സുരക്ഷയ്ക്ക് മുന്‍തൂക്കമൊരുക്കി വോള്‍വോയുടെ വി 40

സുരക്ഷയ്ക്ക് മുന്‍തൂക്കമൊരുക്കി വോള്‍വോയുടെ വി 40

മികച്ച സുരക്ഷാസൗകര്യങ്ങളുമായി വോള്‍വോയുടെ പരിഷ്‌കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ നിരത്തിലിറക്കി. സ്‌കാന്‍ഡിനേവിയന്‍ രൂപകല്‍പ്പനയും പ്രശസ്തമായ തോര്‍സ് ഹാമര്‍ ഹെഡ്‌ലൈറ്റുകളുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വോള്‍വോ എക്സ്സി 90, വോള്‍വോ എസ് 90 തുടങ്ങിയ മോഡലുകളില്‍ മാത്രമാണ് ഇത്തരം ഹെഡ്‌ലൈറ്റുകള്‍ ലഭ്യമാകുന്നത്. ആഡംബരവാഹനരംഗത്ത് തുടര്‍ച്ചയായ മാറ്റങ്ങളുടെ പരിണതഫലമാണ് പുതിയ വോള്‍വോ വി 40, വി 40 ക്രോസ് കണ്‍ട്രി വാഹനങ്ങള്‍. വി 40 നിരയില്‍ കാര്‍ വ്യവസായരംഗത്ത് ആദ്യമായി വഴിയാത്രികരുടെപോലും സുരക്ഷ ഉറപ്പാക്കുന്നതിനായി […]

ബജാജ് പള്‍സര്‍ 220എഫ് വിപണിയില്‍; വില 92,201രൂപ

ബജാജ് പള്‍സര്‍ 220എഫ് വിപണിയില്‍; വില 92,201രൂപ

ബജാജ് ബിഎസ് എമിഷന്‍ ചട്ടങ്ങള്‍ പാലിക്കുന്ന പള്‍സര്‍ 220എഫ് മോഡലിനെ വിപണിയിലെത്തി. ഡല്‍ഹി എക്‌സ്‌ഷോറൂം 92,201രൂപയ്ക്കാണ് പള്‍സര്‍ 220എഫ് അവതരിച്ചിരിക്കുന്നത്. 20.76 ബിഎച്ച്പിയും 19.12 എന്‍എം ടോര്‍ക്കും നല്‍കുന്ന 220സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ബിഎസ് IV ചട്ടങ്ങള്‍ പാലിക്കുന്ന തരത്തില്‍ പുതിക്കിയ എന്‍ജിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിട്ടുള്ളത്. 260എംഎം ഡിസ്‌ക് ബ്രേക്കാണ് ബൈക്കിന്റെ മുന്‍ഭാഗത്തുള്ളത് പിന്നിലായി 230എംഎം ഡിസ്‌ക് ബ്രേക്കും നല്‍കിയിട്ടുണ്ട്. 150 കിലോഗ്രാം ഭാരമുള്ള ബൈക്കില്‍ 15 ലിറ്റര്‍ […]

കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി എ.സി ബസുകള്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി എ.സി ബസുകള്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: എ.സി യാത്രാ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവനനികുതി ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെയും കെ.യു.ആര്‍.ടി.സിയുടേയും എ.സി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ജൂണ്‍ ഒന്ന് മുതലാണ് എ.സി ബസുകളില്‍ ആറുശതമാനം സേവനനികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗ്ളുരുവിലേക്ക് മാത്രം സീസണനുസരിച്ച് 81 രൂപയുടെ വരെ വര്‍ധനയുണ്ടാകും. ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യുന്നതായതിനാല്‍ നികുതി ഈടാക്കാന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തിയാല്‍ മാത്രമെ ഈയാഴ്ചയോടെ പുതുക്കിയ ചാര്‍ജ് ഈടാക്കാന്‍ സാധിക്കുകയുള്ളു. തിരുവനന്തപുരം- ബംഗളൂരു നിലവിലെ നിരക്ക് […]

സുസൂക്കി ജിമ്‌നി ഇന്ത്യന്‍ നിരത്തുകളിലേക്ക്

സുസൂക്കി ജിമ്‌നി ഇന്ത്യന്‍ നിരത്തുകളിലേക്ക്

സുസുക്കി ജപ്പാന്‍ കമ്പനിയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയമുള്ള വണ്ടിയാണ് സുസുക്കിയുടേത്. മാരുതിക്കൊപ്പം സുസുക്കി വന്നതിനെ രണ്ടുകൈയും നീട്ടിയാണ് രാജ്യത്തെ മോട്ടോര്‍ വാഹന ഉടമകള്‍ സ്വീകരിച്ചത്. പക്ഷെ ഇത്ര പ്രിയങ്കരമായ വിപണിയായിരുന്നിട്ടും മാരുതി അവരുടെ പ്രധാന വാഹനങ്ങളില്‍ ഒന്നായ കോംപാക്ട് എസ്യുവിയായ ജിമ്‌നിയാണ് ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാതിരുന്നത്. എന്തായാലും ആ കാത്തിരിപ്പിന് അവസാനമാവുകയാണ് പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കായി ജിമ്‌നി വിപണിയിലേക്ക് എത്തുകയാണ്. നിലവില്‍ വിദേശമാര്‍ക്കറ്റിലുള്ളത് 1998ല്‍ അവതരിപ്പിച്ച മൂന്നാം തലമുറ ജിമ്‌നിയാണ്. പതിനെട്ട് വര്‍ഷത്തോളമായുള്ള ഈ […]

വനിതാ എന്‍ജിനിയര്‍മാരുടെ മാത്രം 400 സിസി ബൈക്കുമായി ബജാജ്

വനിതാ എന്‍ജിനിയര്‍മാരുടെ മാത്രം 400 സിസി ബൈക്കുമായി ബജാജ്

ന്യൂഡല്‍ഹി: പൂര്‍ണമായും വനിതാ എന്‍ജിനിയര്‍മാരുടെ നിയന്ത്രണത്തില്‍ 400 സിസി ബൈക്ക് ഇറക്കാന്‍ ബജാജ് ഓട്ടോ തയ്യാറെടുക്കുന്നു. ബജാജിന്റെ ബൈക്കുകളില്‍ ഏറ്റവും പവര്‍ കൂടിയ ഈ പുതിയ ബൈക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡിസംബറില്‍ വാഹനം പുറത്തിറക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കമ്പനിയുടെ മോട്ടോര്‍സൈക്കിള്‍ ബിസിനസ് പ്രസിഡന്റ് എറിക് വാസ് അറിയിച്ചു. മഹാരാഷ്ട്ര പ്ലാന്റിലാണ് 400 സിസി ബൈക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്

വെസ്പയുടെ 946 എംബോറിയോ അര്‍മാനിക്ക് വില 12 ലക്ഷം രൂപ

വെസ്പയുടെ 946 എംബോറിയോ അര്‍മാനിക്ക് വില 12 ലക്ഷം രൂപ

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയുടെ ഇരുചക്ര വാഹന വിഭാഗമായ വെസ്പയുടെ പ്രീമിയം സ്‌കൂട്ടര്‍ 946 എംബോറിയോ അര്‍മാനി ഇന്ത്യന്‍ നിരത്തിലെത്തി. വില അല്‍പം കൂടുതലാണെന്നേ ഉള്ളൂ, പൂണെ എക്‌സ്‌ഷോറും വില 12 ലക്ഷം. അപ്രീലിയ എസ.്ആര്‍.വി 850 സ്‌കൂട്ടറിന് ശേഷം രാജ്യത്തെ വിലയേറിയ ഇരുചക്ര വാഹനമെന്ന ഖ്യാതിയും എംബോറിയോ അര്‍മാനിക്കാണ്. വെസ്പയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ വെസ്പ എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 96,500 രൂപയാണ് പൂണെ എക്‌സ്‌ഷോറൂം വില. ഇറ്റാലിയന്‍ നിരത്തിലെ രാജാക്കന്‍മാരായ വെസ്പയുടെ ആദ്യ കാല […]

നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു

നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു

നോട്ട് പിന്‍വലിക്കലിന്റെ പശ്ചാതലത്തില്‍ കാര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു. ഇതിനായി ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി കമ്പനി ധാരണയിലെത്തി കഴിഞ്ഞു. നോട്ട് പിന്‍വലിക്കല്‍ മൂലം കാര്‍ വില്‍പ്പനയില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയൊരു പശ്ചാതലത്തിലാണ് പുതിയ വാഗ്ദാനം അവതരിപ്പിച്ചതെന്ന് എച്ച്.സി.ഐ.എല്‍ സിനീയര്‍ പ്രസിഡന്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ജാനേശ്വര്‍ സെന്‍ പറഞ്ഞു. ഷോറും വിലയുടെ 100 ശതമാനവും ഓണ്‍റോഡ് വിലയുടെ 90 ശതമാനവും ഇത്തരത്തില്‍ വായ്പയായി നല്‍കുമെന്നും അദേഹം […]

ഇന്ത്യക്ക് അനുയോജ്യമായി സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍

ഇന്ത്യക്ക് അനുയോജ്യമായി സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍

സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍ വിപണിയിലെത്തി. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പനചെയ്തതാണ് പുതിയ മോഡല്‍. 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍മുതല്‍ 1.5 ലിറ്റര്‍ ടി.ഡി.ഐ ഡീസല്‍ എന്‍ജിന്‍വരെയുള്ള ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്നു പതിപ്പുകള്‍ പുതിയ റാപ്പിഡിനുണ്ട്. ഒന്നരലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന് ടിപ്‌ട്രോണിക്‌സോടു കൂടിയ ഡി.എസ്.ജി ഗിയര്‍ബോക്‌സാണ് പ്രത്യേകത. ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കപ്പൂച്ചിനോ ബീജ്, കാര്‍ബണ്‍ സ്റ്റീല്‍, സില്‍ക് ബ്‌ളൂ, ഫ്‌ളാഷ് റെഡ് എന്നീ കളറുകളാണുള്ളത്. ദീര്‍ഘദൂര യാത്രകള്‍ക്കൊപ്പം […]

ഔഡി ആര്‍.എസ് 7 പെര്‍ഫോര്‍മന്‍സ് ഇന്ത്യയില്‍

ഔഡി ആര്‍.എസ് 7 പെര്‍ഫോര്‍മന്‍സ് ഇന്ത്യയില്‍

കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഔഡിയുടെ ഏറ്റവും പുതിയ ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയിലും വിപണിയിലെത്തി. കൂടുതല്‍ സാങ്കേതികമികവും 605 കുതിരശക്തി കരുത്തുള്ള അത്യാധുനിക എന്‍ജിന്‍ യൂണിറ്റുമാണ് ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിന്റെ പ്രധാന സവിശേഷത. ഓവര്‍ബൂസ്റ്റ് ഫങ്ഷനോടുകൂടിയ ഇതിന്റെ 4.0 ടിഎഫ്എസ്ഐ എന്‍ജിന് 750 എന്‍എംവരെ ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 3.7 സെക്കന്‍ഡില്‍ എത്താന്‍തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കി.മിയാണ്. ആര്‍എസ് 7 […]

ആദ്യപത്തില്‍ ആധിപത്യവുമായി മാരുതികാര്‍

ആദ്യപത്തില്‍ ആധിപത്യവുമായി മാരുതികാര്‍

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഒക്‌ടോബര്‍ മാസത്തെ വില്‍പ്പനയിലും സര്‍വാധിപത്യത്തോടെ മുന്നേറി. കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള കാറുകളില്‍ മാരുതി സുസുക്കിയുടെ ഏഴ് മോഡലുകളാണ് ഇടം പിടിച്ചത്. ഇതില്‍ ആറ് മോഡലുകളുടെ വില്‍പ്പന 10000 യൂണിറ്റിലേറെയാണെന്നതും വിപണിയില്‍ മാരുതിയെ കൂടുതല്‍ ശക്തരാക്കി. പാസഞ്ചര്‍ വാഹന സെഗ്മെന്റില്‍; കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2,68,630 യൂണിറ്റായിരുന്ന വില്‍പ്പന 4.48 ശതമാനം വര്‍ധനയോടെ 2,80,677 യൂണിറ്റായി ഇത്തവണ വര്‍ധിച്ചു. മാര്‍ക്കറ്റ് ലീഡറായ മാരുതി ഈ […]