നിര്യാതയായി- എം.ഇന്ദിര

നിര്യാതയായി- എം.ഇന്ദിര

കാസര്‍കോട്: റിട്ട: അധ്യാപികയും കൂഡ്‌ലു ഗോപാലകൃഷ്ണഹൈസ്‌ക്കൂളിലെ അധ്യാപകന്‍ പരേതനായ ഹരിദാസ് ശ്രേണി നാരായണ ഭട്ടിന്റെ ഭാര്യയുമായ എം.ഇന്ദിര (65) അന്തരിച്ചു. ഹൃദയ. സംബന്ധമായ അസുഖത്തേ തുടര്‍ന്ന് മംഗ്‌ളൂര്‍ സ്വകാര്യ ആശുപത്രിയില്‍ചികില്‍സയിലായിരുന്നു ഇന്നലെ (ബുധന്‍) വൈകീട്ടോടെയാണ് മരണം. നുള്ളിപ്പാടി ഗവ.യു.പി.സ്‌ക്കൂള്‍, നീര്‍ച്ചാല്‍ മഹാജനസംസ്‌കൃകോളേജ്, കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചു.2009 ല്‍ ഗവ: ഹൈസ്‌കൂ ളില്‍നിന്നും വിരമിച്ചു. യക്ഷഗാനകുലപതി ഡോ.ശ്രേണി ഗോപാലകൃഷ്ണഭട്ടിന്റെ മകന്റെ ഭാര്യയാണ്.കാസര്‍കോട് ശ്രേണി രംഗ ജംഗമ ട്രസ്റ്റ്., ഗുബ്ബി മനെ ട്രസ്റ്റ് എന്നിവയുടെ മുഖ്യ രക്ഷാധികാരിയായിരുന്നു. […]

മാപ്പിളപ്പാട്ട് ഗാനരചയിതാവ് കുന്നത്ത് അഷ്റഫ് വാഹനാപകടത്തില്‍ മരിച്ചു

മാപ്പിളപ്പാട്ട് ഗാനരചയിതാവ് കുന്നത്ത് അഷ്റഫ് വാഹനാപകടത്തില്‍ മരിച്ചു

ബേക്കല്‍: മാപ്പിളപ്പാട്ട് ഗാനരചയിതാവ് ചെറുവത്തൂര്‍ കൈതക്കാട്ടെ കുന്നത്ത് അഷ്റഫ് വാഹനാപകടത്തില്‍ മരിച്ചു. ഉബൈദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ പള്ളിക്കര പൂച്ചക്കാടുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഷ്റഫ് അപകടം തടയുന്നതിനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ കടക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടി കൂട്ടിയിടിക്കുകയും പിന്നാലെയെത്തിയ മറ്റൊരു വാഹനം ഇടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ അഷ്റഫിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തിലും ഒരുമിച്ച് ആ സഹോദരിമാര്‍ യാത്രയായി; നാടൊന്നടങ്കം അന്ത്യോപചാരം അര്‍പ്പിച്ചു

മരണത്തിലും ഒരുമിച്ച് ആ സഹോദരിമാര്‍ യാത്രയായി; നാടൊന്നടങ്കം അന്ത്യോപചാരം അര്‍പ്പിച്ചു

പെര്‍ല: ഇന്നലെ കുളത്തില്‍ മുങ്ങിമരിച്ച എന്‍മകജെ പഞ്ചായത്തിലെ അഡ്യനടുക്ക കൊമ്പറബെട്ടുവിലെ സഹോദരികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫാത്തിമത്ത് ഫസീല, ആമിനത്ത് ഫിദ, ഫാത്തിമത്ത് മുംതാസ് എന്നീ സഹോദരികളാണ് മരണത്തിന്റെ ചുഴികളിലേക്ക് ആഴ്ന്നുപോയത്. ഒരുമിച്ചു കുളിക്കാന്‍ പോയ സഹോദരിമാരുടെ മക്കളില്‍ തിരിച്ചെത്തിയത് ഒരാള്‍ മാത്രം. സ്‌കൂള്‍ അവധി ദിവസമായ ഇന്നലെ മൂന്നിനാണ് അലക്കാനും കുളിക്കാനുമായി സഹോദരിമാരുടെ നാലു കുട്ടികളും കുളക്കടവിലെത്തിയത്. എന്നാല്‍ തിരിച്ചെത്തിയത് ഫസീന മാത്രമായിരുന്നു. ഫാത്തിമത്ത് ഫസീല, ആമിനത്ത് ഫിദ, ഫാത്തിമത്ത് മുംതാസ് എന്നിവര്‍ […]

എസ്എഫ്ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു

എസ്എഫ്ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: എസ്എഫ്ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു. കാസര്‍ഗോഡ് നുള്ളിപ്പാടിയിലെ അഹമ്മദ് അഫ്സല്‍ ആണ് മരിച്ചത്. കാസര്‍ഗോഡ് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവ നഗരിയിലേക്ക് കാറില്‍ പോകുമ്പോള്‍ ദേശീയപാതയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടം. അപകടത്തില്‍ മറ്റു രണ്ടു വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഹാഷിം സഹോദരനാണ്.

യുവാവ് ക്ലബ് കെട്ടിടത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍

യുവാവ് ക്ലബ് കെട്ടിടത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ ക്ലബ് കെട്ടിടത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ തടത്തില്‍ ലക്ഷംവീട് കോളനിയിലെ എ.വി.നാരായണനെ (46)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സി.പി.എം തടത്തില്‍ ബ്രാഞ്ച് സെക്രട്ടറി, തടത്തില്‍ കലാ- കായിക സമിതി സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. സജീവ രാഷ്ട്രീയപ്രവര്‍ത്തനം ഒഴിവാക്കി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഇടപെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: മിനി. മക്കള്‍: നിധിന്‍, മിഥുന്‍, നവ്യ. പരേതനായ മക്കാക്കോടന്‍ രാമന്‍ മണിയാണിയുടെയും […]

നീലേശ്വരം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

നീലേശ്വരം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

കാഞ്ഞങ്ങാട്: നിലേശ്വരം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പള്ളിക്കുന്ന് ഗവ: ആശുപത്രിക്ക് സമ്മീപത്തെ സ്‌നേഹ നിവാസില്‍ എം. എസ്. സാബു രാജ് (49) ആണ് മരിച്ചത്. യാമ്പുവില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു. ജനുവരി 18 നാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി പരേതനായ എം. സോമനാഥന്റെയും റിട്ട: നഴ്‌സ് രാജമ്മയുടെയും മകനാണ്. ഭാര്യ: കെ. രജനി. മക്കള്‍: സ്‌നേഹ എസ് രാജ്(പ്‌ളസ് ടു വിദ്യാര്‍ത്ഥിനി), സായൂജ് എസ് രാജ് (അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥി). […]

അന്തരിച്ചു- കെ.ജയരാമന്‍

അന്തരിച്ചു- കെ.ജയരാമന്‍

ബോവിക്കാനം: തളങ്കര പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റ്മാന്‍ മൂളിയാറിലെ കൊടവഞ്ചി വീട്ടില്‍ കെ.ജയരാമന്‍ നായര്‍(65) അന്തരിച്ചു. പരേതരായ എം.കുഞ്ഞിരാമന്‍ നായര്‍-ഇന്ദ്രാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ടി.ലക്ഷ്മി അമ്മ. മക്കള്‍: ശ്രീജ, ശ്രീജിത്ത്, പ്രജിത്ത്. മരുമക്കള്‍: ജി.അശോകന്‍ നായര്‍(മലാംകടപ്പ്), ഹരിത ശ്രീജിത്ത്. സഹോദരങ്ങള്‍: കെ.ഗോപാലന്‍ നായര്‍, കെ.ഭാര്‍ഗ്ഗവിയമ്മ, കെ.ശാന്തകുമാരി, കെ.വിജയകുമാര്‍ നായര്‍, കെ.അച്യുതന്‍ നായര്‍, കെ.അരുണാക്ഷിയമ്മ. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അനന്തപത്മനാഭ, ഹിന്ദു ഐക്യ വേദി ജില്ല സംഘടനാ സെക്രട്ടറി രാജന്‍ മൂളിയാര്‍, […]

എച്ച്1 എന്‍1 പനി ബാധിച്ച് ബാങ്ക് മാനേജര്‍ മരിച്ചു

എച്ച്1 എന്‍1 പനി ബാധിച്ച് ബാങ്ക് മാനേജര്‍ മരിച്ചു

മംഗളൂരു: എച്ച്1 എന്‍1 പനി ബാധിച്ച് ബാങ്ക് മാനേജര്‍ മരിച്ചു. മുള്‍കി ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജര്‍ ലക്ഷ്മിനാരായണ സാലിയന്‍ (43) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഹെജമാടി സ്വദേശിയായ സാലിയന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 16 വര്‍ഷത്തോളമായി ഭാരത് ബാങ്കിലെ ജീവനക്കാരനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുള്‍കി ബാങ്കിലെ മാനേജറാവുന്നതിന് മുമ്പ് മംഗളൂരു, ഉഡുപ്പി ബ്രാഞ്ചുകളിലെ മാനേജറായി പ്രവര്‍ത്തിച്ചിരുന്നു. ഹെജമാടി ബില്ലാവ […]

തെരുവുനായയെ ഭയന്നോടി; വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു

തെരുവുനായയെ ഭയന്നോടി; വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു

മഞ്ചേശ്വരം: തെരുവുനായുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു. ബായാര്‍ ചേരാലിലെ രഘുരാമ പാട്ടാളിയുടെ ഭാര്യ രാധയാണ് (55) മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെ ചിപ്പാറിന് സമീപം അപ്പേരിയിലാണ് സംഭവം. ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ചിപ്പാറില്‍ ബസിറങ്ങി സഹോദരി വാരിജയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നായ് പിന്തുടര്‍ന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ കിണറ്റില്‍ വീഴുകയായിരുന്നു. ഉപ്പളയില്‍നിന്ന് ഫയര്‍ഫോഴ്‌സത്തെി ദേര്‍ളകട്ട കണഞ്ചൂരിലെ ആശുപത്രിയിലത്തെിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. മക്കള്‍: സതീഷ്, സരിത, സന്ദേശ്, വാണിജ.

തിരുവനന്തപുരത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു; കാരണം കുരങ്ങ്

തിരുവനന്തപുരത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു; കാരണം കുരങ്ങ്

തിരുവന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം വീട്ടമ്മ ആത്മഹത്യ ചെയ്തതിന് കാരണം കുരങ്ങെന്ന് ബന്ധുക്കള്‍. കത്തിപ്പാറ തെക്കേക്കര പുത്തന്‍വീട്ടില്‍ പുഷ്പഭായ്(52) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മേഖലയില്‍ കുരങ്ങുശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിരുന്നു. പുഷ്പഭായിയുടെ ഭര്‍ത്താവ് മുത്തയ്യന്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചതോടെ കുടുംബം ദുരിതക്കയത്തില്‍ മുങ്ങിയിരുന്നുവെന്നും തുടര്‍ന്ന് പുരയിടത്തിലും കൊച്ചു വീട്ടിലൂം വാനരന്മാര്‍ ഭീക്ഷണിയുമായി എത്തിയിരുന്നു. വീടിന്റെ മേല്‍ക്കൂരയൂം ഷീറ്റുകളും കുരങ്ങന്മാര്‍ തകര്‍ത്തതോടെ പുഷ്പഭായി മാനസിക സമ്മര്‍ദ്ദത്തിലായതായും തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പോലീസിനോട് […]

1 23 24 25 26 27 32