അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ് ക്യാമ്പയിന്‍

അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ് ക്യാമ്പയിന്‍

കാഞ്ഞങ്ങാട്: കെ പി സി സി പ്രസിഡണ്ട്  എം.എം.ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്രയുടെ ഭാഗമായി കെ പി സി സി ഐ ടി സെല്‍ ആരംഭിച്ച ‘അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ്’ എന്ന ഡിജിറ്റല്‍ പ്രതിഷേധ പരിപാടിയുടെ കാസറഗോഡ് ജില്ലാ ഐ ടി സെല്ലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലതല ഉദ്ഘാടനം പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ വെച്ച് കല്ലഞ്ചിറയിലെ ടി.വി. ജാനു എന്നവരുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധം ഡിജിറ്റലായി രേഖപ്പെടുത്തി കൊണ്ട് ഡി സി സി […]

കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് ഉണര്‍വ്വേകി കേന്ദ്രസംഘം

കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് ഉണര്‍വ്വേകി കേന്ദ്രസംഘം

കാസര്‍കോട്: കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് ഉണര്‍വ്വേകി കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് ജില്ലയുടെ ടൂറിസം സാധ്യതകളെ കുറിച്ച് വിശദമായ നിവേദനം സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി നല്‍കിയ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പഠനം നടത്താനായി കേന്ദ്ര സംഘമെത്തിയത്. അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം, ബദിയടുക്ക കൊടിപ്പള്ളം എസ്എന്‍ഡിപി ക്ഷേത്രം, ഉപ്പള അനഫി പള്ളി, […]

സൂര്‍ദാസ് അനുസ്മരണം സംഘടിപ്പിച്ചു

സൂര്‍ദാസ് അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: സക്ഷമ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭക്ത കവി സൂര്‍ദാസ് അനുസ്മരണം സംഘടിപ്പിച്ചു. കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ നടന്ന പരിപാടി കാസര്‍കോട് ഗ്രാമാന്തര താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.പി.ശിഖ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി പ്രദീപ് കുമാര്‍ പ്രഭാഷണവും, ജില്ലാ ട്രഷറര്‍ സുരേഷ് നായ്ക് സൂര്‍ദാസ് അനുസ്മരണവും നടത്തി. മേഖലാ സംഘടനാ സെക്രട്ടറി സി.സി.ഭാസ്‌കരന്‍, കാസര്‍കോട് താലൂക്ക് പ്രസിഡന്റ് അശോക് നായ്ക്, ജില്ലാ സമിതിയംഗം എസ്.കുമാര്‍, സാമൂഹ്യ […]

ഉപ്പളയില്‍ സിറ്റി ബാഗിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

ഉപ്പളയില്‍ സിറ്റി ബാഗിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

ഉപ്പള: ഒന്നര പതിറ്റാണ്ടിലേറെയായി കാസറഗോഡിന്റെ ഹൃദയം തൊട്ടറിഞ്ഞ സിറ്റി ബാഗിന്റെ ഉപ്പളയിലെ പുതിയ ഷോറൂം ഉദ്ഘാടനം സയ്യിദ് കെ. എസ്. ജാഫര്‍ സാദിക് തങ്ങള്‍ ്‌നിര്‍വഹിച്ചു. പി ബി അബ്ദുല്‍ റസാഖ്, സിറ്റി ബാഗിന്റെ സ്ഥാപകന്‍ എ. എം കരീം ഹാജി, മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ഡയറക്ടര്‍ അയിന സാദത്ത് എന്നിവര്‍ സംബന്ധിച്ചു. സിറ്റി ബാഗിന് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും ഷോറൂമുകള്‍ ഉണ്ട്. അമേരിക്കന്‍ ടൂറിസ്റ്റര്‍, വൈല്‍ഡ് ക്രാഫ്റ്റ്, സഫാരി, സ്‌കൈ ബാഗ്സ്, ഒഡീസിയ, […]

ബേഡകം സെവന്‍സ്: യുണൈറ്റഡ് ചിത്താരി ജേതാക്കള്‍

ബേഡകം സെവന്‍സ്: യുണൈറ്റഡ് ചിത്താരി ജേതാക്കള്‍

ബേഡഡുക്ക: ബേഡഡുക്ക വിന്നേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച കെ.എം. സുരേഷ് മെമ്മോറിയല്‍ എവര്‍റോളിംഗ് സ്വര്‍ണ്ണക്കപ്പിനും കാരക്കുന്ന് സുലൈമാന്‍ മെമ്മോറിയല്‍ ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും മിഡില്‍ ഫ്രണ്ട്‌സ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള കെ.എം. സുരേഷ് മെമ്മോറിയല്‍ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യുണൈറ്റഡ് ചിത്താരി ജേതാക്കളായി. എച്ച്.എസ്. കാഞ്ഞങ്ങാടിനോടാണ് ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് ചിത്താരി ഏറ്റുമുട്ടിയത്. ബേഡഡുക്ക ന്യൂ ജി.എല്‍.പി സ്‌കൂള്‍ ഗ്രൌണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. ജില്ലയിലെ പ്രമുഖ പതിനാറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. […]

വാര്‍ഷിക ദിനത്തില്‍ കാരുണ്യ ഹസ്തവുമായി കരുണ ട്രസ്റ്റ്

വാര്‍ഷിക ദിനത്തില്‍ കാരുണ്യ ഹസ്തവുമായി കരുണ ട്രസ്റ്റ്

പള്ളിക്കര: ചുറ്റുപാടുമുള്ള നിരാലംബരും, രോഗികളുമായ അനവധിയാളുകള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന കരുണ ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വാഹനാപകടത്തില്‍ കാല് മുറിച്ച് മാറ്റേണ്ടി വന്ന അലക്‌സിനും, ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി രജ്ഞിത്തിനും, അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പെയിന്റിംഗ് തൊഴിലാളി രാമകൃഷണനും കരുണ ട്രസ്റ്റിന്റെ സഹായ നിധി കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി. പ്രാവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, ട്രസ്റ്റ് ചെയര്‍മാന്‍ സി.എച്ച്. രാഘവന്‍, സെക്രട്ടറി […]

പി എസ് സി കുണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്; കെ ആര്‍ സി തെരുവത്ത് ജേതാക്കള്‍

പി എസ് സി കുണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്; കെ ആര്‍ സി തെരുവത്ത് ജേതാക്കള്‍

തളങ്കര: പി എസ് സി കുണ്ടിലിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെ ആര്‍ സി തെരുവത്ത് ജേതാക്കളായി. അല്‍വാദി കടപ്പുറത്തെ തോല്‍പിച്ചാണ് കെആര്‍സി തെരുവത്ത് ജേതാക്കളായത്. മൂന്ന് ഓവറില്‍ 17 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അമീന്‍ ക്യാപ്റ്റനായ കെ ആര്‍ സി ടീം അഞ്ചു ബോളില്‍ തകര്‍പ്പന്‍ ജയം കരസ്ഥമാക്കുകയായിരുന്നു. കെആര്‍സിയുടെ ജുനൈദിനെ മാന്‍ ഓഫ് ദ മാച്ചായും സനീന്‍ അലിയെ ബെസ്റ്റ് ബോളറായും മമ്മുവിനെ ബെസ്റ്റ് ഫീള്‍ഡറായും […]

ഡീസല്‍ വിലവര്‍ദ്ധനവ്: ബസ് വ്യവസായം പ്രതിസന്ധിയില്‍

ഡീസല്‍ വിലവര്‍ദ്ധനവ്: ബസ് വ്യവസായം പ്രതിസന്ധിയില്‍

കാസര്‍കോട് : രൂക്ഷമായ ഡീസല്‍ വില വര്‍ദ്ധനവ് മൂലം ബസുടമകള്‍ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളപ്പെടുകയാണ്. വര്‍ദ്ധിപ്പിച്ച ഡീസല്‍ വില കുറക്കുകയോ സബ്സിഡി നല്‍കുകയോ ചെയ്യാത്തപക്ഷം ഇനിയും നഷ്ടം സഹിച്ചുള്ള സര്‍വ്വീസ് തുടരാന്‍ അസാധ്യമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണെന്നും കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ 800 ഓളം ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നതാണ്. എന്നാല്‍ 400 ബസുകള്‍ മാത്രമേ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളൂ. അതില്‍ തന്നെ കുറേ ബസുകള്‍ വരുമാനനഷ്ടം കാരണം […]

ഐ.എൻ.എൽ സ്ഥാപക ദിനത്തിൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി മധുരപലഹാരം വിതരണം ചെയ്‌തു

ഐ.എൻ.എൽ സ്ഥാപക ദിനത്തിൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി മധുരപലഹാരം വിതരണം ചെയ്‌തു

അജാനൂർ : കാലിടറാത്ത കാൽനൂറ്റാണ്ട് എന്ന രാഷ്ട്രീയ പ്രമേയവുമായി രജത ജൂബിലി ആഘോഷിക്കുന്ന ഐ.എൻ.എൽ സ്ഥാപക ദിനത്തിൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി മധുരപലഹാരം വിതരണം ചെയ്‌തു. അജാനൂർ തെക്കേപ്പുറം നടന്ന പരിപാടിയിൽ വഴിയാത്രക്കാർക്കും, പ്രദേശവാസികൾക്കും ലഡു വിതരണം ചെയ്താണ് പ്രവർത്തകർ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചത്. അജാനൂർ പഞ്ചായത്ത് സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐ.എൻ.എൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു. ഐ.എൻ.എൽ നേതാക്കളായ ഷഫീക് കൊവ്വൽപ്പള്ളി, റിയാസ് അമലടുക്കം, അബ്ദുൽ റഹ്മാൻ കൊളവയൽ, […]

അപകട ഭീഷണിയുയര്‍ത്തി കുട്ടികളുടെ കളി സ്ഥലത്തിന് സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍; കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും നന്നാക്കാന്‍ അധികൃതര്‍ക്ക് മടി

അപകട ഭീഷണിയുയര്‍ത്തി കുട്ടികളുടെ കളി സ്ഥലത്തിന് സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍; കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും നന്നാക്കാന്‍ അധികൃതര്‍ക്ക് മടി

തളങ്കര: കളി സ്ഥലത്തിന് സമീപത്തെ തകര്‍ന്നു വീഴാറായ ട്രാന്‍സ്ഫോര്‍മര്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും ട്രാന്‍സ്ഫോര്‍മറും ഇതിന്റെ ചുറ്റു വേലിയും നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. തളങ്കര തെരുവത്ത് കോയാസ് ലൈനില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറാണ് അപകടഭീഷണിയിലായിരിക്കുന്നത്. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളും കാല്‍നടക്കാരും കടന്നു പോകുന്ന റോഡിന് സമീപത്തായാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി കുട്ടികളുടെ കളി സ്ഥലവുമുണ്ട്. ദിവസേന കുട്ടികള്‍ പന്തെടുക്കാനായി ട്രാന്‍സ്ഫോര്‍മറിനടുത്തെത്താറുണ്ട്. തുരുമ്പെടുത്ത് നശിച്ചുവീഴാറായ വേലിയാണ് ട്രാന്‍സ്ഫോര്‍മറിനുള്ളത്. ട്രാന്‍സ്ഫോര്‍മറിന്റെ സ്ഥിതിയും […]