അഹമ്മദ് വൈറ്റ്‌വെ അന്തരിച്ചു

അഹമ്മദ് വൈറ്റ്‌വെ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ട് ദീര്‍ഘകാലം വസ്ത്രവ്യാപാരിയായിരുന്ന അടുക്കത്ത്ബയല്‍ ഗ്രൗണ്ടിന് സമീപത്തെ പി.എം.അഹമ്മദ് വൈറ്റ്‌വെ(56) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘകാലം കെ.പി.ആര്‍ റാവു റോഡില്‍ വൈറ്റ്‌വെ എന്ന വസ്ത്രക്കട നടത്തിയിരുന്നു. കാസര്‍കോട്ടെ ആദ്യത്തെ ജെന്റ്‌സ് ഷോപ്പാണിത്. കെ.എന്‍.എം. കാസര്‍കോട് ടൗണ്‍ ശാഖ സെക്രട്ടറിയാണ്. തളങ്കര ദീനാര്‍ നഗറിലെ പരേതരായ എ.എച്ച് മുഹമ്മദ് കുഞ്ഞിയുടെയും നബീസയുടെയും മകനാണ്. രണ്ട് മാസം മുമ്പാണ് നബീസ മരണപ്പെട്ടത്. ഭാര്യ: സുരയ്യബീവി. മക്കള്‍: സൈറബാനു, സനാ ബസിം, സാത്തിര്‍ ബിറാസ് […]

കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു

കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു

എറണാകുളം കാസര്‍കോട്ടുകാരുടെ പ്രിയങ്കരനായ ജനനേതാവ് കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു. നെല്ലിക്കുന്ന് സ്വദേശിയാണ്. 65 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെയും ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെയും ജില്ലയിലെ അമരക്കാരിലൊരാളായിരുന്നു. വിവിധ ഘട്ടങ്ങളിലായി 25 വര്‍ഷം കാസര്‍കോട് നഗരസഭ കൗണ്‍സിലറായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെയും അഖിലേന്ത്യ മുസ്ലിം ലീഗിനെയും ഇന്ത്യന്‍ നാഷണല്‍ ലീഗിനെയും പ്രതിനിധീകരിച്ച് നഗരസഭാംഗമായ മറ്റാര്‍ക്കുമില്ലാത്ത അപൂര്‍വ്വതയും കൊപ്പലിന്റെ പൊതുപ്രവര്‍ത്തന ജീവിതത്തിലുണ്ട്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പുലര്‍ത്തിയിരുന്നു. […]

കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം:മരണം 143 ആയി

കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം:മരണം 143 ആയി

ബോഗിക്കുളളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തിരച്ചില്‍ അവസാനിപ്പിച്ചു ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ തീവണ്ടി അപകടത്തില്‍ മരിച്ചവരുടെയെണ്ണം 143 ആയി. കൂടുതല്‍ മൃതദേഹങ്ങള്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചശേഷം തകര്‍ന്ന കോച്ചുകള്‍ ട്രാക്കില്‍നിന്ന് മാറ്റുന്നതിനിടെയാണ് പത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ തകര്‍ന്ന കോച്ചുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുനീക്കി പരിശോധന നടത്താന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ മൃതദേഹങ്ങള്‍ തകര്‍ന്ന കോച്ചുകള്‍ക്കുള്ളില്‍ ഉണ്ടെന്നാണ് കരുതുന്നത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച രാത്രി മുഴുവന്‍ തുടര്‍ന്നു. […]

അരൂര്‍ അപകടത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കിട്ടി

അരൂര്‍ അപകടത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കിട്ടി

കൊച്ചി: അരൂര്‍-കുമ്പളം പാലത്തില്‍ നിയന്ത്രണം വിട്ട വാന്‍ കായലിലേക്കു വീണു കാണാതായ എല്ലാവരുടെയും മൃതദേഹം ഇന്നു രാവിലെ നടന്ന തിരച്ചിലില്‍ കണ്ടെത്തി. വാന്‍ ഓടിച്ചിരുന്ന അരൂക്കുറ്റി പാണാവള്ളി സ്വദേശിയായ നിജാസ് അലിയുടെ മൃതദേഹവും രണ്ടു നേപ്പാള്‍ സ്വദേശികളുടെ മൃതദേഹങ്ങളുമാണ് ഇന്നു രാവിലെ കിട്ടിയത്. ബുധനാഴ്ച വൈകുന്നേരം 6.50 ഓടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച അര്‍ധരാത്രി രണ്ടുവരെ തെരച്ചില്‍ നടത്തിയെങ്കിലും കാണാതായ മൂന്നുപേരെ കണ്ടെത്താനായിരുന്നില്ല. രാവിലെ ഏഴോടെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡും ഫയര്‍ ഫോഴ്‌സും പോലീസും തെരച്ചിലിനുണ്ടായിരുന്നു. […]

കുണ്ടറയില്‍ സി.പി.ഐ. നേതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

കുണ്ടറയില്‍ സി.പി.ഐ. നേതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

കൊല്ലം: കുണ്ടറയില്‍ സി.പി.ഐ. നേതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു സി.പി.ഐ. കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡോള്‍ഫസ് (62) ആണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ മരുന്ന് വാങ്ങാനായി സുഹൃത്തിനൊപ്പം സ്‌കൂട്ടറിന്റെ പുറകിലിരുന്ന് കുണ്ടറയിലേക്ക് പോയ ഡോള്‍ഫസിനേയും സുഹൃത്തിനേയും ഹെല്‍മെറ്റില്ലെന്ന പേരില്‍ പോലീസ് തടഞ്ഞുനിര്‍ത്തിയിരുന്നു. തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സ്റ്റേഷനിലേക്ക് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ വെച്ച് സബ് ഇന്‍സ്പക്ടര്‍ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്ന് സുഹൃത്തായ ആന്റണി പറഞ്ഞു. […]

കുത്തിവെപ്പിനെതുടര്‍ന്ന് ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി മരിച്ചു

കുത്തിവെപ്പിനെതുടര്‍ന്ന് ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: പെരിയ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി കുത്തിവെപ്പിനെതുടര്‍ന്ന് മരിച്ചു. ബേഡകം അമ്മങ്കോട്ടെ പി ജെ ബാബു – കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ ബി കെ ബിനു (17) ആണ് മരിച്ചത്. പനിബാധിച്ചതിനെതുടര്‍ന്ന് തിങ്കളാഴ്ച മുന്നാട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ച് കുത്തിവെപ്പ് എടുത്തതിന്‌ശേഷം കുട്ടിക്ക് അസ്വസ്ഥത ഉണ്ടാവുകയും സംസാരശേഷി നഷ്ടമാവുകയും ചെയ്തു. ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11.15 മണിയോടെ മരണം സംഭവിച്ചു. കുത്തിവെപ്പില്‍ ഉണ്ടായ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തെതുടര്‍ന്ന് ബേഡകം […]

തീപൊള്ളലേറ്റ യുവതി മരിച്ചു

തീപൊള്ളലേറ്റ യുവതി മരിച്ചു

കാഞ്ഞങ്ങാട്: കിടപ്പുമുറിയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ആറങ്ങാടി നിലാങ്കരയിലെ ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ ഭാര്യ നിധീഷ (28) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിധീഷ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ദേഹത്ത് 60 ശതമാനവും പൊള്ളലേറ്റ നിധീഷ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. കല്ലൂരാവിയിലെ ബാലന്‍ – ശാരത ദമ്പതികളുടെ മകളാണ്. മക്കള്‍: വൈഷ്ണവ്, വൈഗ. […]

സി.മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

സി.മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കാഞ്ഞങ്ങാട്: സ്വതന്ത്ര തൊഴിലാളി യൂണിയന്‍(എസ്.ടി.യു) മുന്‍സിപ്പല്‍ പ്രവര്‍ത്തകസമിതി അംഗം സി.മുഹമ്മദ് ബാവാനഗറിന്റെ നിര്യാണത്തില്‍ എസ്.ടി.യു കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജാഫര്‍ മൂവാരിക്കുണ്ടും ജനറല്‍ സെക്രട്ടറി കെ.പി. ഫൈസലും അനുശോചിച്ചു. ഖബറടക്കം ബാവാനഗര്‍ ജുമാ മസ്ജിദ്ല്‍വച്ച് നടക്കും. ആദരസൂചകമായി തെക്കേപ്പുറം മന്‍സൂര്‍യൂണിറ്റ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഇന്ന് പത്തുമുതല്‍ ഒരുമണിവരെ ഹര്‍ത്താല്‍ ആചരിക്കും.

പത്തുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തുവയസുകാരി ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: ചട്ടഞ്ചാലില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. നോര്‍ത്ത് ചട്ടഞ്ചാല്‍ എം.ഐ.സി റോഡില്‍ ക്വാര്‍ട്ടേഴ്‌സിലെ തളങ്കര ദഖീറത്ത് സ്‌കൂള്‍വാന്‍ ഡ്രൈവറായ എന്‍.എ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് അഫ്‌ലാഹാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം നടന്നത്. ഷോക്കേറ്റ് തെറിച്ച് വീണ അഫ്‌ലാഹിനെ ഉടന്‍ തന്നെ ചെങ്കള ഇ.കെ നയനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തെക്കില്‍ പറമ്പ് ഗവ. യു.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഫ്‌ലാഹിനെ നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം തട്ടിയെടുത്തത്. സുലൈഖയാണ് […]

പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല, ബാങ്കിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല, ബാങ്കിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

#ജീവിക്കാന്‍ പണമില്ലാത്തതുകൊണ്ടുള്ള ആത്മഹത്യകള്‍ക്കു പകരം കയ്യില്‍ കൂടുതല്‍ പണം ഉള്ളതു കൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന കാലം കണ്ണൂര്‍: പണം നിക്ഷേപിക്കാന്‍ എത്തിയ ആള്‍ തലശ്ശേരി സ്റ്റേറ്റ് ബാങ്കിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തലശ്ശേരി എസ് ബി ടി ശാഖക്കു മുകളില്‍ നിന്ന് പെരളശ്ശേരി സ്വദേശി കെ.എസ്.ഇ.ബി ഓവര്‍സിയറായ പെരളശ്ശേരി മക്രേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ ആണ് ആത്മഹത്യ ചെയ്തത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണം ബാങ്ക് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നോട്ട് […]