ടി.പി.മുഹമ്മദ് അലി ഹാജി നിര്യാതനായി

ടി.പി.മുഹമ്മദ് അലി ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: വ്യവസായിയും സാമൂഹിക രാഷ്ട്രീയ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന പടന്നയിലെ ടി.പി മുഹമ്മദ് അലി ഹാജി (75) നിര്യാതനായി. മുന്‍ പഞ്ചായത്തംഗവും പ്രമുഖ കര്‍ഷകനുമായിരുന്നു. പടന്ന സ്റ്റോണ്‍ ക്രഷര്‍, ടി.പി ഫൈബര്‍, ബിസ്മില്ല ഫൈബര്‍ ഫാക്ടറി ഉടമയാണ്. അദ്കിയ മസ്ജിദ് പ്രസിണ്ടന്റ്, പടന്ന കാലിക്കടവ് ജമാഅത്ത് മുന്‍ പ്രസിണ്ടന്റ്, മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍, തെക്കെപ്പുറം ഖിളര്‍ മസ്ജിദ് പ്രസിണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: എസ്.സി ആയിഷ, സുബൈദ (റിട്ട: അധ്യാപിക) മക്കള്‍: കുഞ്ഞാമിന, കുഞ്ഞിമൊയ്തീന്‍ കുട്ടി, […]

മരണം ലൈവായി ഷൂട്ട് ചെയ്ത് വിധവയും കാമുകനും ആത്മഹത്യ ചെയ്തു

മരണം ലൈവായി ഷൂട്ട് ചെയ്ത് വിധവയും കാമുകനും ആത്മഹത്യ ചെയ്തു

ആത്മഹത്യ ലൈവായി ഷൂട്ട് ചെയ്ത് അടൂരില്‍ കമിതാക്കള്‍ തൂങ്ങിമരിച്ചു. കൊടുമണ്‍ സ്വദേശി റിജോ ജോസ് (25), ഏനാത്ത് കുളക്കട സ്വദേശിനി തേപ്പുപാറ പരപ്പാനൂര്‍ ഷിനു പി. ബേബി (32) എന്നിവരാണ് മരിച്ചത്. സ്വീകരണ മുറിയിലെ ഹുക്കിലാണ് ഷിനുവിന്റെ മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്. ഈ മരണം ഷൂട്ട് ചെയ്യുന്നതിന് റിജോയുടെ വീഡിയോ കാമറ ഓണ്‍ചെയ്തു വച്ചിരുന്നു. അടുക്കളയിലാണ് റിജോ തൂങ്ങിയത്. മരണരംഗം ഷൂട്ട് ചെയ്യുന്നതിനായി മൊബൈല്‍ കാമറയും ഇവിടെ ഓണ്‍ ചെയ്തു വച്ചിരുന്നു. ഫോട്ടോഗ്രാഫറാണ് മരിച്ച റിജോ. ഷിനുവുമായുള്ള ബന്ധത്തെ […]

നിര്യാതനായി.- നാരായണന്‍ നമ്പൂതിരി

നിര്യാതനായി.- നാരായണന്‍ നമ്പൂതിരി

നീലേശ്വരം: പുതുക്കുന്ന് ആറ്റുപുറം ഇല്ലത്തെ നാരായണന്‍ നമ്പൂതിരി (72)നിര്യാതനായി. പരേതരായ കൃഷ്ണന്‍ എമ്പ്രാന്തിരി ശ്രീദേവി അന്തര്‍ജ്ജനം ദമ്പതികളുടെ മകനാണ്. ഭാര്യ: ദ്രൗപതി അന്തര്‍ജ്ജനം. മക്കള്‍: ശ്രീലത(തൃശൂര്‍), ജയരാജ്. മരുമക്കള്‍: വാസദേവന്‍ നമ്പൂതിരി( തൃശൂര്‍), ധന്യ. സഹോദരന്‍: വാസദേവന്‍ നമ്പൂതിരി (പുതുക്കുന്ന്)

ഹോട്ടലുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഹോട്ടലുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോവളം: ഹോട്ടലുടമയുടെ മൃതദേഹം നടവഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കിടാരക്കുഴി അമ്പലംകെട്ടിയ വിള മീനാക്ഷിഭവനില്‍ കെ.എസ്.ഇ. ബി റിട്ട. സബ് എന്‍ജിനീയര്‍ മധുസൂദനന്റെ (59) മൃതദേഹമാണ് ഇടിവിഴുന്നവിള ക്ഷേത്രത്തിന് സമീപം കണ്ടെത്തിയത്. ഇന്നലെയാണ് ക്ഷേത്രത്തിന് സമീപമുള്ള ആള്‍പാര്‍പ്പില്ലാത്ത മതില്‍ക്കെട്ടുകള്‍ക്കിടയിലെ നടവഴിയില്‍ മൃതദേഹം കണ്ടെത്തിയത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മധുസൂദനന്‍ കാട്ടാക്കട മുതിയവിളയില്‍ കാട്ടാല്‍ എന്നപേരില്‍ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു. പകല്‍ സമയങ്ങളില്‍ ഭാര്യ ലൗലിയാണ് റസ്റ്റോറന്റ് നോക്കി നടത്തുന്നത്. വൈകുന്നേരം മുതല്‍ മധുസൂദനാണ് ഹോട്ടല്‍ നടത്തിപ്പ്. […]

നിര്യാതനായി- കുഞ്ഞിക്കണ്ണന്‍

നിര്യാതനായി- കുഞ്ഞിക്കണ്ണന്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തിലെ മൂലക്കാല്‍ കുഞ്ഞിക്കണ്ണന്‍ (80) നിര്യാതനായി. ഭാര്യ: ഇ ടി നാരായണി, മക്കള്‍: വനജ,അനിത,ചന്ദ്രി,ഗണേശന്‍, ശിവദാസന്‍, മരുമക്കള്‍: സുരേഷ്, ഹരീഷ്,ബേബി.

ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ്(41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ പാലക്കല്‍ (42) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിക്ക് അല്‍ ലിസൈലിലാണ് അപകടമുണ്ടായത്. അല്ലുസെയിലിയിലെ ഒരു കുതിര വളര്‍ത്തു കേന്ദ്രത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബീഡി കമ്പനിയിലേക്ക് ജോലിക്കായി പുറപ്പെട്ട വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കോളിയടുക്കം വയലാംകുഴി ചാര്‍ത്ത്മൂലയിലെ പരേതനായ രാജന്റെ ഭാര്യ പത്മാവതി (55) ആണ് മരിച്ചത്. കോളിയടുക്കത്തെ ദിനേശ് ബീഡി കമ്പനിയിലെ ജീവനക്കാരിയാണ്. ഇന്നലെ രാവിലെ 7.30 മണിയോടെ ജോലിക്കായി പുറപ്പെട്ട പത്മാവതിയെ വഴിയില്‍ കുഴഞ്ഞുവീഴുന്നതുകണ്ട് യാത്രക്കാരന്‍ ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏകമകള്‍: അശ്വതി. മരുമകന്‍: പ്രദീപ്. സഹോദരങ്ങള്‍: ബാലന്‍, ശീലാവതി, ഭാര്‍ഗവി.

വാഹനാപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: ബൈക്കില്‍ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പെരിയ പാലടുക്കത്തെ കൊട്ടന്‍ ആചാരിയുടെ മകന്‍ കെ.രാമചന്ദ്രനാ(47)ണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 14ന് പുല്ലൂര്‍ കോളോത്ത് വെച്ചുണ്ടായ അപകടത്തിലാണ് രാമചന്ദ്രന് ഗുരുതര പരിക്കേറ്റത്. ബൈക്കില്‍ ബാങ്കിലേക്ക് പോകവെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ രാമചന്ദ്രന്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ രാത്രി മരണം സംഭവിച്ചത്.ശിശിലയാണ് മാതാവ്. ഭാര്യ: സരള. മക്കള്‍: ഹരിത, അര്‍ജുന്‍. സഹോദരങ്ങള്‍: […]

അന്തരിച്ചു

അന്തരിച്ചു

പൂച്ചക്കാട്: കണ്ണൂര്‍ ചാലാട് സ്വദേശി തെങ്ങിന്‍തൊടിയില്‍ മോഹന്‍ദാസ് (68) അന്തരിച്ചു. പരേതനായ ശങ്കുണ്ണിയുടെയും ലക്ഷ്മിയുടെയും മകനാണ്. മംഗലാപുരം ഹാര്‍ബറില്‍ തൊഴിലാളിയായിരുന്നു. ഭാര്യ: പി.കെ.മാധവി. മക്കള്‍: പ്രേമലത (സഹകരണ ബാങ്ക്), സുമലത (എല്‍ഐസി ഏജന്റ്), മനോജ് കുമാര്‍, മഹേഷ് കുമാര്‍. മരുമക്കള്‍: ചിത്രഭാനു (വെള്ളൂര്‍), ഹരീഷ് പി തൊട്ടി, സരിത, മോനിഷ. സഹോദരങ്ങള്‍: ടി.ടി.രാധാകൃഷ്ണന്‍, പരേതരായ ഹരിദാസ്, രാജന്‍, ബാലന്‍, ജയന്‍. സംസ്‌കാരം ഇന്ന് രാവിലെ 9ന്.

അസുഖം ബാധിച്ച രണ്ടരവയസുള്ള കുട്ടി മരിച്ചു

അസുഖം ബാധിച്ച രണ്ടരവയസുള്ള കുട്ടി മരിച്ചു

മഞ്ചേശ്വരം: അസുഖത്തെ തുടര്‍ന്ന് രണ്ടരവയസുള്ള കുട്ടി മരിച്ചു. തവിടുഗോളിയിലെ ഓട്ടോ ഡ്രൈവര്‍ വോര്‍ക്കടി ബോളപദവിലെ നവീനിന്റെ മകള്‍ ഹന്‍സികയാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നര വര്‍ഷമായി തല സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സുശീലയാണ് മാതാവ്. സാനിക സഹോദരിയാണ്.

1 28 29 30 31 32 35