ഇന്ന് വൈദ്യുതി മുടങ്ങും

ഇന്ന് വൈദ്യുതി മുടങ്ങും

കാസര്‍കോട്: അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാസര്‍കോട് ടൗണ്‍,എം.ജി.റോഡ്,മാര്‍ക്കറ്റ്,ക്രോസ് റോഡ്,നായക്‌സ് റോഡ് എന്നിവിടങ്ങളില്‍ ഇന്നു രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെ വൈദ്യുതി മുടങ്ങും.

പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിന തടവ്

പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിന തടവ്

ഡിണ്ടിഗല്‍: 14 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പിതാവിന് കോടതി മരണം വരെ കഠിന തടവ് വിധിച്ചു. മദ്യപിച്ച് വീട്ടിലെത്തിയിരുന്ന പ്രതി ഒരു വര്‍ഷം തുടര്‍ച്ചയായി മകളെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടേത സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതി പറഞ്ഞു. ഡിണ്ടിഗല്‍ പെരുമാലിമാല സ്വദേശി ചിന്നസ്വാമിയാണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചിരുന്ന ചിന്നസ്വാമി 2014 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷം മകളെ പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തായത്. ഇതോടെ കുട്ടിയുടെ […]

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

ഉദുമ: ഐ.സി.എ.ആര്‍ – കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കെ.വി.കെ, ഉദുമ ഗ്രാമ പഞ്ചായത്ത്, ക്യഷിഭവന്‍, കവുങ്ങ് സുഗന്ധവിള ഡയറക്‌ട്രേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉദുമ പഞ്ചായത്ത് ബാരയില്‍ സംയോജിത കീട നിയന്തണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്ന് വര്‍ഷമായി കെ.വി.കെയിലേയും ,കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേയും ശാസ്ത്രജ്ഞരുടെ നേത്യത്വത്തില്‍ ഉദുമ പഞ്ചായത്തില്‍ നടത്തി വരുന്ന ജൈവ കീട നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. […]

ശാശ്വത സമാധാനത്തിന് എല്ലാവരും പിന്തുണയ്ക്കണം- മന്ത്രി ഇ.ചന്ദ്രശേഖരന്‍

ശാശ്വത സമാധാനത്തിന് എല്ലാവരും പിന്തുണയ്ക്കണം- മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍കോട്: നാട്ടില്‍ സമാധാനം നിലനില്‍ക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പിന്തുണ അനിവാര്യമാണെന്ന് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സമാധാന കമ്മിറ്റി യോഗങ്ങളില്‍ പറയുന്ന അഭിപ്രായങ്ങള്‍പോലെ എല്ലാവരുടെയും മനസില്‍ നന്മയുണ്ടെങ്കില്‍ നമ്മുടെ ജില്ലയില്‍ സമാധാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചില വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ജില്ലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സമാധാന അന്തരീക്ഷമുണ്ടാക്കുവാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ലാ ഭരണകൂടവും […]

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ എക്സൈ് ഉദ്യോഗസ്ഥര്‍ ഇടപെടരുത്. സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കോട്ടയം സ്വദേശിയാണ് വീട്ടില്‍ നടത്തുന്ന ആഘോഷ ചടങ്ങിനോട് അനുബന്ധിച്ച് എക്സൈസിനെ സമീപിച്ചത്. എന്നാല്‍, അനുമതി നല്‍കില്ലെന്ന നിലപാടാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതോടെ ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ആഘോഷങ്ങളോട് അനുബന്ധിച്ച് 14 […]

തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം: മന്ത്രി ഡോ.കെ. ടി. ജലീല്‍

തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം: മന്ത്രി ഡോ.കെ. ടി. ജലീല്‍

തിരുവനന്തപുരം: ഇറച്ചിക്കടകള്‍, മത്സ്യശാലകള്‍, പച്ചക്കറി, പഴ കടകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ അതാത് സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടിജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനത്തില്‍ സ്ഥലമില്ലെങ്കില്‍ ഉടമകളുടെ വീടുകളിലോ സ്ഥലം വാടകയ്ക്കെടുത്തോ സംവിധാനം ഒരുക്കണം. നിലവിലെ നിയമത്തില്‍ ഇതിനായി സര്‍ക്കാര്‍ കര്‍ശന വ്യവസ്ഥകള്‍ ആവശ്യമെങ്കില്‍ കൊണ്ടുവരും. ഇതിനു മുന്‍പ് വ്യാപാരികളുടെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നഗരസഭയില്‍ 500 […]

കാലവര്‍ഷം കുറഞ്ഞാലും പവര്‍ക്കട്ടുണ്ടാകില്ല: വൈദ്യുതി വകുപ്പ് 

കാലവര്‍ഷം കുറഞ്ഞാലും പവര്‍ക്കട്ടുണ്ടാകില്ല: വൈദ്യുതി വകുപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്ന സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നത് വൈദ്യുതോത്പാദനത്തെ ബാധിച്ചിട്ടുണ്ടെന്നും, മഴ കുറവാണെങ്കിലും ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പും ഉയര്‍ന്നിട്ടില്ല. വരും ആഴ്ചകളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

കുടുംബശ്രീ മഴപ്പൊലിമ ക്യാമ്പയിന്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും

കുടുംബശ്രീ മഴപ്പൊലിമ ക്യാമ്പയിന്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളിലും നടപ്പിലാക്കുന്ന മഴപ്പൊലിമ ക്യാമ്പയിന്‍ ഈ മാസം 24ന് ആരംഭിക്കും. ജലസംരംക്ഷണം, തരിശുഭൂമി കൃഷി യോഗ്യമാക്കല്‍, നാടന്‍ നെല്‍വിത്ത് സംരക്ഷണം, വയല്‍ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് മഴപ്പൊലിമ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 6320 ജെ.എല്‍.ജികള്‍ നിലവില്‍ ജില്ലാമിഷനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തരിശായി കിടക്കുന്ന വയലുകള്‍ തെരഞ്ഞെടുത്ത് കൃഷി യോഗ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുളള കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. […]

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നു

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വെച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്ത്രീയ കറവരീതി, അനുബന്ധനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ 2017 ജൂണ്‍ 23, 24 തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 23/06/2017ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര […]

കാസര്‍കോടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കരുത്: ജില്ലാ പൊലീസ് മേധാവി

കാസര്‍കോടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കരുത്: ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: കാസര്‍കോടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. വ്യക്തികള്‍ തമ്മിലുളള പ്രശ്നങ്ങള്‍ വളച്ചൊടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന അദ്ദേഹം അറിയിച്ചു. കാസര്‍കോട് ടൗണിനടുത്തുളള പ്രദേശങ്ങളില്‍ അടുത്തിടെ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമീപകാലത്തുളള എല്ലാ കേസുകളിലും പോലീസ് ശക്തമായ രീതിയില്‍ നടപടി സ്വീകരിച്ചിട്ടുളളതും പ്രതികളെ ഉടനെതന്നെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടുളളതുമാണ്. ഏതെങ്കിലും തരത്തിലുളള വ്യക്തികള്‍ തമ്മിലുളള പ്രശ്നങ്ങള്‍ മറ്റുതരത്തിലാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ […]

1 309 310 311