കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.സി കടമ്പൂരാന്‍ അന്തരിച്ചു

കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.സി കടമ്പൂരാന്‍ അന്തരിച്ചു

കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.സി കടമ്പുരാന്‍ ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശൂപത്രിയില്‍ അന്തരിച്ചു. ഭാര്യ പത്മിനി ടീച്ചര്‍. മകള്‍ അനുശീ. പന്ത്രണ്ടാം വയസ്സില്‍ ബാലസംഘം പ്രവര്‍ത്തനത്തിലൂടെ പൊതു രംഗത്ത് കടന്ന് വന്നതിന് ശേഷം കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം ആരംഭിച്ചു.1957 ല്‍ കടമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി, 1959ല്‍ വിമോചന സമരത്തില്‍ പങ്കെടുത്ത് ഒരു മാസം ജയില്‍വാസം.1960- 62 കാലഘട്ടത്തില്‍ മാതൃഭൂമി പത്രത്തിന്റെ കടമ്പൂര്‍ മേഖല പ്രാദേശിക ലേഖകന്‍, പി.വികെ നെടുങ്ങാടിയുടെ കീഴില്‍ സുദര്‍ശനം, ദേശമിത്രം പത്രത്തിന്റെ […]

ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ ഖബറടക്കം ഇന്ന്

ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ ഖബറടക്കം ഇന്ന്

ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി സിദ്ദീഖിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും. നെല്ലിക്കുന്ന് ജുമാ മസ്ജിദ് റോഡിലെ ബഷീര്‍ -മൈമൂന ദമ്പതികളുടെ മകന്‍ സിദ്ദീഖ് ബഷീര്‍ (35) ബുധനാഴ്ചയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഗള്‍ഫിലുള്ള സഹോദരനായ ഷഫീഖിനും ബന്ധുവായ നിയാസും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഷാര്‍ജയില്‍ ടൈപ്പിംഗ് സെന്ററില്‍ ജോലിചെയ്തു വരികയായിരുന്നു സിദ്ദീഖ്.

വിക്രമന്‍ നായര്‍

വിക്രമന്‍ നായര്‍

കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ പൈരടുക്കത്തെ പരേതനായ നിട്ടൂര്‍ കൃഷ്ണന്‍ നായരുടേയും പുളിയങ്കോട് നന്ദിനിയമ്മയുടേയും മകന്‍ പി.വിക്രമന്‍ നായര്‍ അന്തരിച്ചു. ഷാര്‍ജയില്‍ ഗള്‍ഫ് ടുഡെ പത്ര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കെ.രത്ന (അധ്യാപിക). മകള്‍: ശ്രീദേവി (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: വിനോദ് കുമാര്‍ (കണ്ടക്ടര്‍), വിജയകുമാര്‍ (എക്സ് മിലിട്ടറി), രാജേന്ദ്രന്‍. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും

ചികിത്സയ്ക്കിടെ സംഗീത അധ്യാപിക മരിച്ചു

ചികിത്സയ്ക്കിടെ സംഗീത അധ്യാപിക മരിച്ചു

മുളിയാര്‍: അസുഖത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു. മുളിയാര്‍ മജക്കാറിലെ ഉഷ ഭട്ടാ(46)ണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് ദിവസങ്ങളോളമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്കാണ് മരിച്ചത്. മജക്കാറിലെ പത്മനാഭ ഭട്ടിന്റെ ഭാര്യയാണ്. മക്കള്‍: സഹന, സഞ്ജന

പുതുവത്സരദിനത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉറക്കത്തിനിടെ മരിച്ചു

പുതുവത്സരദിനത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉറക്കത്തിനിടെ മരിച്ചു

കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവര്‍ ഉറക്കത്തില്‍ മരിച്ചു. കോട്ടച്ചേരി കുന്നുമ്മല്‍ സ്റ്റാന്റിലെ ഡ്രൈവര്‍ മാവുങ്കാല്‍ പുതിയകണ്ടത്തെ ഗിരിധരന്‍(52) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ട്യൂഷനു കൊണ്ടുവിടാന്‍ വേണ്ടി മകള്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രമേഹത്തിന് ചികിത്സയിലായിരുന്നു. നഗരത്തില്‍ ഫാഷന്‍ ടൈലേഴ്സ് സ്ഥാപനം നടത്തിയിരുന്ന പരേതനായ ഗോപാലന്റെ മകനാണ്. അമ്മ പരേതയായ നാരായണി. ഭാര്യ: ജയശ്രീ. മക്കള്‍: രോഷ്ന (ഡിഗ്രീ വിദ്യാര്‍ത്ഥിനി, രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ്), ശ്രീലക്ഷ്മി( 10ാം ക്ലാസ് […]

അന്തരിച്ചു

അന്തരിച്ചു

പെരുമ്പള: ബേനൂര്‍ വേണുഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പരേതനായ പൊന്നാറ്റ കണ്ണന്‍ നായരുടെ ഭാര്യ ഇടയില്യം തമ്പായി അമ്മ (93) അന്തരിച്ചു. മക്കള്‍: ഇ. പാര്‍വ്വതി, ഇ. കാര്‍ത്യായനി, ഇ. നാരായണി, ഇ. ലക്ഷ്മി. മരുമക്കള്‍: പി. രാഘവന്‍ നായര്‍, രാമചന്ദ്രന്‍. സഹോദരങ്ങള്‍: ഇ. കൃഷ്ണന്‍നായര്‍, ഇ. കുഞ്ഞിക്കണ്ണന്‍ നായര്‍, ഇ.നാരായണന്‍ നായര്‍, ഇ. രാഘവന്‍നായര്‍, ഇ. മാധവിഅമ്മ, ഇ. നാരായണി, ഇ. ഇന്ദിര, പരേതരായ വെള്ളച്ചിയമ്മ, അമ്മാളു അമ്മ

ക്ലിനിക്കിലേക്ക് പോയ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

ക്ലിനിക്കിലേക്ക് പോയ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

ബദിയടുക്ക: ക്ലിനിക്കിലേക്ക് നടന്നു പോവുകയായിരുന്ന ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ബദിയടുക്ക ചേര്‍കൂഡ്ലുവിലെ ഡോക്ടര്‍ പി നാഗരാജ് (68) ആണ് മരിച്ചത്. ബദിയടുക്ക സര്‍ക്കിളിന് സമീപം ക്ലിനിക്ക് നടത്തി വരികയായിരുന്നു. പതിവുപോലെ രാവിലെ ക്ലിനിക്കിലേക്ക് നടന്നുപോയതായിരുന്നു. ഇന്നലെ രാവിലെ ബദിയടുക്ക മുകളിലെ ബസാറിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 1977 മുതല്‍ ബദിയടുക്കയില്‍ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടറുടെ മരണം നാട്ടുകാര്‍ക്ക് ഞെട്ടലുണ്ടാക്കി. ഭാര്യ: വസന്തലത. മക്കള്‍: അനില്‍ (എഞ്ചിനീയര്‍, ഇന്‍ഫോസിസ് മംഗളൂരു), ഡോ.അഞ്ജലി (ബംഗളൂരു). മരുമക്കള്‍: […]

ബി.ജെ.പി നേതാവ് എസ്.കെ.കുട്ടന്‍ അന്തരിച്ചു

ബി.ജെ.പി നേതാവ് എസ്.കെ.കുട്ടന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട്ടെ പ്രമുഖ നേതാവുമായ അജാനൂര്‍ പടിഞ്ഞാറെകരയിലെ എസ്.കെ.കുട്ടന്‍ (65) അന്തരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കാസര്‍ഗോഡ് ജില്ലയിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന് ഇദ്ദേഹം ബി.എം.എസ്നേതാവ് കൂടിയായിരുന്നു. പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനുശോചനയോഗം നടത്തി

അനുശോചനയോഗം നടത്തി

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന എസ്.കെ കുട്ടന്റെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി.സി. ബാബുവിന്റേയും വേര്‍പാടില്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, മലയാളം ടുഡേ, ബിഗ് മാള്‍ സ്റ്റാഫംഗങ്ങളുടേയും മാനേജ്‌മെന്റിന്റേയും വിദ്യാര്‍ത്ഥികളുടേയും സംയുക്ത യോഗം അനുശോചിച്ചു. കാഞ്ഞങ്ങാട് മേഖലയില്‍ സമാധാനത്തിനും നാടിന്റെ വികസനത്തിനും എസ്.കെ കുട്ടന്റെ സംഭാവനകള്‍ വിസ്മരിക്കാനാകില്ലെന്ന് യോഗം അനുസ്മരിച്ചു. ചെയര്‍മാന്‍ സി. കുഞ്ഞാമദ് പാലക്കി അധ്യക്ഷത വഹിച്ചു. മലയാളം ടുഡേ മാനേജിംഗ് എഡിറ്റര്‍ സി.ഷംസുദ്ദീന്‍, സി.ഖാലിദ്, പ്രിന്‍സിപ്പാള്‍ […]

മാധ്യമപ്രവര്‍ത്തകന്‍ ബി സി ബാബു നിര്യാതനായി

മാധ്യമപ്രവര്‍ത്തകന്‍ ബി സി ബാബു നിര്യാതനായി

ജില്ലയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബി സി ബാബു(57) നിര്യാതനായി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. കാഞ്ഞങ്ങാട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന മലബാര്‍വാര്‍ത്ത സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ ആയിരുന്നു. കേരളകൗമുദി, ലേറ്റസ്റ്റ്, ജന്മദേശം തുടങ്ങിയ പത്രങ്ങളുടെ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. ബി സി ബാബുവിന്റെ പത്രാധിപത്യത്തില്‍ വാരഫലം എന്ന പത്രവും കാഞ്ഞങ്ങാട്ടുനിന്നും പ്രസിദ്ധീകരിച്ചിരുന്നു. അവിഭക്ത ഹൊസ്ദുര്‍ഗ് താലൂക്ക് കെ എസ് യു പ്രസിഡന്റായിരുന്ന ബാബു പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് പത്രപ്രവര്‍ത്തന രംഗത്ത് സജീവമാകുകയായിരുന്നു. രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് […]