കര്‍ണാടക തിരഞ്ഞെടുപ്പ്: മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കര്‍ണാടക തിരഞ്ഞെടുപ്പ്: മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ബംഗളൂരു: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ പരിപാടികള്‍ ഇന്ന് അവസാനിക്കും. ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.

കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദേശീയപാതയില്‍ ചേര്‍ത്തല പതിനൊന്നാം മൈലിനു സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് കാറിനെ മറികടന്നു വരവേ ബൈക്ക് ബസിനടിയില്‍ പെടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആലപ്പുഴ രജിസ്ട്രേഷനുള്ള ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിന്റെ നമ്പര്‍ കെഎല്‍ 04 വി 2742.

ഭാര്യയുമായുള്ള വഴക്ക് മൂത്ത് യുവാവ് പിഞ്ചു കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ഭാര്യയുമായുള്ള വഴക്ക് മൂത്ത് യുവാവ് പിഞ്ചു കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ഹരിപ്പാട്: ഭാര്യയുമായുള്ള വഴക്ക് മൂത്ത് യുവാവ് 11 മാസമായ കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. വിവാഹമോചനത്തെകുറിച്ച് സംസാരിക്കാന്‍ ഭാര്യാവീട്ടിലെത്തിയ യുവാവാണ് കലി മൂത്ത് കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്. കിണറിനുചുറ്റും വലയിട്ടിരുന്നതിനാല്‍ കിണറ്റില്‍ വീഴാതെ കുഞ്ഞ് വലയില്‍ കുടുങ്ങികിടന്നു. ഭര്‍ത്താവുമായി പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിദേശത്ത് ജോലിചെയ്തിരുന്ന യുവാവ് നാട്ടിലെത്തിയപ്പോഴാണ് വിവാഹമോചനത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ രാമപുരത്തുള്ള ഭാര്യാവീട്ടില്‍ എത്തിയത്. വീട്ടില്‍വച്ച് വഴക്കുണ്ടായതിനെതുടര്‍ന്ന് തന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി കിണറ്റിലേക്ക് എറിയുകയായിരുന്നെന്ന് യുവതി പൊലീസിനു മൊഴി നല്‍കി. […]

വാറ്റ് ചാരായ കേസ്; റിമാന്‍ഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു

വാറ്റ് ചാരായ കേസ്; റിമാന്‍ഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: വാറ്റ് ചാരായ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കൊട്ടാരക്കര സ്വദേശി മനുവാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മനു മരിച്ചത്. കസ്റ്റഡിയില്‍ മനുവിന് മര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, മര്‍ദ്ദിച്ചിട്ടില്ലെന്ന് എക്സൈസ് വ്യക്തമാക്കി.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടകത്തിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ. വിവാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അന്വേക്ഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ്സ് എംഎല്‍എയാണെന്നും രാജ രാജേശ്വരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത് എത്തിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പുറമെ അഞ്ച് ലാപ്ടോപ്പുകളും ഒരു പ്രിന്ററും ഇവിടെ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് […]

പഴനിയിലെ വാഹനാപകടം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി

പഴനിയിലെ വാഹനാപകടം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി

പാലക്കാട്: പഴനി ആയക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോരുത്തോട് പുതുപ്പറമ്പില്‍ സജിനി ബാബുവാണ് ആശുപത്രിയില്‍ മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ(60), സുരേഷ്(52), ഭാര്യ രേഖ, മകന്‍ മനു(27), അഭിജിത്ത്(14) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും കേരളത്തില്‍ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍(12) ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് […]

സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു. പ്രധാന പാതകളില്‍ വെള്ളം കയറി. ഇടിമിന്നലില്‍ നഗര പരിധിയില്‍ പോലീസ് വയര്‍ലെസ് സംവിധാനം തകരാറിലായി. അതേ സമയം മലയോര മേഖലയില്‍ വേനല്‍ മഴയ്ക്ക് ശക്തി കുറവാണ്.

യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു

യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: പതിനൊന്നാം ഉഭയകക്ഷിക്കരാറുമായി ബന്ധപ്പെട്ട് സേവന വേതന വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാറും ഐ.ബി.എയും തുടര്‍ന്നു വരുന്ന നിഷേധാത്മകമായ നിലപാടുകളില്‍ പ്രതിഷേധിച്ച് യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു. കാഞ്ഞങ്ങാട് എല്ലാ ബാങ്ക് ജീവനക്കാരും പങ്കെടുത്ത സമര പരിപാടിയില്‍ ജില്ലാ സെക്രട്ടറി പി.യു. സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ.വി.ഗോപിനാഥ് സ്വാഗതം പറഞ്ഞു. ശ്രീജിത്ത് മൊഴക്കോ, സി.രാധാകൃഷ്ണന്‍, ജോജോമാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമല്ല; നേതാക്കളുടെ കുടിപ്പക കൊലപാതകം : ഹമീദ് വാണിയമ്പലം

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമല്ല; നേതാക്കളുടെ കുടിപ്പക കൊലപാതകം : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പര രാഷ്ട്രീയ കൊലപാതക്കിന്റെ പട്ടികയില്‍ പെടുത്തരുതെന്നും ക്രിമിനല്‍ ചിന്ത വച്ചു പുലര്‍ത്തുന്ന നേതാക്കളുടെ കുടിപ്പകയാണ് കാരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മാഹിയില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടു കൊലപാതകങ്ങളും സി.പിഎം – ആര്‍.എസ്.എസ് നേതാക്കളുടെ പരസ്പരമുള്ള പകയുടെ ഫലമാണ്. ഈ കൊലപാതക പരമ്പര അവസാനിപ്പിക്കാന്‍ കേരളത്തിലെ പോലീസ് സംവിധാനത്തിന് കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വന്‍ ഭരണ പരാജയമാണ്. കൊലപാതകങ്ങളും സംഘര്‍ഷങ്ങളുമാണ് ആര്‍.എസ്.എസ് വളരാനുള്ള വളം. അവരുടെ […]

നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു.

നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു.

കൊച്ചി: ഒട്ടേറെ പുതിയ ഫീച്ചറുകളും ആകര്‍ഷകമായ ഇന്റീരിയര്‍- എക്സ്റ്റീരിയര്‍ ഡിസൈനുകളുമായി നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ വിപണിയിലെത്തി. ബോഡിയിലെ ഊര്‍ജ്ജസ്വലമായ മാറ്റങ്ങള്‍ക്കൊപ്പം കറുപ്പ് റൂഫ്, പുതിയ വീല്‍ ആര്‍ച്ച് ക്ലാഡിങ്ങ്സ് എന്നിവയോടൊപ്പമാണ് നിസാന്‍ ടെറാനോ സ്പോര്‍ട്ട്സ് എഡിഷന്‍ ഇറങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയിലെ പുതിയ സ്ട്രൈപ്സും ക്രിംസണ്‍ സീറ്റ് കവറുകളും ഫ്ളോര്‍ മാറ്റുകളും സ്റ്റൈലിഷ് എസ്.യു.വി എന്ന ടെറാനോയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നു. 12, 22,260 രൂപയാണ് ടെറാനോ സ്പോര്‍ട്ടിന്റെ വില. സ്പോര്‍ട്ടി എക്സറ്റീരിയറും ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും […]

1 30 31 32 33 34 311