നിറത്തിന്റെ പേരില്‍ പരിഹാസം: യുവതി സദ്യയില്‍ വിഷം കലര്‍ത്തി; 5 മരണം, 122 പേര്‍ ആശുപത്രിയില്‍

നിറത്തിന്റെ പേരില്‍ പരിഹാസം: യുവതി സദ്യയില്‍ വിഷം കലര്‍ത്തി; 5 മരണം, 122 പേര്‍ ആശുപത്രിയില്‍

മുംബൈ: കറുപ്പ് നിറത്തിന്റെ പേരില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസത്തില്‍ മനംനൊന്ത യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ഈ ഭക്ഷണം കഴിച്ച നാലു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 120 ആളുകള്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം. ഒരു ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സല്‍ക്കാരത്തിനുള്ള ഭക്ഷണത്തിലാണ് 28കാരിയായ യുവതി വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരേ സ്ഥലത്തു നിന്നും കഴിച്ചവരിലാണു പ്രശ്‌നം കണ്ടതെന്നതിനാല്‍ […]

തിരുവനന്തപുരത്ത് റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു

തിരുവനന്തപുരം : റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു. തിരുവനന്തപുരം മംഗലപുരം സഫാ ആഡിറ്റോറിയത്തിന് സമീപം ജീനാ കോട്ടേജില്‍ ഷിബു പദ്മനാഭന്‍-സംഗീത ദമ്പതികളുടെ മകന്‍ ഭരത് ആഞ്ജനാണ് മരിച്ചത്. മേനംകുളം സെന്റ് മാര്‍ത്തോസ് സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഞ്ജന്‍. വീട്ടില്‍ വച്ച് റംബുട്ടാന്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട ഭരതിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് ലോറി കയറി ധാരുണമായി മരിച്ചു

ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് ലോറി കയറി ധാരുണമായി മരിച്ചു

മഞ്ചേശ്വരം: കാസര്‍ഗോഡ് മംഗളുരു ദേശീയ പാതയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നയാളെ ഇടിച്ചു തെറിപ്പിച്ചു.ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് ലോറി കയറി ധാരുണമായി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് 18 ആണ് മരിച്ചത്. നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡ് മുറിച്ചു കടക്കുകയായിരുന്നു അബ്ദുല്ല എന്നയാളെ ഇടിക്കുകയിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചു വീണ നിയസിന്റെ […]

കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ മനോജ് പിള്ള അന്തരിച്ചു

കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: നടന്‍ മനോജ് പിള്ള അന്തരിച്ചു. 43 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മനോജ് കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

നവവധു വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

നവവധു വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

തൃശ്ശൂര്‍: തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു. വീടിന്റെ ടെറസ്സില്‍ നിന്നുകൊണ്ട് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെയായിരുന്നു അപകടം. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 20 വയസ്സായിരുന്നു.

മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൊല്ലം: മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് ശ്വാസതടസത്തെ തുടര്‍ന്നാണ് പ്രവേശിപ്പിച്ച കോട്ടാത്തല തടത്തില്‍ഭാഗം മുരുകനിവാസില്‍ രതീഷ് – ആര്യ ദമ്പതികളുടെ മകന്‍ ആദി ആര്‍ കൃഷ്ണ(5) മരിച്ചത്. ആശുപത്രിയിലെ വനിതാ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ച് ഇന്‍ജക്ഷന് നിര്‍ദ്ദേശിച്ചത്. ഇന്‍ജക്ഷന്‍ എടുത്തയുടനെ കുട്ടിയ്ക്ക് കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടുകയും ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ഉച്ചയോടെ വീണ്ടും ഒരു ഇന്‍ജക്ഷന്‍ കൂടി എടുത്തതോടെ കുട്ടി വീണ്ടും അവശനിലയിലാവുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. […]

പുലിയുടെ ആക്രമണത്തില്‍ വാല്‍പ്പാറയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പുലിയുടെ ആക്രമണത്തില്‍ വാല്‍പ്പാറയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അതിരപ്പിള്ളി: വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ വീട്ടമ്മയെ പുലി കടിച്ചു കൊന്നു. മതിയുടെ ഭാര്യ കൈലാസം (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളില്‍നിന്നാണു മൃതദേഹം കണ്ടെത്തിയത്. തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണികഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കൈലാസം തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ അനേഷിച്ചെത്തിയപ്പോള്‍ അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള്‍ കണ്ട് പിന്തുടരുകയും കൈതക്കാടിനുള്ളില്‍നിന്ന് മൃതദേഹം ലഭിക്കുകയുമായിരുന്നു. കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ […]

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വാഹനാപകടം ആറു പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വാഹനാപകടം ആറു പേര്‍ മരിച്ചു

ലക്നോ: ഉത്തര്‍പ്രദേശിലെ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. കാണ്‍പൂരിലെ മഹാരാജപൂര്‍ നഗരത്തിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ലോറി ചേരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ ഡ്രൈവര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറപ്പത്തി ദേവസ്ഥാന പൂജാരി കമ്മാടിയിലെ ചെമ്മന്‍ പൂജാരിയെ (72)യാണ് റാണിപുരം കുണ്ടുപ്പള്ളി കുറത്തിപ്പതിയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: കല്യാണി. മക്കള്‍: ചന്ദ്രന്‍, രാജേഷ്, കുമാരന്‍, മല്ലിക.

വയോധികയായ വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍

വയോധികയായ വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വയോധികയായ വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ മാച്ചിപ്പള്ളിയിലെ വാസുവിന്റെ ഭാര്യ പൊന്നമ്മ(61)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വാസുവിനൊപ്പമാണ് പൊന്നമ്മ താമസം. ഉച്ചയോടെ പുറത്തുപോയ വാസു തിരിച്ചെത്തി നോക്കിയപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്ബിളി, അനീഷ്, അജിത മക്കളാണ്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളിമുറിയില്‍ തെന്നിവീണ് മരണപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

1 2 3 37