തിരുനെല്ലി കാളിന്ദി പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തിരുനെല്ലി കാളിന്ദി പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കല്‍പറ്റ: തിരുനെല്ലി കാളിന്ദി പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ ഗോകുല്‍ (19) ആണ് മരിച്ചത്. കോഴിക്കോട് കുന്ദമംഗലം എന്‍.ഐ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. മൃതദേഹം അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

നിസമാബാദ്: തെലങ്കാനയിലെ മലേപ്പള്ളി മേഖലയിലെ മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ജാമിയ സഫിയ മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ സുമയ്യ (15)ആണ് മരിച്ചത്. മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഛര്‍ദ്ദിച്ച 13 വിദ്യാര്‍ത്ഥികള്‍ നിസമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പാലക്കാട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: മേലാര്‍ക്കോട് ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളിയിലെ നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞോടിയത്. ആനയിടഞ്ഞതോടെ നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാനെ ആന കുത്തി വീഴ്ത്തിയത്. പാപ്പാനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. ആനയ്ക്ക് മദപ്പാടുള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ആലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശക്തികുളങ്ങരയില്‍ ബൈക്ക് അപകടം; യുവാവ് മരിച്ചു

ശക്തികുളങ്ങരയില്‍ ബൈക്ക് അപകടം; യുവാവ് മരിച്ചു

കൊല്ലം: ബൈക്ക് റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രികരില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പന്മന കണിച്ചി കുളങ്ങര വീട്ടില്‍ അനില്‍ കുമാറിന്റെ മകന്‍ അനൂപ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശക്തികുളങ്ങര സ്വദേശി മിഥുന് പരിക്കേറ്റു. ഇയാള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 12.15 ന് ദേശീയപാതയില്‍ ശക്തികുളങ്ങര കുരിശടിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരേയും കൊല്ലം ജില്ലാ ആശുപത്രി യിലെത്തിച്ചെങ്കിലും അനൂപിനെ രക്ഷിക്കാനായില്ല.

കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠന്റേയും സുനിതയുടേയും മകള്‍ അശ്വതിയെ ആണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആലത്തൂര്‍ എസ്.എന്‍.കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അശ്വതി. അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് കാണിച്ചു കൊണ്ടുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീടിനുള്ളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യകുറിപ്പ് കണ്ടെത്തിയത്. കോളജിലെ രണ്ട് അധ്യാപികമാരുടെയും അഞ്ച് വിദ്യാര്‍ഥിനികളുടെയും പേര് കുറിപ്പിലുണ്ട്.

നിര്യാതയായി

നിര്യാതയായി

കാഞ്ഞങ്ങാട്: പുതിയകോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രക്ഷാധികാരി ശങ്കരന്‍ ഹെഗ്‌ഡെയുടെ ഭാര്യ മോഹിനി (63) നിര്യാതയായി. മക്കള്‍ എച്ച്.എസ് ശ്രീനിവാസ(ദുബായ്), എച്ച്.എസ് സുവര്‍ണ്ണി (കോഴിക്കോട്), എച്ച്.എസ് മുരളീ കൃഷ്ണ, എച്ച്.എസ് സുഹാസിനി. മരുമക്കള്‍ പീതാംബരന്‍ കോഴിക്കോട്, അനില്‍ കുമാര്‍ ദുബായ്, രേഖ ശ്രീനിവാസ. സഹോദരങ്ങള്‍ എച്ച്.ജി.ദേവേന്ദ്ര, എച്ച്.ജി.സാവിത്രി പുത്തൂര്‍, എച്ച്.ജി കസ്തൂരി പുത്തൂര്‍, എച്ച്.ജി നന്ദകുമാര്‍, എച്ച്.ജി. വനജാക്ഷി പുത്തൂര്‍, എച്ച്.ജി. പാര്‍വ്വതി പുത്തൂര്‍, എച്ച്.ജി. സുരേന്ദ്രന്‍ . സംസാക്കാരം ചൊവ്വാഴ്ച രാവിലെ പുതിയകോട്ട പൊതു ശ്മശാനത്തില്‍.

ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ മരിച്ചു

ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ മരിച്ചു. നാല്പതിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള നാല് സ്ത്രീകളും 7 കുട്ടികളുമാണ് മരണമടഞ്ഞത്. ഓട്ടോയില്‍ ആകെ പതിനാലു പേര് ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപെടുത്തി. രക്ഷപെട്ടവരുടെ കൂട്ടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറും ഉള്‍പ്പെടുന്നു. കയറ്റാവുന്നവരുടെ പരിധിയിലും കൂടുതല്‍ ആളുകളെ കയറ്റിയായിരുന്നു ഡ്രൈവര്‍ ഓട്ടോയില്‍ യാത്ര ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ആലപ്പുഴയില്‍ വാഹനാപകടം; അച്ഛനും രണ്ടു മക്കളും മരിച്ചു

ആലപ്പുഴയില്‍ വാഹനാപകടം; അച്ഛനും രണ്ടു മക്കളും മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി ബാബു(48), മക്കളായി അഭിജിത്ത്(20), അമര്‍ജിത്ത്(16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാബുവിന്റെ ഭാര്യ ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. അമ്പലപ്പുഴയിലെ അമ്പലത്തില്‍ ഉത്സവത്തിന് എത്തിയതായിരുന്നു ബാബുവും കുടുംബവും. തിരിച്ചുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ബാബുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.

മൂവാറ്റുപുഴയില്‍ അപകടത്തില്‍ ഒരു മരണം

മൂവാറ്റുപുഴയില്‍ അപകടത്തില്‍ ഒരു മരണം

മൂവാറ്റുപുഴ: കൂത്താട്ടുകുളത്ത് ഓട്ടോറിക്ഷകള്‍ പിക്അപ് വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊരട്ടി കളപ്പറമ്പില്‍ ചെറിയാന്‍ (72) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എംസി റോഡില്‍ കാലിക്കട്ട് കവലയിലായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരീക്ഷയില്‍ തോറ്റതിനു പതിനഞ്ചുവയസുകാരി ജീവനൊടുക്കി

പരീക്ഷയില്‍ തോറ്റതിനു പതിനഞ്ചുവയസുകാരി ജീവനൊടുക്കി

ന്യൂഡല്‍ഹി: നോയിഡയില്‍ പരീക്ഷയില്‍ തോറ്റതിനു പതിനഞ്ചുവയസുകാരി ജീവനൊടുക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇകിഷ രാഘവ് ഷയാണ് ആത്മഹത്യ ചെയ്തത്. മയൂര്‍ വിഹാറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഇകിഷ. ചൊവ്വാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുറി പൂട്ടിയിരിക്കുകയായിരുന്നു. വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടന്ന ബന്ധുക്കള്‍, കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അധ്യാപകര്‍ വിദ്യാര്‍ഥിയുടെ മേല്‍ വലിയ സമ്മര്‍ദമാണ് ചലുത്തിയിരുന്നതെന്ന് ഇകിഷയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. […]