കുടുംബവഴക്ക്: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

കുടുംബവഴക്ക്: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പത്തനംതിട്ട: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 12നാണ് സംഭവം.

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു

രാജസ്ഥാന്‍: രാജസ്ഥാനിലെ സവായ് മദോപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് മറിയുകയായിരുന്നു. കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു

ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു. 80 വയസ്സായിരിന്നു.  വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദീപ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അന്ത്യം. സംസ്ഥാന പ്രചാരണ വിഭാഗ കണ്‍വീനര്‍സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിച്ച മഹാവ്യക്തിത്വമായിരുന്നു കമ്മാരന്‍. ആറുപതിറ്റാണ്ടുകാലം ജനങ്ങളുടെ സുഹൃത്തായും നേതാവായും സേവകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. നാലര പതിറ്റാണ്ടുകാലം ജനസംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും ജില്ലാ […]

പാനൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

പാനൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ബസിന്റെ ക്‌ളീനറും ഒരു സ്ത്രീയും മറ്റൊരാളുമാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്‌ളൂരില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തൂണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തില്‍പെട്ടത്. രാവിലെ പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്‌ബോഴാണ് അപകടമുണ്ടായത്.ബസില്‍ നാലുപേരേ ഉണ്ടായിരുന്നുള്ളൂവെന്ന് […]

പ്രതിശ്രുത വരന്റെ മരണത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ആത്മഹത്യ ചെയ്തു

പ്രതിശ്രുത വരന്റെ മരണത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: സൈനികന്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിശ്രുതവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രതിശ്രുതവരന്റെ മരണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. ദേവാസ് ജില്ലയിലെ ബര്‍ഖേദാ ഗ്രാമത്തിലെ ജ്യോതി ധഖഡ് എന്ന ഇരുപത്തിരണ്ടുകാരിയാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ ജ്യോതിയെ കണ്ടെത്തിയത്. നീലേഷ് ധഖഡ് എന്ന സൈനികനുമായി ജ്യോതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ അഞ്ചിന് നീലേഷ് മരിച്ചു. കശ്മീരില്‍ വച്ച് അബദ്ധത്തില്‍ വെടിയേറ്റതിനെ തുടര്‍ന്നായിരുന്നു നീലേഷിന്റെ മരണം. വ്യാഴാഴ്ചയായിരുന്നു നീലേഷിന്റെ മരണാനന്തര ചടങ്ങുകള്‍. അന്നു […]

മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയശഷം പിതാവ് പോലീസില്‍ കീഴടങ്ങി

മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയശഷം പിതാവ് പോലീസില്‍ കീഴടങ്ങി

മലപ്പുറം: മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ പൊലീസില്‍ കീഴടങ്ങി. തേഞ്ഞിപ്പലത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശാലു (18) ആണു വെട്ടേറ്റു മരിച്ചത്. അച്ഛന്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) തേഞ്ഞിപ്പലം പൊലീസില്‍ കീഴടങ്ങി. പാലക്കാട് സ്വദേശിയായ അമ്മ ശൈലജ സ്വന്തം വീട്ടില്‍ പോയപ്പോഴാണു സംഭവം. ശശിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. കൊലയ്ക്കുള്ള കാരണം വ്യക്തമല്ല.

ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ മരിച്ചതായി തെറ്റായ വിധിയെഴുതിയ നവജാത ശിശു മരിച്ചു

ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ മരിച്ചതായി തെറ്റായ വിധിയെഴുതിയ നവജാത ശിശു മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍, മരിച്ചതായി വിധിയെഴുതുകയും, പിന്നീട് ജീവനുണ്ടെന്ന് തിരിച്ചറിയുകയും ചെയ്ത കുഞ്ഞ് മരിച്ചു. ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചതായി വിധിയെഴുതുകയും തുടര്‍ന്ന് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മാക്‌സ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് കുഞ്ഞ് മരിച്ചത്. 5 ദിവസമായി പിതാമ്പുരയിലെ പ്രാദേശിക നഴ്‌സിംഗ് ഹോമിലെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ നില വഷളാവുകയും, തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. അമ്മ ഷാലിമാര്‍ ബാഗിലെ മാക്‌സ് ഹോസ്പിറ്റലില്‍ ഇപ്പോഴും ചികിത്സയിലാണ്. […]

മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു

മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു

ഗഡ്ചിരോളി: മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കല്ലേദ് ഗ്രാമത്തിന് സമീപത്തെ വനത്തിലാണ് കമാന്‍ഡോകളും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സി 60 കമാന്‍ഡോകളുടെ സംഘം പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കമാന്‍ഡോകള്‍ പ്രത്യാക്രമണം നടത്തി. ഇതോടെ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഫ്‌ളാറ്റില്‍ യുവതിയും മകളും കൊല്ലപ്പെട്ടു; മകന്‍ സംശയമുനയില്‍

ഫ്‌ളാറ്റില്‍ യുവതിയും മകളും കൊല്ലപ്പെട്ടു; മകന്‍ സംശയമുനയില്‍

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ ഫ്‌ളാറ്റില്‍ യുവതിയേയും മകളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ജലി അഗര്‍വാള്‍(42), മകള്‍ കനിക(11) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിസംബര്‍ മൂന്നിന് സൂറത്തിലേക്ക് പോയ അജ്ഞലിയുടെ ഭര്‍ത്താവ് സൗമ്യ അഗര്‍വാള്‍ പല തവണ ഭാര്യയെ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ പൂട്ടിക്കിടക്കുന്ന നിലയിലാണ് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം ഫ്‌ളാറ്റിന്റെ പൂട്ട് കുത്തിതുറന്ന് അകത്ത് കടന്നപ്പോഴാണ് അമ്മയും […]

ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചട്ടഞ്ചാല്‍: ചായ കുടിച്ച ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചട്ടഞ്ചാല്‍, പള്ളത്തുങ്കാലിലെ ബി.പി.സലീം (70) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ഖദീജയാണ് ഭാര്യ. കലന്തര്‍, ഷാഫി മക്കളും റൗസാന, സമീറ മരുമക്കളും സക്കീന, ബീഫാത്തിമ, പരേതരായ ഇബ്രാഹിം, മൂസ സൂപ്പി സഹോദരങ്ങളുമാണ്.