തീപൊള്ളലേറ്റ യുവതി മരിച്ചു

തീപൊള്ളലേറ്റ യുവതി മരിച്ചു

കാഞ്ഞങ്ങാട്: കിടപ്പുമുറിയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ആറങ്ങാടി നിലാങ്കരയിലെ ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ ഭാര്യ നിധീഷ (28) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിധീഷ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ദേഹത്ത് 60 ശതമാനവും പൊള്ളലേറ്റ നിധീഷ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. കല്ലൂരാവിയിലെ ബാലന്‍ – ശാരത ദമ്പതികളുടെ മകളാണ്. മക്കള്‍: വൈഷ്ണവ്, വൈഗ. […]

സി.മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

സി.മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കാഞ്ഞങ്ങാട്: സ്വതന്ത്ര തൊഴിലാളി യൂണിയന്‍(എസ്.ടി.യു) മുന്‍സിപ്പല്‍ പ്രവര്‍ത്തകസമിതി അംഗം സി.മുഹമ്മദ് ബാവാനഗറിന്റെ നിര്യാണത്തില്‍ എസ്.ടി.യു കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജാഫര്‍ മൂവാരിക്കുണ്ടും ജനറല്‍ സെക്രട്ടറി കെ.പി. ഫൈസലും അനുശോചിച്ചു. ഖബറടക്കം ബാവാനഗര്‍ ജുമാ മസ്ജിദ്ല്‍വച്ച് നടക്കും. ആദരസൂചകമായി തെക്കേപ്പുറം മന്‍സൂര്‍യൂണിറ്റ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഇന്ന് പത്തുമുതല്‍ ഒരുമണിവരെ ഹര്‍ത്താല്‍ ആചരിക്കും.

പത്തുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തുവയസുകാരി ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: ചട്ടഞ്ചാലില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. നോര്‍ത്ത് ചട്ടഞ്ചാല്‍ എം.ഐ.സി റോഡില്‍ ക്വാര്‍ട്ടേഴ്‌സിലെ തളങ്കര ദഖീറത്ത് സ്‌കൂള്‍വാന്‍ ഡ്രൈവറായ എന്‍.എ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് അഫ്‌ലാഹാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം നടന്നത്. ഷോക്കേറ്റ് തെറിച്ച് വീണ അഫ്‌ലാഹിനെ ഉടന്‍ തന്നെ ചെങ്കള ഇ.കെ നയനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തെക്കില്‍ പറമ്പ് ഗവ. യു.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഫ്‌ലാഹിനെ നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം തട്ടിയെടുത്തത്. സുലൈഖയാണ് […]

പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല, ബാങ്കിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല, ബാങ്കിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

#ജീവിക്കാന്‍ പണമില്ലാത്തതുകൊണ്ടുള്ള ആത്മഹത്യകള്‍ക്കു പകരം കയ്യില്‍ കൂടുതല്‍ പണം ഉള്ളതു കൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന കാലം കണ്ണൂര്‍: പണം നിക്ഷേപിക്കാന്‍ എത്തിയ ആള്‍ തലശ്ശേരി സ്റ്റേറ്റ് ബാങ്കിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തലശ്ശേരി എസ് ബി ടി ശാഖക്കു മുകളില്‍ നിന്ന് പെരളശ്ശേരി സ്വദേശി കെ.എസ്.ഇ.ബി ഓവര്‍സിയറായ പെരളശ്ശേരി മക്രേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ ആണ് ആത്മഹത്യ ചെയ്തത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണം ബാങ്ക് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നോട്ട് […]

എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാർ അന്തരിച്ചു

കോട്ടികുളം:  പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ കാപ്പില്‍ ബദരിയ മന്‍സിലിലെ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(80) നിര്യാതനായി. കോട്ടിക്കുളം ജുമാ മസ്ജിദ്, പുത്തൂര്‍ ജുമാമസ്ജിദ്, കുമ്പോല്‍ ജുമാ മസ്ജിദ്, ബേക്കല്‍ ഖിള് ര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായും നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്, തങ്കയം ജുമാ മസ്ജിദ്, മാവില കടപ്പുറം ജുമാ മസ്ജിദ്, കോട്ടപ്പുറം ജുമാ മസ്ജിദ്, കര്‍ണ്ണാടകയിലെ പുത്തൂര്‍ എന്നിവിടങ്ങളില്‍ മുദരീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്നു.

കനുഭായ് ഗാന്ഡി അന്തരിച്ചു

കനുഭായ് ഗാന്ഡി അന്തരിച്ചു

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായ് ഗാന്ധി( 87) അന്തരിച്ചു. പക്ഷാഘാതത്താല്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം സൂറത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ അന്തരിച്ചു. നാലു പതിറ്റാണ്ടായി അമേരിക്കയില്‍ ജീവിച്ച കനു ഭായി 25 വര്‍ഷത്തോളം നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയത്. 1930 ഏപ്രിലില്‍ ദണ്ഡിയാത്രക്കിടെ മഹാത്മാഗാന്ധിയുടെ ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ച് ഓടുന്ന ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ചിത്രം ഏറെ ലോക പ്രശസ്തി നേടിയിരുന്നു. ഗാന്ധിജിയുടെ മരണാനന്തരം നെഹ്റു ഇടപ്പെട്ടാണ് കനു ഗാന്ധിയെ യു.എസ് എംഐടിയിലേക്ക് പഠനത്തിനയച്ചത്. […]

പി.എം.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ നിര്യാതനായി

പി.എം.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ നിര്യാതനായി

കാസര്‍കോട്: കെ.എസ്.ഇ.ബി റിട്ട.അക്കൗണ്ട്സ് ഓഫീസര്‍ അടുക്കത്ത് ബയല്‍ ശ്രീ വൈശാഖത്തില്‍ പി.എം.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍(77) അന്തരിച്ചു. കണ്ണൂര്‍ കാടാച്ചിറ പുല്ലാഞ്ഞോട്ട് മൈങ്ങാല തറവാട്ടംഗമാണ്. ഭാര്യ: പരേതയായ വി.എസ്.വസന്തകുമാരി(തൃശൂര്‍, റിട്ട അസി.എക്സിക്യുട്ടീവ് എന്‍ജീനിയര്‍ കെ.എസ്.ഇ.ബി). മകന്‍: ജെ.ജയദേവ്(അസി.എന്‍ജിനീയര്‍, കെ.എസ്.ഇ.ബി, നെല്ലിക്കുന്ന്), മരുമകള്‍: ഡോ.ടി.ആര്‍.രാജശ്രീ. സഹോദരങ്ങള്‍: രാജകൃഷ്ണന്‍(ഗള്‍ഫ്), ശാന്ത, വിലാസിനി, പ്രസന്ന, പ്രീത, പരേതരായകുഞ്ഞിക്കണ്ണന്‍, നാരായണന്‍ (റിട്ട.എയര്‍ഫോഴ്സ്).

കൂഡ്ലു വിവേകാനന്ദ നഗറിലെ ചിദംബരന്‍ നിര്യാതനായി

കൂഡ്ലു വിവേകാനന്ദ നഗറിലെ ചിദംബരന്‍ നിര്യാതനായി

കാസര്‍കോട്: കൂഡ്ലു വിവേകാനന്ദ നഗര്‍ രാജേഷ് നിലയത്തിലെ ചിദംബരന്‍ (65) നിര്യാതനായി. വ്യാഴാഴ്ച രാവിലെ ദേര്‍ലക്കട്ട മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പരേതനായ ബാബുവിന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: രാജേഷ്, മധു (ഗള്‍ഫ്). മരുമക്കള്‍: സ്മിത, ലേഖ. സഹോദരങ്ങള്‍: നാരായണന്‍, സുരേഷന്‍, ജനാര്‍ദ്ദനന്‍, ജലജ, മാലതി, ഭാരതി, പരേതനായ ഗണേശ്. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പാറക്കട്ട പൊതുശ്മര്‍ശാനത്തില്‍.

ഹൃദയാഘാതം മൂലം കര്‍ഷകന്‍ മരിച്ചു

ഹൃദയാഘാതം മൂലം കര്‍ഷകന്‍ മരിച്ചു

പെര്‍ള: സ്വര്‍ഗ്ഗക്ക് സമീപം ചെര്‍ക്കബെ ഗദ്ദെമനെയിലെ കര്‍ഷകന്‍ സുബ്രഹ്മണ്യ ഭട്ട്(79) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ ഉച്ചയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.  ഭാര്യ: ലളിതമ്മ. മക്കള്‍: സതീശ്, പ്രകാശ്. മരുമക്കള്‍: രേഖ, അന്നപൂര്‍ണ്ണ. സഹോദരങ്ങള്‍: നാരായണ ഭട്ട്, ഗണപതി, കമല, സരസ്വതി, സവിത.

1 35 36 37