യുവാവ് ക്ലബ് കെട്ടിടത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍

യുവാവ് ക്ലബ് കെട്ടിടത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ ക്ലബ് കെട്ടിടത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ തടത്തില്‍ ലക്ഷംവീട് കോളനിയിലെ എ.വി.നാരായണനെ (46)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സി.പി.എം തടത്തില്‍ ബ്രാഞ്ച് സെക്രട്ടറി, തടത്തില്‍ കലാ- കായിക സമിതി സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. സജീവ രാഷ്ട്രീയപ്രവര്‍ത്തനം ഒഴിവാക്കി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഇടപെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: മിനി. മക്കള്‍: നിധിന്‍, മിഥുന്‍, നവ്യ. പരേതനായ മക്കാക്കോടന്‍ രാമന്‍ മണിയാണിയുടെയും […]

നീലേശ്വരം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

നീലേശ്വരം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

കാഞ്ഞങ്ങാട്: നിലേശ്വരം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പള്ളിക്കുന്ന് ഗവ: ആശുപത്രിക്ക് സമ്മീപത്തെ സ്‌നേഹ നിവാസില്‍ എം. എസ്. സാബു രാജ് (49) ആണ് മരിച്ചത്. യാമ്പുവില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു. ജനുവരി 18 നാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി പരേതനായ എം. സോമനാഥന്റെയും റിട്ട: നഴ്‌സ് രാജമ്മയുടെയും മകനാണ്. ഭാര്യ: കെ. രജനി. മക്കള്‍: സ്‌നേഹ എസ് രാജ്(പ്‌ളസ് ടു വിദ്യാര്‍ത്ഥിനി), സായൂജ് എസ് രാജ് (അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥി). […]

അന്തരിച്ചു- കെ.ജയരാമന്‍

അന്തരിച്ചു- കെ.ജയരാമന്‍

ബോവിക്കാനം: തളങ്കര പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റ്മാന്‍ മൂളിയാറിലെ കൊടവഞ്ചി വീട്ടില്‍ കെ.ജയരാമന്‍ നായര്‍(65) അന്തരിച്ചു. പരേതരായ എം.കുഞ്ഞിരാമന്‍ നായര്‍-ഇന്ദ്രാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ടി.ലക്ഷ്മി അമ്മ. മക്കള്‍: ശ്രീജ, ശ്രീജിത്ത്, പ്രജിത്ത്. മരുമക്കള്‍: ജി.അശോകന്‍ നായര്‍(മലാംകടപ്പ്), ഹരിത ശ്രീജിത്ത്. സഹോദരങ്ങള്‍: കെ.ഗോപാലന്‍ നായര്‍, കെ.ഭാര്‍ഗ്ഗവിയമ്മ, കെ.ശാന്തകുമാരി, കെ.വിജയകുമാര്‍ നായര്‍, കെ.അച്യുതന്‍ നായര്‍, കെ.അരുണാക്ഷിയമ്മ. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അനന്തപത്മനാഭ, ഹിന്ദു ഐക്യ വേദി ജില്ല സംഘടനാ സെക്രട്ടറി രാജന്‍ മൂളിയാര്‍, […]

എച്ച്1 എന്‍1 പനി ബാധിച്ച് ബാങ്ക് മാനേജര്‍ മരിച്ചു

എച്ച്1 എന്‍1 പനി ബാധിച്ച് ബാങ്ക് മാനേജര്‍ മരിച്ചു

മംഗളൂരു: എച്ച്1 എന്‍1 പനി ബാധിച്ച് ബാങ്ക് മാനേജര്‍ മരിച്ചു. മുള്‍കി ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജര്‍ ലക്ഷ്മിനാരായണ സാലിയന്‍ (43) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഹെജമാടി സ്വദേശിയായ സാലിയന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 16 വര്‍ഷത്തോളമായി ഭാരത് ബാങ്കിലെ ജീവനക്കാരനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുള്‍കി ബാങ്കിലെ മാനേജറാവുന്നതിന് മുമ്പ് മംഗളൂരു, ഉഡുപ്പി ബ്രാഞ്ചുകളിലെ മാനേജറായി പ്രവര്‍ത്തിച്ചിരുന്നു. ഹെജമാടി ബില്ലാവ […]

തെരുവുനായയെ ഭയന്നോടി; വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു

തെരുവുനായയെ ഭയന്നോടി; വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു

മഞ്ചേശ്വരം: തെരുവുനായുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു. ബായാര്‍ ചേരാലിലെ രഘുരാമ പാട്ടാളിയുടെ ഭാര്യ രാധയാണ് (55) മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെ ചിപ്പാറിന് സമീപം അപ്പേരിയിലാണ് സംഭവം. ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ചിപ്പാറില്‍ ബസിറങ്ങി സഹോദരി വാരിജയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നായ് പിന്തുടര്‍ന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ കിണറ്റില്‍ വീഴുകയായിരുന്നു. ഉപ്പളയില്‍നിന്ന് ഫയര്‍ഫോഴ്‌സത്തെി ദേര്‍ളകട്ട കണഞ്ചൂരിലെ ആശുപത്രിയിലത്തെിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. മക്കള്‍: സതീഷ്, സരിത, സന്ദേശ്, വാണിജ.

തിരുവനന്തപുരത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു; കാരണം കുരങ്ങ്

തിരുവനന്തപുരത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു; കാരണം കുരങ്ങ്

തിരുവന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം വീട്ടമ്മ ആത്മഹത്യ ചെയ്തതിന് കാരണം കുരങ്ങെന്ന് ബന്ധുക്കള്‍. കത്തിപ്പാറ തെക്കേക്കര പുത്തന്‍വീട്ടില്‍ പുഷ്പഭായ്(52) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മേഖലയില്‍ കുരങ്ങുശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിരുന്നു. പുഷ്പഭായിയുടെ ഭര്‍ത്താവ് മുത്തയ്യന്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചതോടെ കുടുംബം ദുരിതക്കയത്തില്‍ മുങ്ങിയിരുന്നുവെന്നും തുടര്‍ന്ന് പുരയിടത്തിലും കൊച്ചു വീട്ടിലൂം വാനരന്മാര്‍ ഭീക്ഷണിയുമായി എത്തിയിരുന്നു. വീടിന്റെ മേല്‍ക്കൂരയൂം ഷീറ്റുകളും കുരങ്ങന്മാര്‍ തകര്‍ത്തതോടെ പുഷ്പഭായി മാനസിക സമ്മര്‍ദ്ദത്തിലായതായും തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പോലീസിനോട് […]

ഡി.വൈ.എഫ്.ഐ നേതാവ് വെട്ടേറ്റുമരിച്ചു

ഡി.വൈ.എഫ്.ഐ നേതാവ് വെട്ടേറ്റുമരിച്ചു

ആലപ്പുഴ: കരുവാറ്റയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡി.വൈ.എഫ്.ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു(24)വാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 12ഓടെ കരുവാറ്റയില്‍ ഒരുസംഘം ക്വട്ടേഷന്‍ ഗുണ്ടകള്‍ ജിഷ്ണുവിനെ വെട്ടുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സ്ഥലം വിട്ടശേഷം ജിഷ്ണുവിനെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ വിഷ്ണുഭവനത്തില്‍ ഗോപാലകൃഷ്ണന്റെ മകനാണ്.

അന്തരിച്ചു- പുല്ലൂര്‍ കുഞ്ഞിരാമന്‍

അന്തരിച്ചു- പുല്ലൂര്‍ കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: ബിജെപിയുടെ മുതിര്‍ന്ന നേതാവും അടിയന്തരാവസ്ഥ പോരാളിയും ജില്ലാ സെക്രട്ടറിയുമായ പുല്ലൂര്‍ കുഞ്ഞിരാമന്‍ (72) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ബിജെപി ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജനസംഘ കാലം മുതലെ രാഷ്ടീയ രംഗത്ത് പ്രര്‍ത്തിച്ചിരുന്നു. അടിയന്തിരാവസ്ഥയ്ക്കെതിരെ സമരം നടത്തി പോലീസിന്റെ മര്‍ദ്ദനം ഏറ്റുവാങ്ങിരുന്നു. കെ.ജി.മാരാര്‍ജിയുടെ […]

പള്ളിക്കരയില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

പള്ളിക്കരയില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

നീലേശ്വരം: പള്ളിക്കര കറുത്ത ഗേറ്റിനു സമീപം അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്നയാള്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന ചെക് ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. കോളറില്‍ ഡ്രീംസ് മാതമംഗലം എന്നു പ്രിന്റ് ചെയ്തിട്ടുണ്ട്. നരച്ച കുറ്റിത്താടിയുമുണ്ട്. വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നു നീലേശ്വരം അഡീഷണല്‍ എസ്ഐ, ഇ.വി. രാജശേഖരന്‍ അറിയിച്ചു. ഫോണ്‍: 0467 2280240, 9497980929.

നിര്യാതനായി- ദാമോദരന്‍ ആചാരി

നിര്യാതനായി- ദാമോദരന്‍ ആചാരി

കാസര്‍കോട്: നുള്ളിപ്പാടി ചെന്നിക്കരയിലെ കെ.ദാമോദരന്‍ ആചാരി(82) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ഊര്‍മിള, സുകുമാരന്‍, ഷര്‍മിള. മരുമക്കള്‍: നിഷ, ദാമോദരന്‍ (നീലേശ്വരം). സഹോദരങ്ങള്‍: ലക്ഷ്മി (മംഗളൂരു), വാസു (തലശേരി), പരേതരായ ഗോവിന്ദന്‍, ബാലകൃഷ്ണന്‍.

1 21 22 23 24 25 30