ഇന്ത്യക്ക് അനുയോജ്യമായി സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍

ഇന്ത്യക്ക് അനുയോജ്യമായി സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍

സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍ വിപണിയിലെത്തി. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പനചെയ്തതാണ് പുതിയ മോഡല്‍. 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍മുതല്‍ 1.5 ലിറ്റര്‍ ടി.ഡി.ഐ ഡീസല്‍ എന്‍ജിന്‍വരെയുള്ള ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്നു പതിപ്പുകള്‍ പുതിയ റാപ്പിഡിനുണ്ട്. ഒന്നരലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന് ടിപ്‌ട്രോണിക്‌സോടു കൂടിയ ഡി.എസ്.ജി ഗിയര്‍ബോക്‌സാണ് പ്രത്യേകത. ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കപ്പൂച്ചിനോ ബീജ്, കാര്‍ബണ്‍ സ്റ്റീല്‍, സില്‍ക് ബ്‌ളൂ, ഫ്‌ളാഷ് റെഡ് എന്നീ കളറുകളാണുള്ളത്. ദീര്‍ഘദൂര യാത്രകള്‍ക്കൊപ്പം […]

ഔഡി ആര്‍.എസ് 7 പെര്‍ഫോര്‍മന്‍സ് ഇന്ത്യയില്‍

ഔഡി ആര്‍.എസ് 7 പെര്‍ഫോര്‍മന്‍സ് ഇന്ത്യയില്‍

കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഔഡിയുടെ ഏറ്റവും പുതിയ ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയിലും വിപണിയിലെത്തി. കൂടുതല്‍ സാങ്കേതികമികവും 605 കുതിരശക്തി കരുത്തുള്ള അത്യാധുനിക എന്‍ജിന്‍ യൂണിറ്റുമാണ് ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിന്റെ പ്രധാന സവിശേഷത. ഓവര്‍ബൂസ്റ്റ് ഫങ്ഷനോടുകൂടിയ ഇതിന്റെ 4.0 ടിഎഫ്എസ്ഐ എന്‍ജിന് 750 എന്‍എംവരെ ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 3.7 സെക്കന്‍ഡില്‍ എത്താന്‍തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കി.മിയാണ്. ആര്‍എസ് 7 […]

ആദ്യപത്തില്‍ ആധിപത്യവുമായി മാരുതികാര്‍

ആദ്യപത്തില്‍ ആധിപത്യവുമായി മാരുതികാര്‍

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഒക്‌ടോബര്‍ മാസത്തെ വില്‍പ്പനയിലും സര്‍വാധിപത്യത്തോടെ മുന്നേറി. കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള കാറുകളില്‍ മാരുതി സുസുക്കിയുടെ ഏഴ് മോഡലുകളാണ് ഇടം പിടിച്ചത്. ഇതില്‍ ആറ് മോഡലുകളുടെ വില്‍പ്പന 10000 യൂണിറ്റിലേറെയാണെന്നതും വിപണിയില്‍ മാരുതിയെ കൂടുതല്‍ ശക്തരാക്കി. പാസഞ്ചര്‍ വാഹന സെഗ്മെന്റില്‍; കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2,68,630 യൂണിറ്റായിരുന്ന വില്‍പ്പന 4.48 ശതമാനം വര്‍ധനയോടെ 2,80,677 യൂണിറ്റായി ഇത്തവണ വര്‍ധിച്ചു. മാര്‍ക്കറ്റ് ലീഡറായ മാരുതി ഈ […]

ഗതാഗത മന്ത്രിമാരുടെ യോഗം നാളെ; എല്‍.എന്‍.ജി ബസ്സിന്റെയും ഇലക്ട്രിക് ഓട്ടോയുടെയും പ്രദര്‍ശന ഓട്ടം നടത്തും

ഗതാഗത മന്ത്രിമാരുടെ യോഗം നാളെ; എല്‍.എന്‍.ജി ബസ്സിന്റെയും ഇലക്ട്രിക് ഓട്ടോയുടെയും പ്രദര്‍ശന ഓട്ടം നടത്തും

ഗതാഗതരംഗത്തെ ആധുനികവത്കരിക്കുതിനും ഗതാഗത നയം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്റെ നാലാമത് യോഗം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാസ്‌കറ്റ് ഹോട്ടലില്‍ രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യാതിഥിയാവും. സംസ്ഥാന ഗതാഗതമന്ത്രി എ.കെ,ശശീന്ദ്രന്‍, ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് ചെയര്‍മാനായ രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനുസ്ഖാന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. പുതിയ മോട്ടോര്‍ വാഹനനിയമത്തിന്റെ കരടില്‍ സംസ്ഥാനത്തിനുള്ള അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിക്കുമെന്ന് ഗതാഗതമന്ത്രി […]

ഹരമായി ജിക്‌സര്‍

ഹരമായി ജിക്‌സര്‍

ബൈക്കുകളെ പ്രണയിക്കുന്നവര്‍ക്ക് സുസുക്കിയുടെ പുത്തന്‍ ജിക്‌സറുകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല! ആദ്യ കാഴ്ചയില്‍ തന്നെ അനുരാഗം തോന്നുംവിധം മനോഹരമായി ഇവയെ സുസുക്കി അണിയിച്ചൊരുക്കിയിട്ടുണ്ട്. ജിക്‌സര്‍ എസ്.പി., ജിക്‌സര്‍ എസ്.എഫ് എസ്.പി എഡിഷന്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ സുസുക്കി പുതുതായി അവതരിപ്പിച്ച മോഡലുകള്‍. എസ്.പി മുദ്രയും അത്യാകര്‍ഷകമായ റേസിംഗ് – സ്‌റ്റൈല്‍ ഗ്രാഫിക്‌സും മറൂണ്‍ നിറത്തിലെ സീറ്റുമൊക്കെയായി സ്‌പോര്‍ട്ടീ ലുക്ക് തന്നെയാണ് പുതിയ ജിക്‌സറിനുള്ളത്. ഇരു മോഡലുകള്‍ക്കും പിന്നില്‍ ഡിസ്‌ക് ബ്രേക്കുണ്ട്. നേക്കഡ് ബോഡിയാണ് ജിക്‌സര്‍ എസ്പിക്കുള്ളത്. എസ്.എഫ് എസ്.പി […]

ജാഗ്വാറിന്റെ പുത്തന്‍ എക്‌സ്.എഫ് വിപണിയില്‍

ജാഗ്വാറിന്റെ പുത്തന്‍ എക്‌സ്.എഫ് വിപണിയില്‍

ടാറ്റാ മോട്ടോഴസിന്റെ ഉപസ്ഥാപനവും ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയുമായ ജാഗ്വാറിന്റെ പുത്തന്‍ എക്‌സ്.എഫ് ഇന്ത്യന്‍ വിപണിയിലെത്തി. 49.5 ലക്ഷം രൂപ മുതല്‍ 61.85 ലക്ഷം രൂപ വരെയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. ബ്രിട്ടനില്‍ നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്താകും എക്‌സ്.എഫ് ഇന്ത്യയില്‍ വിറ്റഴിക്കുക. മെഴ്‌സിഡെസ് – ബെന്‍സിന്റെ ഇ – ക്‌ളാസ്, ഔഡിയുടെ എ6, ബി.എം.ഡബ്‌ള്യുവിന്റെ 5 – സീരീസ്, വോള്‍വോയുടെ എസ് 60 എന്നിവയോടാണ് ഇന്ത്യയില്‍ ഈ ആഡംബര സെഡാന്റെ പോരാട്ടം. മൂന്ന് ഡീസല്‍ […]

വിയോസുമായി ടൊയോട്ടോ വരുന്നു

വിയോസുമായി ടൊയോട്ടോ വരുന്നു

ഇന്ത്യയില്‍ സജീവ സാന്നിദ്ധ്യമാകുന്നതിന്റെ ഭാഗമായി ടൊയോട്ടോ പുതിയ സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലുള്ള വിയോസ് എന്ന വാഹനമാണ് ഇന്ത്യന്‍ നിരത്തുകളിലെത്തുക. സി സെഗ് മന്റ് സെഡാന്‍ വിഭാഗത്തിലാണ് വിയോസിന്റെ സ്ഥാനം. ഹ്യുണ്ടായ് വെര്‍ണ, മാരുതി സിയാസ്, ഹോണ്ട സിറ്റി, ഫോക്‌സ്വാഗന്‍ വെന്റോ തുടങ്ങിയ വാഹനങ്ങളുമായാണ് വിയോസിന് മത്സരിക്കേണ്ടി വരിക. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തിനുണ്ടാകും. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ബജറ്റ് ബ്രാന്‍ഡായ ഡയ്ഹാറ്റ്‌സുവിനെ […]

1 10 11 12