ലൈസന്‍സ് ഇല്ലെങ്കിലും സാരമില്ല, ഹിറോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫ്‌ലാഷ് ഓടിക്കാം

ലൈസന്‍സ് ഇല്ലെങ്കിലും സാരമില്ല, ഹിറോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫ്‌ലാഷ് ഓടിക്കാം

ഹീറോ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഡിവിഷന്‍ ‘ഫ്‌ലാഷ്’ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 19,990 രൂപയാണ് സ്‌കൂട്ടറിന്റെ ഡല്‍ഹി ഷോറും വില. ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. നഗരങ്ങളിലെ ചെറു യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധമാണ് സ്‌കൂട്ടറിന്റ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന്റെ ഹൃദയം. 48 വോള്‍ട്ട് 20Ah ബാറ്ററിയാണ് സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോട്ടോറിന് പവര്‍ നല്‍കുന്നത്. ഒരൊറ്റ ചാര്‍ജിങ്ങില്‍ 65 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ സ്‌കൂട്ടറിന് സാധിക്കും. 87 […]

ഇന്ത്യയിലെ മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു

ഇന്ത്യയിലെ മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു

ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു. മാരുതിയുടെ വിവിധ മോഡലുകള്‍ക്ക് 1500 രൂപ മുതല്‍ 8014 രൂപ വരെയാണ് കമ്പനി വര്‍ധിപ്പിച്ചിട്ടുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് മാരുതി സുസുക്കി അധികൃതര്‍ അറിയിച്ചു. മാരുതിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്?ബാക്കായ ആള്‍ട്ടോ 800 മുതല്‍ പ്രീമിയം ക്രോസ് ഓവര്‍ എസ് ക്രോസിന്റെ വിലവരെ കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു കമ്പനി മുമ്പ് വില വര്‍ധനവ് നടപ്പിലാക്കിയത്. […]

എയര്‍ ബാഗിലെ തകരാറ് ഹോണ്ട കാറുകള്‍ തിരികെ വിളിക്കുന്നു

എയര്‍ ബാഗിലെ തകരാറ് ഹോണ്ട കാറുകള്‍ തിരികെ വിളിക്കുന്നു

വിവിധ ഡീലര്‍ഷിപ്പുകളിലൂടെ സൗജന്യമായാകും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിനല്‍കുക. പ്രമുഖ മോട്ടോര്‍ വാഹന നിര്‍മാതാക്കളായ ഹോണ്ട തങ്ങളുടെ കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ബാഗിലെ തകരാറിനെ തുടര്‍ന്നാണ് 41,580 കാറുകള്‍ കമ്പനി തിരികെവിളിക്കുന്നത്. 2012ല്‍ നിര്‍മിച്ച കാറുകളാണ് തിരികെവിളിക്കുന്നതെന്നും ഹോണ്ടയുടെ ജാസ്, സിറ്റി, സിവിക്, അക്കോര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെട്ട കാറുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഹോണ്ട പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലെ വിവിധ ഡീലര്‍ഷിപ്പുകളിലൂടെ സൗജന്യമായാകും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിനല്‍കുക. ഇക്കാര്യത്തില്‍ ഉടന്‍തന്നെ ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചു.

ന്യൂജനറേഷന്‍ ടിയാഗോ കൈറ്റ് 5വുമായി ടാറ്റ മോട്ടോഴ്‌സ്

ന്യൂജനറേഷന്‍ ടിയാഗോ കൈറ്റ് 5വുമായി ടാറ്റ മോട്ടോഴ്‌സ്

പുത്തന്‍ കോംപാക്ട് സെഡാനുമായി വിപണി കീഴടക്കാനെത്തുകയാണ് ടാറ്റ മോട്ടോഴ്‌സ്. നാല് മീറ്ററില്‍ താഴെയുള്ള കോംപാക്ട് സെഡാന്‍ വിഭാഗത്തിലേക്കാണ് ടാറ്റയുടെ ന്യൂജനറേഷന്‍ ഹാച്ച്ബാക്കായ ടിയാഗോ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന കൈറ്റ് – 5 എത്തുന്നത്. കൈറ്റ് ഫൈവ് എന്നത് കാറിന്റെ പേരല്ല. തങ്ങളുടെ പുതിയ കോംപാക്റ്റ് സെഡാന്‍ പ്രൊജക്ടിന് ടാറ്റ നല്‍കിയിരിക്കുന്ന ഒരു കോഡ് നെയിം മാത്രമാണത്. ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയാണ് കൈറ്റിന്റെ അടിത്തറ. എക്സ്റ്റീരിയര്‍ ഡിസൈനിലും ടിയാഗോയുമായി ഏറെ സാമ്യം. എന്നാല്‍ ഇന്റീരിയര്‍ വേറിട്ടു നില്‍ക്കുന്നു. ഡിസൈന്‍ […]

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ടൊയോട്ടയ്ക്ക് നഷ്ടമായി

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ടൊയോട്ടയ്ക്ക് നഷ്ടമായി

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന് നഷ്ടമായി. കഴിഞ്ഞവര്‍ഷത്തെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവന്നതോടെ വോഗ്‌സ് വാഗന്‍ ടൊയോട്ടയെ പിന്തള്ളി മുന്നില്‍ എത്തി. 2016ല്‍ വോഗ്‌സ് വാഗന്‍ 1.31 കോടി വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയപ്പോള്‍ ടൊയോട്ടോയ്ക്ക് 1.17 കോടി വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത്. ജനറല്‍ മോട്ടോഴ്‌സ് വാഹന വില്‍പ്പനയുടെ കണക്കുകള്‍ അടുത്തയാഴ്ച പുറത്തുവിടും. ജിഎമിന്റെ വില്‍പ്പന കുറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെ പേര് ആദ്യമായി വോഗ്‌സ് […]

എബിഎസും എയര്‍ബാഗും സുരക്ഷയുമെല്ലാം ഒത്തിണക്കി ടൊയോട്ടയുടെ കോംപാക്ട് എസ്യുവി ‘റഷ്’ വരുന്നു

എബിഎസും എയര്‍ബാഗും സുരക്ഷയുമെല്ലാം ഒത്തിണക്കി ടൊയോട്ടയുടെ കോംപാക്ട് എസ്യുവി ‘റഷ്’ വരുന്നു

ടൊയോട്ടയുടെ കോംപാക്ട് എസ്യുവി ‘റഷ്’ ഈ വര്‍ഷം പകുതിയ്ക്കു മുമ്പ് നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. ആദ്യ പരീക്ഷണത്തില്‍ ചുവടുറയ്ക്കാത്തതിനാല്‍ കൂടുതല്‍ കരുതലോടെയാണ് ഇറങ്ങിക്കളിക്കാനുള്ള ടൊയോട്ടയുടെ ഇത്തവണത്തെ തീരുമാനം. ഇന്ത്യന്‍ കാര്‍ വിപണിയുടെ പ്രധാന മേഖലയായ പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള വാഹനങ്ങളുടെ നിരയില്‍ സാന്നിധ്യമില്ലാതിരുന്ന ടൊയോട്ട എറ്റിയോസും ലിവോയും പുറത്തിറക്കിക്കൊണ്ടായിരുന്നു ഒരു ചുവടുവച്ചത്. പിന്നീട് ഇവ ഒന്നിലേറെത്തവണ മുഖം മിനുക്കിയിറക്കുകയും ക്രോവസ് ഓവര്‍ പതിപ്പ് എത്തിക്കുകയും ചെയ്‌തെങ്കിലും മാരുതിയുടെ പത്തിലൊന്ന് വിപണിവിഹിതം പോലും ഉണ്ടാക്കാനായില്ല. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ […]

ടിയാഗോ ഹാച്ച്ബാക്കിനുശേഷം ടിയാഗോ ആക്ടീവുമായി ടാറ്റ വിപണിയിലേക്ക്

ടിയാഗോ ഹാച്ച്ബാക്കിനുശേഷം ടിയാഗോ ആക്ടീവുമായി ടാറ്റ വിപണിയിലേക്ക്

ടാക്‌സി കാറെന്ന ടാറ്റയുടെ തലകെട്ടുതന്നെ തിരുത്തിയ ടിയാഗോയെ ആക്ടീവാക്കി ടാറ്റ വീണ്ടും രംഗത്തിറക്കുന്നു. ടാറ്റ മോട്ടേഴ്‌സ് പുറത്തിറക്കിയ ചെറുവാഹനം ടിയാഗോ ഇന്ത്യയിലെ വില്പനയില്‍ ഹോണ്ടയെ പിന്‍തള്ളി നാലാമതായി എത്തിയിരുന്നു. 2016 ദില്ലി ഓട്ടോഎക്‌സ്‌പോയില്‍ സിക്ക ആക്ടീവ് എന്ന പേരിലൊരു മോഡലിനെ അവതരിപ്പിച്ചിരുന്നു. സിക്ക എന്നപേരു നേരത്തെ തന്നെ വേണ്ടെന്നുവച്ചതിനാല്‍ ടിയാഗോയുടെ ‘ആക്ടീവ്’ പേരിലുള്ള പതിപ്പുമായി എത്തിയിരിക്കുകയാണ് ടാറ്റ. മുബൈയിലുള്ള ചടങ്ങളിലായിരുന്നു ടിയാഗോ ആക്ടീവിന്റെ അവതരണം. ടിയാഗോ ഹാച്ച്ബാക്കിന്റെ ക്രോസോവര്‍ പതിപ്പാണ് ആക്ടീവ്. ഉടന്‍ തന്നെ ഈ മോഡലിന്റെ […]

ഹെക്‌സ വിപണിയില്‍; വില 11.99 ലക്ഷം മുതല്‍

ഹെക്‌സ വിപണിയില്‍; വില 11.99 ലക്ഷം മുതല്‍

ടാറ്റയുടെ പുതിയ കാര്‍ ഹെക്‌സ ഇന്ത്യന്‍ വിപണിയില്‍. ഡിസൈനിലും സാങ്കേതിക മികവിലും വിട്ടു വീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ഹെക്‌സയിലൂടെ ടാറ്റ. മൂന്നു രാജ്യങ്ങളിലായാണ് ടാറ്റ ഹെക്‌സയുടെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. ഉയര്‍ന്ന മോഡലില്‍ എയര്‍ ബാഗ്, എ.ബി.എസ്, ഇ.എസ്.പി തുടങ്ങിയ സംവിധാനങ്ങളെല്ലാം ടാറ്റ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. എസ്.യു.വിക്ക് വേണ്ട എല്ലാവിധ സംവിധാനങ്ങളും ഉള്‍പ്പെടുത്താനും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. 2.2 ലിറ്ററിന്റെ വാരിക്കോര്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. രണ്ട് ഓപ്ഷനുകളില്‍ ഈ എഞ്ചിന്‍ ലഭ്യമാണ്. വാരിക്കോര്‍ 320,400 എന്നിവയാണ് ഹെക്‌സയിലെ എഞ്ചിന്‍ ഓപ്ഷനുകള്‍. […]

ലോകത്തിലെ ആദ്യ ഓട്ടോണമസ് മൈക്രോബസുമായി ഫോക്‌സ് വാഗണ്‍

ലോകത്തിലെ ആദ്യ ഓട്ടോണമസ് മൈക്രോബസുമായി ഫോക്‌സ് വാഗണ്‍

ലോകത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോണമസായുള്ള വിവിധോദേശ്യ വാഹനമാണ് ഈ ഐഡി ബസെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം ലോകത്തിലെ ആദ്യ ഓട്ടോണമസ് മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ചു. ഐ.ഡി ബസ് കോണ്‍സപ്റ്റ് ഡിട്രോയിറ്റ് ഓട്ടോഷോയിലാണ് 1950 ല്‍ വിപണിയിലെത്തിയ ഐക്കോണിക് മൈക്രോ ബസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പനചെയ്ത വാഹനത്തെ ഫോക്സ് വാഗണ്‍ അവതരിപ്പിച്ചത്. വൈദ്യുത കാറുകളുടെ രൂപകല്‍പ്പനാ ശൈലി പിന്തുടര്‍ന്നാണ് കമ്പനി ഈ ഏഴുസീറ്റര്‍ വാഹനം നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോണമസായുള്ള വിവിധോദേശ്യ വാഹനമാണ് ഈ […]

ബൈക്ക് റേസിംഗ്‌ പ്രേമിക്കള്‍ക്കായി ഹീറോയുടെ എക്‌സ്ട്രീം 200എസ്

ബൈക്ക് റേസിംഗ്‌ പ്രേമിക്കള്‍ക്കായി ഹീറോയുടെ എക്‌സ്ട്രീം 200എസ്

ചീറ്റയെ അനുകരിച്ചുള്ള ഡിസൈനായതിനാല്‍ ഒരു അഗ്രസീവ് ലുക്കാണ് എക്‌സ്ട്രീമിന് ലഭിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോപ് എക്‌സ്ട്രീം 200എസ് ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. 2016 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ അരങ്ങേറ്റം നടത്തിയ ബൈക്കാണ് ഇപ്പോള്‍ വിപണിപിടിക്കാനൊരുങ്ങുന്നത്. മെച്ചപ്പെടുത്തിയ പെര്‍ഫോമന്‍സോടുകൂടിയ ഒരു മസിലന്‍ സ്ട്രീറ്റ് ഫൈറ്ററാണ് പുതിയ എക്‌സ്ട്രീം 200എസ്. ഡല്‍ഹി എക്‌സ്‌ഷോറൂം 90,000രൂപയ്ക്കാണ് ഈ പ്രീമിയം ബൈക്കിനെ വിപണിയിലെത്തിക്കുന്നത്. സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്കായി ഹീറോയുടെ എക്‌സ്ട്രീം 200എസ്. 18.5ബിഎച്ച്പിയും 17.2എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ കഴിയുന്ന […]