സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായിരുന്ന പള്ളിപ്രം ബാലന്‍ അന്തരിച്ചു

സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായിരുന്ന പള്ളിപ്രം ബാലന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായിരുന്ന പള്ളിപ്രം ബാലന്‍ (78) അന്തരിച്ചു.കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഹൊസ്ദുര്‍ഗ്ഗ് മണ്ഡലത്തില്‍ നിന്നും സി പി ഐ സ്ഥാനാര്‍ത്ഥിയായി ഇദ്ധേഹം വിജയിച്ചത്. എ പുഷ്പയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടിലെത്തിച്ചതിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കണ്ണൂര്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും. വൈകുന്നേരം നാല് മണിക്ക് പയ്യാമ്പലം […]

നടിയും മോഡലുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

നടിയും മോഡലുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

കാറപകടത്തില്‍ നടി കൊല്ലപ്പെട്ടു. മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന്‍ ആണ് മരണമടഞ്ഞത്. സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു. അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരുക്ക് പറ്റിയിട്ടുണ്ട്. കൊല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്. ഇന്ന് […]

ക്യാപ്റ്റന്‍ മണി ഇനിയോര്‍മ്മ

ക്യാപ്റ്റന്‍ മണി ഇനിയോര്‍മ്മ

കൊച്ചി: ക്യാപ്റ്റന്‍ മണി (77)ഇനിയോര്‍മ്മ. ഉദരരോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റനായിരുന്നു, മണി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍ നടക്കും. ഭാര്യ: പരേതയായ രാജമ്മ, മക്കള്‍: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍. 1973ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയില്‍ റെയില്‍വേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോള്‍ നേടി കന്നിക്കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്‌കോറില്‍ നില്‍ക്കേ മണി നേടിയ അവസാന […]

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുത തൂണില്‍ തലയിടിച്ചു മരിച്ചു

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുത തൂണില്‍ തലയിടിച്ചു മരിച്ചു

കൊട്ടിയൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുത തൂണില്‍ തലയിടിച്ചു മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പെട്ടു. ഗൂഡല്ലൂരിലെ പരേതനായ നെല്ലിശ്ശേരി ജയറാമിന്റെയും ഡെയ്‌സിയുടെയുംമകന്‍ സിബി(13) യാണ് ദാരുണമായി മരിച്ചത്. ബസിന്റെ പിന്‍സീറ്റിലായിരുന്ന സിബി ശര്‍ദ്ദിക്കാനായി പുറത്തേക്ക് തലയിട്ടപ്പോഴായിരുന്നു അപകടം. പുത്തൂര്‍ വയല്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റേഡിയോ ജോക്കിയായ സന്ധ്യ സിംഗ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

റേഡിയോ ജോക്കിയായ സന്ധ്യ സിംഗ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

ഹൈദരാബാദ്: റേഡിയോ ജോക്കിയായ സന്ധ്യ സിംഗ് തൂങ്ങി മരിച്ച നിലയില്‍. ഹൈദരാബാദിലെ ബൊലറുമില്‍ ഇവരുടെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ ഭര്‍ത്താവ് കരസേന മേജര്‍ വൈഭവ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. സന്ധ്യയെ ഒരു വര്‍ഷം മുന്പാണ് വിശാല്‍ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീധന പീഡനം ആരോപിച്ച് വിശാലിനെതിരെ സന്ധ്യയുടെ സഹോദരി നല്‍കിയ പരാതിയിന്മേല്‍ […]

ഇറച്ചിക്കടയില്‍ ജീവനക്കാരന്‍ കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍

ഇറച്ചിക്കടയില്‍ ജീവനക്കാരന്‍ കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് നായന്മാര്‍മൂല ടൗണില്‍ മട്ടന്‍സ്റ്റാള്‍ ജീവനക്കാരനെ കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പി.എ മട്ടന്‍സ്റ്റാള്‍ ജീവനക്കാരനും കര്‍ണ്ണാടക ഹുന്‍സൂര്‍ സ്വദേശിയുമായ അബ്ദുല്‍ ദാവൂദി(38)നെയണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ചെര്‍ക്കള പൊടിപ്പള്ളയില്‍ താമസിക്കുന്ന ദാവൂദ് വിവിധ ഭാഗങ്ങളിലെ ഇറച്ചിക്കടകളില്‍ ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് നായന്മാര്‍മൂലയില്‍ ജോലിക്കെത്തിയത്. അതിന് ശേഷം കടയില്‍ തന്നെയായിരുന്നു താമസവും. ഇന്ന് രാവിലെ മറ്റു ജീവനക്കാര്‍ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരേതനായ റസാഖ്-സെറീന ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: […]

ഒമ്‌നിവാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

ഒമ്‌നിവാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍ഗോഡ്: ഒമ്‌നിവാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. ബദിയടുക്ക, ബൈക്കുഞ്ച സ്വദേശിയും ഇപ്പോള്‍ ബേള ബദ്‌രടുക്ക സ്വദേശിയുമായ ശേഷപ്പനായിക്-സരസ്വതി ദമ്പതികളുടെ മകള്‍ അര്‍പ്പിത(17)ആണ് മരിച്ചത്. അഗല്‍പാടി അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ബദിയടുക്ക പള്ളത്തടുക്ക തിങ്കളാഴ്ച പുലര്‍ച്ചേ രണ്ട് മണിയോടെ ബദിയടുക്ക പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. കര്‍ണാടക പുത്തൂരിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. സഹോദരന്‍ അരുണ്‍ കുമാറും മാതാവ് സരസ്വതിയുമായിരുന്നു വാനിലുണ്ടായിരുന്നത്. […]

കൃഷ്ണപൂജാരി കൊടവഞ്ചി അന്തരിച്ചു

കൃഷ്ണപൂജാരി കൊടവഞ്ചി അന്തരിച്ചു

കാസര്‍ഗോഡ്: കൃഷ്ണപൂജാരി അന്തരിച്ചു. എംപ്ലോയി പി.ഡബ്ലൂ.ഡി എന്‍.എം.ആര്‍ ആയിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്താല്‍ വീട്ടിലായിരുന്നു, മരണം. പുഷ്പാവതി ഭാര്യ. മക്കള്‍: ശിവരാമ, ഹരിശ്ചന്ദ്ര, നാരായണ, ഗോപാല, ജയന്തി, കമലാക്ഷി, കലാവതി. മരുമക്കള്‍: തിമ്മണ്ണ, ദിവാകര, ശാരദ,സരിത, ഗായത്രി, സുരേഖ.

കുളിമുറിയില്‍ വീണ് മരിച്ചു

കുളിമുറിയില്‍ വീണ് മരിച്ചു

മാവുങ്കാല്‍: കുളിമുറിയില്‍ വീണ് വൃദ്ധ മരിച്ചു. വാഴക്കോട് കൊരമ്പിന്‍ തലയിലെ പരേതനായ പറ്റോന്‍ കുഞ്ഞമ്പുവിന്റെ ഭാര്യ വായക്കോടിച്ചി കല്യാണിയമ്മ (85)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് കുളിമുറിയില്‍ കുളിക്കാന്‍ കയറിയ കല്യാണിയമ്മ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍: സുശീല, ബാലന്‍, ഗോവിന്ദന്‍ (ചുമട്ടു തൊഴിലാളി ശ്രീറാം ടോഡഴ്സ് കോട്ടപ്പാറ), ശാന്ത, ശ്യാമള, രവി (ചുമട്ടുതൊഴിലാളി പാലായി), പരേതനായ ശശി. മരുമക്കള്‍: സരോജിനി, കാര്‍ത്ത്യായനി, ആണ്ടി, ഓമന, യമുന, രാമകൃഷ്ണന്‍, പരോതനായ നാരായണന്‍.

ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ചെമ്മനാട്: ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി നാസര്‍ (38)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവറും നാസറിന്റെ ബന്ധുവുമായ ഹാരിസ് (35) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗോവയില്‍ നിന്നും മത്സ്യം കയറ്റി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന മീന്‍ ലോറിയാണ് ചന്ദ്രഗിരി പാലത്തിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ചത്.പുഴയിലേക്ക് തെറിച്ച് വീണ നാസര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. നാഷനല്‍ ഹൈവേ വഴി പോകേണ്ട ചരക്ക് വണ്ടികളത്രയും തീരദേശ റോഡിലൂടെ […]

1 16 17 18 19 20 30