ്പിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചാണു സോണിയ സംസാരിച്ചതെന്നും […]

ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അശുദ്ധികല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റം

ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അശുദ്ധികല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റം

കാഠ്മണ്ടു: ആര്‍ത്തവം വരുന്ന സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വിധിച്ച് നേപ്പാള്‍ പാര്‍ലമെന്റ്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്താക്കുന്ന ചടങ്ങ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമം നേപ്പാള്‍ ഗവണ്‍മെന്റ് പാസ്സാക്കി. നൂറ്റാണ്ടുകളായി ഹൈന്ദവ ആചാര പ്രകാരം തുടരുന്ന ചൗപ്പദി എന്ന ദുരാചാരത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് ദൂരെയുള്ള ഒറ്റപ്പെട്ട ഷെഡില്‍ പാര്‍പ്പിക്കുന്ന രീതിയുണ്ട്. ചൗഗോത്ത് എന്നാണ് ഈ ഷെഡുകളെ വിളിക്കുന്നത്. ഇനി മുതല്‍ ഈ രീതി ആവര്‍ത്തിച്ചാല്‍ 3000 രൂപ […]

മട്ടന്നൂര്‍ നഗരസഭ എല്‍.ഡി.എഫിന്

മട്ടന്നൂര്‍ നഗരസഭ എല്‍.ഡി.എഫിന്

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍ വിജയം. 35 വാര്‍ഡുകളില്‍, 20 വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ആറിടത്ത് യുഡിഎഫും വിജയിച്ചു. എഴന്നൂര്‍ വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. നെല്ലൂന്നി വാര്‍ഡില്‍ സിപിഐ എമ്മിലെ അനിതാ വേണു 476 വോട്ടിന് വിജയിച്ചു.കാര വാര്‍ഡില്‍ സിപിഐ എമ്മിലെ കെ ബാലകൃഷ്ണന്‍ 310 വോട്ടിന് വിജയിച്ചു . പെരിഞ്ചേരിയില്‍ 113 വോട്ടിന് എം മനോജ് കുമാര്‍(സിപിഐ എം) വിജയിച്ചു. ഇല്ലംഭാഗം […]