പള്ളിക്കരയില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

പള്ളിക്കരയില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

നീലേശ്വരം: പള്ളിക്കര കറുത്ത ഗേറ്റിനു സമീപം അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്നയാള്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന ചെക് ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. കോളറില്‍ ഡ്രീംസ് മാതമംഗലം എന്നു പ്രിന്റ് ചെയ്തിട്ടുണ്ട്. നരച്ച കുറ്റിത്താടിയുമുണ്ട്. വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നു നീലേശ്വരം അഡീഷണല്‍ എസ്ഐ, ഇ.വി. രാജശേഖരന്‍ അറിയിച്ചു. ഫോണ്‍: 0467 2280240, 9497980929.

നിര്യാതനായി- ദാമോദരന്‍ ആചാരി

നിര്യാതനായി- ദാമോദരന്‍ ആചാരി

കാസര്‍കോട്: നുള്ളിപ്പാടി ചെന്നിക്കരയിലെ കെ.ദാമോദരന്‍ ആചാരി(82) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ഊര്‍മിള, സുകുമാരന്‍, ഷര്‍മിള. മരുമക്കള്‍: നിഷ, ദാമോദരന്‍ (നീലേശ്വരം). സഹോദരങ്ങള്‍: ലക്ഷ്മി (മംഗളൂരു), വാസു (തലശേരി), പരേതരായ ഗോവിന്ദന്‍, ബാലകൃഷ്ണന്‍.

ചേറ്റുകുണ്ട് വാഹനാപകടം: പരിക്കേറ്റ സ്ത്രീ മരിച്ചു

ചേറ്റുകുണ്ട് വാഹനാപകടം: പരിക്കേറ്റ സ്ത്രീ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ബസില്‍ കയറുന്നവര്‍ക്കിടയിലെക്ക് ഇരച്ചുകയറി ഗുരുതരമായി പരിക്കേറ്റ നാല് സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. ചേറ്റുകുണ്ടു കടപ്പുറം ഇജാസ് മന്‍സിലെ അബ്ദുള്‍ ഖാദറിന്റെ ഭാര്യ കുഞ്ഞാസ്യയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 മണിയോടെ ചേറ്റുകുണ്ട് ജംഗ്ഷനിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ചേറ്റികുണ്ടില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ കയറാന്‍ എത്തിയ ആളുകള്‍ക്കിടയിലേക്ക്് പാഞ്ഞുകയറുകയാണുണ്ടായത്. ഇതിനുശേഷം കാസര്‍കോട് ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബൈക്കിനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി ,കുഞ്ഞബ്ദുള്ള (ഷാര്‍ജ) മുഹമ്മദ് ഹസ്സന്‍ […]

കാര്‍ ഇരച്ചുകയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് സ്ത്രീകളില്‍ ഒരാള്‍ മരണപ്പെട്ടു

കാര്‍ ഇരച്ചുകയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് സ്ത്രീകളില്‍ ഒരാള്‍ മരണപ്പെട്ടു

ബേക്കല്‍: നിയന്ത്രണം വിട്ട കാര്‍ ബസില്‍ കയറുന്നവര്‍ക്കിടയിലെക്ക് ഇരച്ചുകയറി ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് പേരില്‍ ഒരാള്‍ മരണപ്പെട്ടു. ചേറ്റുകുണ്ട് കടപ്പുറം കുഞ്ഞാസിയ(60) ആണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

ഇ.അഹമ്മദ് അന്തരിച്ചു

ഇ.അഹമ്മദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് (78) പാര്‍ലമെന്റില്‍ അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മരണം. ഇന്നനലെ ആരംഭിച്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രി  വെന്റിലേറ്ററിലേക്ക് നില ഗുരുതരമായതിനെ തുടര്‍ന്ന് മാറ്റിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ.അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്ട്രെക്ചറില്‍ ലോക്സഭാ ഹാളിന് പുറത്തേക്ക് […]

ടി.പി.മുഹമ്മദ് അലി ഹാജി നിര്യാതനായി

ടി.പി.മുഹമ്മദ് അലി ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: വ്യവസായിയും സാമൂഹിക രാഷ്ട്രീയ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന പടന്നയിലെ ടി.പി മുഹമ്മദ് അലി ഹാജി (75) നിര്യാതനായി. മുന്‍ പഞ്ചായത്തംഗവും പ്രമുഖ കര്‍ഷകനുമായിരുന്നു. പടന്ന സ്റ്റോണ്‍ ക്രഷര്‍, ടി.പി ഫൈബര്‍, ബിസ്മില്ല ഫൈബര്‍ ഫാക്ടറി ഉടമയാണ്. അദ്കിയ മസ്ജിദ് പ്രസിണ്ടന്റ്, പടന്ന കാലിക്കടവ് ജമാഅത്ത് മുന്‍ പ്രസിണ്ടന്റ്, മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍, തെക്കെപ്പുറം ഖിളര്‍ മസ്ജിദ് പ്രസിണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: എസ്.സി ആയിഷ, സുബൈദ (റിട്ട: അധ്യാപിക) മക്കള്‍: കുഞ്ഞാമിന, കുഞ്ഞിമൊയ്തീന്‍ കുട്ടി, […]

മരണം ലൈവായി ഷൂട്ട് ചെയ്ത് വിധവയും കാമുകനും ആത്മഹത്യ ചെയ്തു

മരണം ലൈവായി ഷൂട്ട് ചെയ്ത് വിധവയും കാമുകനും ആത്മഹത്യ ചെയ്തു

ആത്മഹത്യ ലൈവായി ഷൂട്ട് ചെയ്ത് അടൂരില്‍ കമിതാക്കള്‍ തൂങ്ങിമരിച്ചു. കൊടുമണ്‍ സ്വദേശി റിജോ ജോസ് (25), ഏനാത്ത് കുളക്കട സ്വദേശിനി തേപ്പുപാറ പരപ്പാനൂര്‍ ഷിനു പി. ബേബി (32) എന്നിവരാണ് മരിച്ചത്. സ്വീകരണ മുറിയിലെ ഹുക്കിലാണ് ഷിനുവിന്റെ മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്. ഈ മരണം ഷൂട്ട് ചെയ്യുന്നതിന് റിജോയുടെ വീഡിയോ കാമറ ഓണ്‍ചെയ്തു വച്ചിരുന്നു. അടുക്കളയിലാണ് റിജോ തൂങ്ങിയത്. മരണരംഗം ഷൂട്ട് ചെയ്യുന്നതിനായി മൊബൈല്‍ കാമറയും ഇവിടെ ഓണ്‍ ചെയ്തു വച്ചിരുന്നു. ഫോട്ടോഗ്രാഫറാണ് മരിച്ച റിജോ. ഷിനുവുമായുള്ള ബന്ധത്തെ […]

നിര്യാതനായി.- നാരായണന്‍ നമ്പൂതിരി

നിര്യാതനായി.- നാരായണന്‍ നമ്പൂതിരി

നീലേശ്വരം: പുതുക്കുന്ന് ആറ്റുപുറം ഇല്ലത്തെ നാരായണന്‍ നമ്പൂതിരി (72)നിര്യാതനായി. പരേതരായ കൃഷ്ണന്‍ എമ്പ്രാന്തിരി ശ്രീദേവി അന്തര്‍ജ്ജനം ദമ്പതികളുടെ മകനാണ്. ഭാര്യ: ദ്രൗപതി അന്തര്‍ജ്ജനം. മക്കള്‍: ശ്രീലത(തൃശൂര്‍), ജയരാജ്. മരുമക്കള്‍: വാസദേവന്‍ നമ്പൂതിരി( തൃശൂര്‍), ധന്യ. സഹോദരന്‍: വാസദേവന്‍ നമ്പൂതിരി (പുതുക്കുന്ന്)

ഹോട്ടലുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഹോട്ടലുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോവളം: ഹോട്ടലുടമയുടെ മൃതദേഹം നടവഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കിടാരക്കുഴി അമ്പലംകെട്ടിയ വിള മീനാക്ഷിഭവനില്‍ കെ.എസ്.ഇ. ബി റിട്ട. സബ് എന്‍ജിനീയര്‍ മധുസൂദനന്റെ (59) മൃതദേഹമാണ് ഇടിവിഴുന്നവിള ക്ഷേത്രത്തിന് സമീപം കണ്ടെത്തിയത്. ഇന്നലെയാണ് ക്ഷേത്രത്തിന് സമീപമുള്ള ആള്‍പാര്‍പ്പില്ലാത്ത മതില്‍ക്കെട്ടുകള്‍ക്കിടയിലെ നടവഴിയില്‍ മൃതദേഹം കണ്ടെത്തിയത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മധുസൂദനന്‍ കാട്ടാക്കട മുതിയവിളയില്‍ കാട്ടാല്‍ എന്നപേരില്‍ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു. പകല്‍ സമയങ്ങളില്‍ ഭാര്യ ലൗലിയാണ് റസ്റ്റോറന്റ് നോക്കി നടത്തുന്നത്. വൈകുന്നേരം മുതല്‍ മധുസൂദനാണ് ഹോട്ടല്‍ നടത്തിപ്പ്. […]

നിര്യാതനായി- കുഞ്ഞിക്കണ്ണന്‍

നിര്യാതനായി- കുഞ്ഞിക്കണ്ണന്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തിലെ മൂലക്കാല്‍ കുഞ്ഞിക്കണ്ണന്‍ (80) നിര്യാതനായി. ഭാര്യ: ഇ ടി നാരായണി, മക്കള്‍: വനജ,അനിത,ചന്ദ്രി,ഗണേശന്‍, ശിവദാസന്‍, മരുമക്കള്‍: സുരേഷ്, ഹരീഷ്,ബേബി.

1 26 27 28 29 30 34