പുതിയ വാഹനത്തിനു യന്ത്രത്തകരാര്‍; മാറ്റി നല്‍കിയില്ലെങ്കില്‍ ടാറ്റാ കമ്പനി സിഇഒയ്ക്ക് കാര്‍ സംഭാവന ചെയ്യുമെന്ന് ഉപഭോക്താവ്

പുതിയ വാഹനത്തിനു യന്ത്രത്തകരാര്‍; മാറ്റി നല്‍കിയില്ലെങ്കില്‍ ടാറ്റാ കമ്പനി സിഇഒയ്ക്ക് കാര്‍ സംഭാവന ചെയ്യുമെന്ന് ഉപഭോക്താവ്

കോട്ടയം: യന്ത്ര തകരാര്‍ ഉള്ള പുതിയ വാഹനം തിരിച്ചെടുത്ത് പകരം വാഹനം നല്‍കണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് ടാറ്റാ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്യൂണ്ടര്‍ ബൂഷ്‌കെയ്ക്ക് കത്തയച്ചു. ആറുലക്ഷത്തില്‍പരം രൂപ മുടക്കിയപ്പോള്‍ നല്‍കിയ യന്ത്രതകരാറുള്ള വാഹനം തിരിച്ചെടുത്ത് മാറ്റി നല്‍കിയില്ലെങ്കില്‍ ടാറ്റാ കമ്പനി സിഇഒയ്ക്ക് സംഭാവനയായി വാഹനം നല്‍കുമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്. പാലാ രാമപുരം സ്വദേശി കുറിച്ചിയില്‍ ജോണ്‍ മൈക്കിളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്യൂണ്ടര്‍ ബൂഷ്‌കെയ്ക്ക് കത്തയച്ചത്. വാഹനം നല്‍കേണ്ട വന്നാല്‍ അതിനു മുടക്കിയ പണം പോക്കറ്റടിച്ചു പോയതായി […]

ആറ് പുതിയ മോഡലുകള്‍ 2020 ഓടു കൂടി അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ആറ് പുതിയ മോഡലുകള്‍ 2020 ഓടു കൂടി അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആറ് പുതിയ മോഡലുകളുമായി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഇയോണ്‍ ഹാച്ച് ബാക്ക് എസ് യുവി വെര്‍ന, സെഡാന്‍ എന്നീ നിരവധി വാഹനങ്ങള്‍ കമ്പനി ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട്. അതിനു പുറമെയാണ് പുതിയ വാഹനങ്ങളുമായി ഹ്യുണ്ടായി കടന്നു വരാന്‍ തയ്യാറെടുക്കുന്നത്. വരും മാസങ്ങളില്‍ ഷോറൂമുകള്‍ കീഴടക്കാന്‍ സാധ്യതയുള്ള ചെറിയ ഹാച്ച് ബാക്ക് ആയിരിക്കും അതില്‍ ആദ്യത്തേത്. ഹ്യുണ്ടായി സാന്‍ട്രോ എപ്സിലന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും പുതിയ ഹാച്ച്ബാക്ക്. എ എംടി വാഹനവുമായിരിക്കും. […]

ഇന്ത്യയില്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡലുകളെ സ്‌കോഡ സൃഷ്ടിക്കും

ഇന്ത്യയില്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡലുകളെ സ്‌കോഡ സൃഷ്ടിക്കും

ഒടുവില്‍ തീരുമാനമായി. ഇന്ത്യയില്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡലുകളെ സ്‌കോഡ സൃഷ്ടിക്കും. രാജ്യത്തു ഫോക്സ്വാഗണ്‍ ഗ്രൂപ്പ് തുടങ്ങിവെച്ച ‘ഇന്ത്യ 2.0 പ്രൊജക്ട്’ ചുമതല ഇനി സ്‌കോഡയ്ക്കാണ്. ഇക്കാര്യം ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുങ്ങുന്ന പുതിയ MQB A0-IN സബ് കോമ്പാക്ട് അടിത്തറയ്ക്ക് ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ നേതൃത്വം നല്‍കും. വരും ഭാവിയില്‍ MQB അടിത്തറയില്‍ നിന്നുമാകും ഇന്ത്യന്‍ നിര്‍മ്മിത ഫോക്സ്വാഗണ്‍ മോഡലുകള്‍ വില്‍പനയ്ക്കെത്തുക. 2020 -ല്‍ പുതിയ അടിത്തറയില്‍ നിന്നും ആദ്യ സ്‌കോഡ […]

ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

മുംബൈ: ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി ബുള്ളറ്റ് ബ്രാന്‍ഡ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയിലെ വിദഗ്ധരുടെ ടീം ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുകെയിലെ ടെക്നോളജി സെന്ററിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം നിര്‍മാണത്തിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉടമകളായ ഐഷര്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ വിക്രം ലാല്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അതീവ പരിഗണന നല്കുന്നതിനാല്‍ ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍, […]

നിസാന്‍ ഇന്ത്യ ആധുനിക സവിശേഷതകളോട് കൂടിയ നിസാന്‍ കണക്റ്റ് പുറത്തിറക്കി.

നിസാന്‍ ഇന്ത്യ ആധുനിക സവിശേഷതകളോട് കൂടിയ നിസാന്‍ കണക്റ്റ് പുറത്തിറക്കി.

കൊച്ചി: നിസാന്‍ ഇന്ത്യ ആധുനിക സവിശേഷതകളോട് കൂടിയ വിനിമയ പ്ളാറ്റ് ഫോം നിസാന്‍ കണക്റ്റ് പുറത്തിറക്കി. വാഹന നിയന്ത്രണം, സൗകര്യം, സുരക്ഷ, സോഷ്യല്‍ മീഡിയ ഷെയറിങ്ങ് എന്നിവക്കാവശ്യമായ 18 പുതിയ ഫീച്ചറുകളുമായാണ് നിസാന്‍ കണക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. 3 വര്‍ഷത്തേക്ക് വരിസംഖ്യ ഒന്നും ഈടാക്കാതെ ലഭ്യമാകുന്ന നിസാന്‍ കണക്റ്റ് മൈക്ര, സണ്ണി, ടെറാനോ തുടങ്ങിയ നിസാന്റെ എല്ലാ വാഹനങ്ങള്‍ക്കും ലഭ്യമാണ്. 50ലേറെ ഫീച്ചറുകളുമായി വരുന്ന നിസാന്‍ കണക്റ്റ് ഡ്രൈവിങ്ങ് സുരക്ഷ, വാഹന നിയന്ത്രണം എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്. നിസാന്‍ കണക്റ്റിന്റെ […]

നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു.

നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു.

കൊച്ചി: ഒട്ടേറെ പുതിയ ഫീച്ചറുകളും ആകര്‍ഷകമായ ഇന്റീരിയര്‍- എക്സ്റ്റീരിയര്‍ ഡിസൈനുകളുമായി നിസാന്‍ ടെറാനോ സ്പോര്‍ട്ട് സ്പെഷ്യല്‍ എഡിഷന്‍ വിപണിയിലെത്തി. ബോഡിയിലെ ഊര്‍ജ്ജസ്വലമായ മാറ്റങ്ങള്‍ക്കൊപ്പം കറുപ്പ് റൂഫ്, പുതിയ വീല്‍ ആര്‍ച്ച് ക്ലാഡിങ്ങ്സ് എന്നിവയോടൊപ്പമാണ് നിസാന്‍ ടെറാനോ സ്പോര്‍ട്ട്സ് എഡിഷന്‍ ഇറങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയിലെ പുതിയ സ്ട്രൈപ്സും ക്രിംസണ്‍ സീറ്റ് കവറുകളും ഫ്ളോര്‍ മാറ്റുകളും സ്റ്റൈലിഷ് എസ്.യു.വി എന്ന ടെറാനോയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നു. 12, 22,260 രൂപയാണ് ടെറാനോ സ്പോര്‍ട്ടിന്റെ വില. സ്പോര്‍ട്ടി എക്സറ്റീരിയറും ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും […]

അത്യാഡംബര ബൈക്കായ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍.

അത്യാഡംബര ബൈക്കായ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍.

അത്യാഡംബര ബൈക്കായ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍. 48 ലക്ഷം രൂപ വില മതിക്കുന്ന റോഡ് മാസ്റ്റര്‍ എലൈറ്റ് ലിമിറ്റഡ് എഡിഷനാണ്. ആകെ മൂന്നുറു റോഡ് മാസ്റ്റര്‍ എലൈറ്റുകള്‍ മാത്രമേ കമ്പനി ഇന്ത്യയില്‍ വില്‍ക്കുകയുള്ളൂ. കൈ കൊണ്ടു പൂശിയ ക്യാന്‍ഡി ബ്ലൂബ്ലാക് നിറമാണ് ലിമിറ്റഡ് എഡിഷന്‍ ക്രൂയിസറിന്റെ പ്രത്യേകത. മുപ്പതു മണിക്കൂര്‍ സമയം ചിലവിട്ടാണ് ഓരോ റോഡ് മാസ്റ്റര്‍ എലൈറ്റിനും നിറം പൂശുന്നതെന്നാണ് കമ്പനി വെളിപ്പെടുത്തുന്നത്. 23 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഇന്ധനടാങ്കിലുള്ള ബാഡ്ജ്. 1811 […]

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി

ജൂണ്‍ മാസം ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്ന പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് എസ്യുവികളുടെ ബുക്കിംഗ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. 1.74 കോടി രൂപ മുതലാണ് 2018 റേഞ്ച് റോവറിന്റെ എക്സ്ഷോറൂം വില. റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ വില 99.48 ലക്ഷം രൂപ മുതലുമാണ്. പിക്സല്‍ലേസര്‍ എല്‍ഇഡി ഹെഡ്ലാമ്ബുകളും പുതിയ അറ്റ്ലസ് മെഷ് ഗ്രില്‍ ഡിസൈനും പുതിയ റേഞ്ച് റോവറുകളുടെ ആകര്‍ഷണം. ജെസ്റ്റര്‍ കണ്‍ട്രോള്‍ സണ്‍ബ്ലൈന്‍ഡ്, എക്സിക്യൂട്ടീവ് ക്ലാസ് റിയര്‍ സീറ്റിംഗ് ഓപ്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് […]

ഡാറ്റ്സണ്‍ ഉടമകളുടെ അനുഭവങ്ങളുമായി പുതിയ ഡിജിറ്റല്‍ കാമ്പെയിന്‍ ആരംഭിച്ചു

ഡാറ്റ്സണ്‍ ഉടമകളുടെ അനുഭവങ്ങളുമായി പുതിയ ഡിജിറ്റല്‍ കാമ്പെയിന്‍ ആരംഭിച്ചു

കൊച്ചി: തങ്ങളുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഡാറ്റസണ്‍ റെഡി ഗോ ഉടമകളുടെ ആവേശകരമായ യഥാര്‍ത്ഥ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഡാറ്റസന്റെ മോട്ടര്‍ പവ്വര്‍ ടു യു എന്ന കാമ്പെയിനു തുടക്കം കുറിച്ചു. ജീവിതത്തിലെ വ്യത്യസ്തമായ പാതകളിലൂടെ കടന്നു പോകുമ്പോള്‍ തങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പ് ഏറ്റവും മികച്ചതായിരുന്നു എന്നു സൂചിപ്പിക്കുന്നതാണ് ഈ പുതിയ കാമ്പെയിന്‍. ഡാറ്റ്സണ്‍ റെഡി ഗോ ഉടമകള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന വേളയിലെ അവരുടെ ശക്തമായ ഭാവങ്ങളും അവര്‍ കടന്നു പോകുന്ന പരമ്പരാഗതമല്ലാത്ത പാതകളുമെല്ലാം ഈ കാമ്പെയിനില്‍ […]

ലോകത്തെ ഏറ്റവും മികച്ച കാറായി വോള്‍വോ XC 60 നെ തിരഞ്ഞെടുത്തു

ലോകത്തെ ഏറ്റവും മികച്ച കാറായി വോള്‍വോ XC 60 നെ തിരഞ്ഞെടുത്തു

വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര മത്സരത്തില്‍ ലോകത്തെ മികച്ച കാറായി വോള്‍വോ XC 60നെ തിരഞ്ഞെടുത്തു. ലക്ഷ്വറി കോംപാക്ട് ക്രോസ് ഓവര്‍ വിഭാഗത്തിലാണ് വോള്‍വോ എക്സ്.സി. 60 വരുന്നത്. 1,969 സിസി ഫോര്‍സിലിണ്ടര്‍ ട്വിന്‍ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വോള്‍വോ XC60 യുടെ കരുത്ത്. 4,000 rpmല്‍ 233 bhp കരുത്തും 1,7502,250 rpmല്‍ 480 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 8 സ്പീഡ് ഗിയര്‍ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. വോള്‍വോയുടെ ഫ്ളാഗ്ഷിപ്പ് വാഹനം XC90യില്‍ […]

1 2 3 16