യെതിയുടെ പകരക്കാരനായി സ്‌കോഡ കറോക്ക്

യെതിയുടെ പകരക്കാരനായി സ്‌കോഡ കറോക്കിനെ നിരത്തിലെത്തിക്കുന്നു. സ്‌കോഡയുടെ തന്നെ എസ്.യു.വി കോഡിയാക്കിമായി സാമ്യം പുലര്‍ത്തുന്ന വാഹനമാണ് കറോക്ക്. കോഡിയാക്കിന് തൊട്ട് താഴെയാവും കറോക്കിന്റെ സ്ഥാനം. ഹ്യൂണ്ടായ് ട്യൂസണ്‍, ഫോക്‌സ്‌വാഗണ്‍ ട്വിഗ്വാന്‍, ഹോണ്ട സി.ആര്‍.വി എന്നിവയാണ് കറോക്കിന്റെ എതിരാളികള്‍. കറോക്കിന്റെ മുന്‍വശം തനത് സ്‌കോഡ വാഹനങ്ങളുടെ ഡിസൈനിലാണ്. ക്രോം ലൈനിങ്ങോട് കൂടിയ ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലൈറ്റുകള്‍, ഫോഗ്‌ലാമ്ബുകളുടെ ഡിസൈന്‍ എന്നിവയാണ് മുന്‍ വശത്തെ പ്രധാന പ്രത്യേകതകള്‍. പിന്‍വശത്ത് ടെയില്‍ ലൈറ്റിന്‍േറയും ബംബറിന്‍േറയും ഡിസൈനും മനോഹരമാക്കിയിരിക്കുന്നു. സ്‌കോഡയുടെ സൂപ്പര്‍ബുമായി സാമ്യമുള്ളതാണ് […]

വോള്‍വോ കാര്‍ ഉത്പാദനം ഇനി ഇന്ത്യയില്‍

വോള്‍വോ കാര്‍ ഉത്പാദനം ഇനി ഇന്ത്യയില്‍

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി സ്വീഡിഷ് കമ്ബനിയായ വോള്‍വോ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നു. ട്രക്ക്, ബസ് നിര്‍മാണം നടത്തുന്ന വോള്‍വോ ഗ്രൂപ്പ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വോള്‍വോ കാര്‍സ് ഇതിനൊരുങ്ങുന്നത്. കര്‍ണാടകയിലെ ഹോസ്‌കോട്ട് പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന ആദ്യ വാഹനം ഈ വര്‍ഷം തന്നെ വിപണിയിലെത്തും. ആഡംബര എസ്‌യുവിയായ എക്‌സ്‌സി 90 ആണ് ആദ്യം ഉത്പാദിപ്പിക്കുന്ന മോഡല്‍ . സ്വീഡനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കര്‍ണാടകയിലെ പ്ലാന്റില്‍ കൂട്ടിയോജിപ്പിച്ചാണ് വോള്‍വോ കാറുകള്‍ നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി […]

കിടിലന്‍ മൈലേജുമായി പുതിയ ഡിസയര്‍

കിടിലന്‍ മൈലേജുമായി പുതിയ ഡിസയര്‍

ആരെയും ആകര്‍ഷിക്കുന്ന കിടിലന്‍ രൂപഭാവത്തില്‍ മാരുതിയുടെ മൂന്നാം ജനറേഷന്‍ കാറായ പുതിയ സ്വിഫ്റ്റ് ഡിസയര്‍ എത്തി. പെട്രോള്‍ വേരിയന്റിന് 5.45 ലക്ഷം, ഡീസല്‍ വേരിയന്റിന് 6.45 ലക്ഷം മുതലാണ് ആണ് ന്യൂഡല്‍ഹി എക്‌സ് ഷോറും വില. പെട്രോള്‍ 22 കിലോമീറ്റര്‍/ലിറ്റര്‍, ഡീസല്‍ 28.4 കിലോമീറ്റര്‍/ലിറ്റര്‍ എന്നിങ്ങനെയാണ് ഇന്ധനക്ഷമത. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍, ഗാലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, മഗ്‌ന ഗ്രേ എന്നിവയാണ് പുതിയ ഡിസയറിന്റെ കളര്‍ ഓപ്ഷനുകള്‍. പഴയ കാറിനേക്കാള്‍ പുതിയ ഡിസയറിന്റെ […]

ഇരുചക്രവാഹന വിപണയില്‍ തരംഗം തീര്‍ത്ത് സ്‌കൂട്ടുറുകള്‍

ഇരുചക്രവാഹന വിപണയില്‍ തരംഗം തീര്‍ത്ത് സ്‌കൂട്ടുറുകള്‍

മുംബൈ: ഇരുചക്രവാഹന വിപണയില്‍ നിലവില്‍ തരംഗം തീര്‍ക്കുന്നത് ഓട്ടോമാറ്റിക് സ്‌കൂട്ടുറുകളാണ്. രാജ്യത്തെ ആകെ ഇരുചക്രവാഹന വിപണിയുടെ 36 ശതമാനവും കൈയടക്കിയിരിക്കുന്ന ഇവ വര്‍ഷങ്ങളായി വന്‍ മുന്നേറ്റമാണ് ഇന്ത്യന്‍ വാഹന വിപണയില്‍ നടത്തുന്നത്. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും നഗരത്തിരക്കില്‍ ഗിയര്‍ലെസ്സ് സ്‌കൂട്ടറുകള്‍ക്ക് സ്വീകാര്യത ലഭിച്ചതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 2012ല്‍ ഇന്ത്യയില്‍ 19 ശതമാനമായിരുന്നു സ്‌കൂട്ടറുകളുടെ വിപണി വിഹിതം. 110 സി.സി ബൈക്കുകളാണ് 47 ശതമാനം വിഹിതത്തോടെ അന്ന് വിപണി അടക്കി ഭരിച്ചിരുന്നത്. എന്നാല്‍ 2017ന്റെ തുടക്കത്തില്‍ […]

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി ആള്‍ട്ടോ

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി ആള്‍ട്ടോ

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി സുസുക്കി ആള്‍ട്ടോ ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍. ഡിസൈന്‍, പ്രകടന മികവ്, ഇന്ധനക്ഷമത ഇവയാണ് എതിരാളികളെ പിന്നിലാക്കി ആള്‍ട്ടോയെ ബഹുദൂരം മുന്നിലെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.41 ലക്ഷം യൂണിറ്റുകള്‍ വിപണിയിലിറക്കിയാണ് മാരുതി സുസുക്കി ആള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ വിപണി പങ്കാളിത്തം 17 ശതമാനമാണ്. 2000 സെപ്തംബറിലാണ് എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ആള്‍ട്ടോ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വര്‍ഷം 2100 യൂണിറ്റ് ആള്‍ട്ടോ ശ്രീലങ്ക, ചിലി, […]

വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ

വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ അടയ്ക്കാം. ഇന്ന് മുതല്‍ ഈ സൗകര്യം നിലവില്‍ വരും. പുതിയ വാഹനങ്ങളുടെ നികുതി മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈനിലൂടെ നികുതി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ പഴയ വാഹനങ്ങളുടെയും നികുതി ഓണ്‍ലൈനിലൂടെ അടയ്ക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളിലൂടെയും, ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലോഗ് ചെയ്ത ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളിക്കള്‍ക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്‌കാന്‍ […]

വാഹന ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ഓര്‍ക്കാന്‍ ഇത്തിരി കാര്യങ്ങള്‍

വാഹന ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ഓര്‍ക്കാന്‍ ഇത്തിരി കാര്യങ്ങള്‍

ലോണ്‍ എടുത്ത് വാഹനം വാങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീര്‍ത്താന്‍ ബാധ്യത കഴിഞ്ഞു എന്നാണ് മിക്കവരും വിചാരിക്കാറ്. ലോണ്‍ ക്ലോസ് ചെയ്തു കഴിഞ്ഞാലും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ ചിലപ്പോള്‍ അത് പലര്‍ക്കും അറിയില്ല. ലോണ്‍ അടച്ചു തീര്‍ത്താലും വാഹനത്തിന്റെ ഹൈപ്പോത്തെറ്റിക്കല്‍ ഉടമ ലോണ്‍ തരുന്ന ബാങ്ക് തന്നെയായിരിക്കും, ആര്‍സി ബുക്കില്‍ അത് മാറ്റിയാല്‍ മാത്രമേ വാഹനം പൂര്‍ണ്ണമായും നമ്മുടെ സ്വന്തമാകൂ. വാഹനത്തിന്റെ ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. · […]

ബുള്ളറ്റാണ്‌ അത് സൂക്ഷിക്കണം

ബുള്ളറ്റാണ്‌ അത് സൂക്ഷിക്കണം

ഒരു കാലത്തു വളരെ അപൂര്‍വ്വമായ വാഹനമായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. ഇന്നതു നിരത്തുകളിലെ നിത്യസാന്നിധ്യമാണ് . അത്രയേറെ ജനപ്രിയ മോഡലായി മാറി. എന്‍ഫീല്‍ഡ് ബൈക്കുകളുടെ പരിപാലനവും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധിയാണ്. തുരുമ്പ് തണ്ടര്‍ബേഡ് 350, ക്ലാസിക് 350 മോഡലുകളില്‍ സാധ്യത കൂടുതലായി കാണാറുണ്ട്. മഴക്കാലത്തിനു മുന്‍പ് വാഹനത്തിനു വീല്‍ ഉള്‍െപ്പടെയുള്ള ഭാഗങ്ങളില്‍ വാക്‌സ് കോട്ടിങ് നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ടെഫ്‌ളോണ്‍ കോട്ടിങ് നല്‍കിയാലും മതി. സൈലന്‍സര്‍ ഫോര്‍ സ്‌ട്രോക് സൈലന്‍സര്‍ ആണ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ […]

ക്ലാസിക് ലുക്കില്‍ പുതിയ ഹോണ്ട സ്‌കൂപ്പി സ്‌കൂട്ടര്‍

ക്ലാസിക് ലുക്കില്‍ പുതിയ ഹോണ്ട സ്‌കൂപ്പി സ്‌കൂട്ടര്‍

ഹോണ്ട സ്‌കൂട്ടര്‍ എന്ന് കേള്‍ക്കുമ്‌ബോഴെ ആദ്യം ഓര്‍മയില്‍ വരുക ആക്ടീവയാണ്. ഒന്നര കോടിയിലേറെ യൂണിറ്റുകള്‍ വിറ്റഴിച്ച ആക്ടീവ. എന്നാല്‍ നിരത്തിലെത്തി പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രൂപത്തിലും പെര്‍ഫോമെന്‍സിലും കാര്യമായ മാറ്റമില്ലാത്ത ആക്ടീവ ഭൂരിഭാഗം പേര്‍ക്കും മടുത്തു കഴിഞ്ഞു. ഇക്കാര്യം തിരിച്ചറിഞ്ഞിട്ടാകണം പതിവ് ഹോണ്ട മുഖത്തില്‍നിന്ന് മാറി ക്ലാസിക് ലുക്കില്‍ പുതിയ സ്‌കൂപ്പി സ്‌കൂട്ടര്‍ ജാപ്പനീസ് നിര്‍മാതാക്കള്‍ ഇങ്ങോട്ടെത്തിക്കുന്നത്. മെട്രോപൊളിറ്റന്‍ നെയിം പ്ലേറ്റിന് കീഴില്‍ അമേരിക്കയിലും ഇന്തോനേഷ്യയിലും വിലസുന്ന സ്‌കൂപ്പി സ്‌കൂട്ടര്‍ അധികം വൈകാതെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് […]

ഇന്ത്യന്‍ കരസേനക്ക് ഇനി സഫാരി സ്റ്റോം

ഇന്ത്യന്‍ കരസേനക്ക് ഇനി സഫാരി സ്റ്റോം

ഇന്ത്യന്‍ കരസേനയില്‍ മാരുതി ജിപ്‌സിയുടെ പകരക്കാരനായി ടാറ്റയുടെ സഫാരി സ്റ്റോം. ഇന്‍ഡ്യന്‍ കരസേനയ്ക്കായി 3192 യൂണിറ്റ് സഫാരി സ്റ്റോം എസ്.യു.വികള്‍ നിര്‍മിച്ചു നല്‍കാമെന്നുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സ് ഒപ്പിട്ടു. 800 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി, ഉറപ്പേറിയ റൂഫ്, എ.സി സൗകര്യം എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് പര്യാപ്തമായിരിക്കണം വാഹനം എന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം. മാരുതി സുസുക്കിയുടെ ഏകദേശം 31000ത്തോളം ജിപ്‌സി മോഡലുകള്‍ നിലവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സൈന്യത്തിന്റെ പക്കലുണ്ട്. ഇവയുടെയെല്ലാം സ്ഥാനം വരും വര്‍ഷങ്ങളില്‍ സഫാരി […]