മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

കാസര്‍കോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ, ആം ആദ്മി ബീമയോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള മത്സ്യത്തൊഴിലാളികളുടെ ഒമ്പത്, 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് (പരമാവധി രണ്ട് പേര്‍ക്ക് പ്രതിവര്‍ഷം) ആം ആദ്മി ബീമയോജന പദ്ധതി 2017-18 പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം ആഗസ്ത് 15 നകം ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന സൗജന്യ മോട്ടോര്‍ റീവൈന്‍ഡിംഗ് ആന്‍ഡ് ഹോം അപ്ലയന്‍സ് റിപയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം, താമസം, എന്നിവ സൗജന്യമായിരിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ 22 ന് അഞ്ച് മണിക്കകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. […]

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാനത്താവളം വരുന്നത് ചെറുവള്ളി ഹാരിസണ്‍ എസ്റ്റേറ്റില്‍

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാനത്താവളം വരുന്നത് ചെറുവള്ളി ഹാരിസണ്‍ എസ്റ്റേറ്റില്‍

കോട്ടയം: ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ടുള്ള വിമാനത്താവളം വരുന്നത് ചെറുവള്ളി ഹാരിസണ്‍ എസ്റ്റേറ്റില്‍. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 2263 ഏക്കറില്‍ ആയി പരന്നുകിടക്കുന്നതാണ് ഈ എസ്റ്റേറ്റ്. ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവിടെ നിന്നും 48 കിലോമീറ്റര്‍ മാത്രമാണ് ശബരിമലയിലേക്കുള്ള ദൂരം. ഇതുസംബന്ധിച്ച റവന്യൂ വകുപ്പ് അഡീ.സെക്രട്ടറി പി.എച്ച് കുര്യന്‍ അടങ്ങിയ നാലംഗ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമിരുന്ന ഈ ഭൂമി പിന്നീട് ബിലീവേഴ്സ് ചര്‍ച്ചിനു വിറ്റിരുന്നു. എന്നാല്‍ ഈ വില്‍പ്പന നിയമവിരുദ്ധമാണെന്ന […]

നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല കടകംപള്ളി സുരേന്ദ്രന്‍

നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല കടകംപള്ളി സുരേന്ദ്രന്‍

സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ തെരഞ്ഞുപിടിച്ച് ആദായനികുതി ഈടാക്കുന്നതിന് ഇന്‍കം ടാക്സ് വകുപ്പ് നീക്കം നടത്തുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എല്ലാ മാര്‍ഗങ്ങളില്‍ നിന്നുമുള്ള വരുമാനം കണക്കാക്കി നിക്ഷേപകര്‍ ആദായനികുതി ഒടുക്കുന്ന വേളയില്‍ സഹകരണ ബാങ്കുകളില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ വരുമാനം അതാത് ബാങ്കുകളില്‍ നിന്നുമുള്ള സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കണമെന്നാണ് ഇന്‍കംടാക്സ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. മറ്റ് ബാങ്കുകളും ധനകാര്യ […]

കാണ്മാനില്ല

കാണ്മാനില്ല

ഉദുമ: കാസര്‍കോട് പള്ളിക്കര കരിപ്പൊടിയിലെ ആതിര നിവാസിലെ രവീന്ദ്രന്റെ മകള്‍ ആതിരയെ (23 വയസ്സ്) ഈ മാസം 10 മുതല്‍ വീട്ടില്‍ നിന്നും കാണാതായി. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. യുവതിയെ കണ്ടുകിട്ടുന്നവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലോ, താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ അറിയിക്കണം. ബേക്കല്‍ പോലീസ് സ്റ്റേഷന്‍: 04672236224, ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍: 9497964323, ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍: 9497980916.

റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി : 451.46 കോടി ചെലവഴിച്ചു

റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി : 451.46 കോടി ചെലവഴിച്ചു

തിരുവനന്തപുരം: റബ്ബറിന്റെ വിലത്തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി 150രൂപ താങ്ങുവില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന റബ്ബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതി നടപ്പാക്കുന്നതിന് 2016-17 സാമ്പത്തിക വര്‍ഷം അനുവദിച്ച 500 കോടി രൂപയില്‍ ഇതുവരെ 451.46 കോടി ചിലവഴിച്ചു. ഇതില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ 21 വരെ 56 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഇതിനു ശേഷമുള്ള 11 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ […]

പയ്യന്നൂരില്‍ സമാധാനം പുനസ്ഥാപിക്കണം: മുന്‍സിപ്പല്‍ മുസ്ലിം ലിഗ് പ്രസിഡന്റ വി.കെ.പി ഇസ്മായില്‍

പയ്യന്നൂരില്‍ സമാധാനം പുനസ്ഥാപിക്കണം: മുന്‍സിപ്പല്‍ മുസ്ലിം ലിഗ് പ്രസിഡന്റ വി.കെ.പി ഇസ്മായില്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് പയ്യന്നൂര്‍ മുന്‍സിപ്പല്‍ മുസ്ലിം ലിഗ് പ്രസിഡന്റ് വി.കെ.പി ഇസ്മായില്‍. ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സംഭവം വ്യാപിക്കാതിരിക്കാന്‍ പോലിസ് മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി – ആര്‍.എസ്.എസ് ഓഫിസുകള്‍ക്കുനേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയും ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.

ഇന്ന് വൈദ്യുതി മുടങ്ങും

ഇന്ന് വൈദ്യുതി മുടങ്ങും

കാസര്‍കോട്: അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാസര്‍കോട് ടൗണ്‍,എം.ജി.റോഡ്,മാര്‍ക്കറ്റ്,ക്രോസ് റോഡ്,നായക്‌സ് റോഡ് എന്നിവിടങ്ങളില്‍ ഇന്നു രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെ വൈദ്യുതി മുടങ്ങും.

പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിന തടവ്

പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിന തടവ്

ഡിണ്ടിഗല്‍: 14 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പിതാവിന് കോടതി മരണം വരെ കഠിന തടവ് വിധിച്ചു. മദ്യപിച്ച് വീട്ടിലെത്തിയിരുന്ന പ്രതി ഒരു വര്‍ഷം തുടര്‍ച്ചയായി മകളെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടേത സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതി പറഞ്ഞു. ഡിണ്ടിഗല്‍ പെരുമാലിമാല സ്വദേശി ചിന്നസ്വാമിയാണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചിരുന്ന ചിന്നസ്വാമി 2014 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷം മകളെ പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തായത്. ഇതോടെ കുട്ടിയുടെ […]

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

ഉദുമ: ഐ.സി.എ.ആര്‍ – കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കെ.വി.കെ, ഉദുമ ഗ്രാമ പഞ്ചായത്ത്, ക്യഷിഭവന്‍, കവുങ്ങ് സുഗന്ധവിള ഡയറക്‌ട്രേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉദുമ പഞ്ചായത്ത് ബാരയില്‍ സംയോജിത കീട നിയന്തണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്ന് വര്‍ഷമായി കെ.വി.കെയിലേയും ,കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേയും ശാസ്ത്രജ്ഞരുടെ നേത്യത്വത്തില്‍ ഉദുമ പഞ്ചായത്തില്‍ നടത്തി വരുന്ന ജൈവ കീട നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. […]