ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് മാനുഷി

ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് മാനുഷി

തന്റെ സൗന്ദര്യ രഹസ്യം ആരാധകര്‍ക്കായി പങ്കുവെച്ച് ലോകസുന്ദരി മാനുഷി ചില്ലര്‍. നമാമി അഗര്‍വാള്‍ എന്ന ന്യൂട്രീഷ്യനിസ്റ്റിന്റെ ഡയറ്റ് ടിപ്‌സാണ് മാനുഷി പിന്തുടര്‍ന്നിരുന്നത്.അവ നോക്കാം. പ്രാതല്‍ ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ ദിവസം മുഴുവനും വിശപ്പ് തോന്നിക്കൊണ്ടിരിക്കും. കൃത്യ സമയത്ത് ചെറിയ അളവുകളില്‍ ഭക്ഷണം കഴിയ്ക്കണം. ഇങ്ങനെ ചെയ്താല്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള നമ്മള്‍ വെറുതെ കൊറിക്കുന്ന ഭക്ഷണം ഒഴിവാക്കാന്‍ കഴിയും. മധുരം പാടെ ഒഴിവാക്കുക, റിഫൈന്‍ഡ് ഷുഗര്‍ ഒട്ടും ഉപയോഗിക്കരുത്. ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്നാണ് മാനുഷി പറയുന്നത്. ദിവസവും […]

നാള്‍മരം മുറിക്കല്‍, കുല കെട്ടല്‍ ചടങ്ങും, ഫണ്ട് ഉദ്ഘാടനവും നടന്നു

നാള്‍മരം മുറിക്കല്‍, കുല കെട്ടല്‍ ചടങ്ങും, ഫണ്ട് ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട്: കാരാട്ട് തറവാട് ഡിസംബര്‍ 26, 27 ദിവസങ്ങളില്‍ നടത്തുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നാള്‍മരം മുറിക്കല്‍, കുല കെട്ടല്‍ ചടങ്ങും, ഫണ്ട് ഉദ്ഘാടനവും നടന്നു. മന്ന്യോട്ട് ദേവാലയത്തിലെ ആചാര്യ സ്ഥാനികമാരുടെയും, മുറിനാവി മുത്തപ്പന്‍ മടപ്പുര മടയന്‍ കെ.വി.നാരായണന്റെയും, കാര്‍മികത്വത്തില്‍ നാള്‍മരം മുറിക്കല്‍, കുല കെട്ടല്‍ ചടങ്ങും നടന്നു. തുടര്‍ന്ന് കണ്ടത്തില്‍ ഉമ്പിച്ച് അമ്മ ആദ്യ ഫണ്ട് നല്‍കി. ചിങ്ക, വേണു പെരുമലയന്‍, എന്നിവര്‍ക്ക് അടയാളം കൊടുത്തു. കമ്മിറ്റി പ്രസിണ്ട് ഗംഗാധരന്‍ ആലയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി […]

ഡോളറിനെതിരെ രൂപക്ക് വീണ്ടും തകര്‍ച്ച

ഡോളറിനെതിരെ രൂപക്ക് വീണ്ടും തകര്‍ച്ച

വിദേശ നാണ്യ വിനിമയത്തില്‍ ഡോളറിനെതിരെ രൂപക്ക് തകര്‍ച്ച. ഒരു ഡോളറിന്റെ മൂല്യം 65.06 രൂപയായി. അഞ്ചു പൈസയാണ് രൂപക്ക് തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിവ്. വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതാണ് രൂപക്ക് തിരിച്ചടിയായത്.

താരനകറ്റാനും മുടിവളരാനും പഴം ഹെയര്‍മാസ്‌ക്ക്

താരനകറ്റാനും മുടിവളരാനും പഴം ഹെയര്‍മാസ്‌ക്ക്

കഴിക്കാന്‍ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും പഴം ഉത്തമമാണ്. താരനകറ്റാനും മുടിവളരാനും വരണ്ടമുടിയെ മാര്‍ദവമുള്ളതാക്കാനും പഴം സഹായിക്കും. പരിചയപ്പെടാം ചില പഴം ഹെയര്‍ മാസ്‌ക്കുകള്‍. മുടിക്ക് തിളക്കം ലഭിക്കാന്‍ കാലവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം ഇതെല്ലാം മുടിയെയും ബാധിക്കും എന്നുപറഞ്ഞാല്‍ പലരും ചിരിച്ചു തളളും. പക്ഷേ സംഗതി സത്യമാണ്. വീട്ടില്‍ പഴമുണ്ടെങ്കില്‍ മുടിയെ അലട്ടുന്ന ഒരട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പഴം, ഒലിവ് […]

നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കില്‍ സംവൃത സുനില്‍

നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കില്‍ സംവൃത സുനില്‍

ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിലെ അനുരാധയും കല്‍പ്പനയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. സംവൃതയെ കാണാന്‍ മംമ്ത എത്തുകയായിരുന്നു.  ഇരുവരുടെയും ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതും മംമ്തയാണ്. നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കിലാണ് സംവൃത സുനില്‍.  കാലിഫോര്‍ണിയയില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അമ്മു എനിക്കായി കാത്തിരുന്നുവെന്നും ബിരിയാണിയും മാംഗോചീസ് കേക്കും ഉണ്ടാക്കിത്തന്നുവെന്നും പറഞ്ഞുകൊണ്ടാണ് മംമ്ത സന്തോഷം പങ്കുവെച്ചത്.  ഇരുവരുടെയും അമ്മമാരും കൊളേജില്‍ സഹപാഠികളായിരുന്നുവെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ മംമ്ത പറയുന്നു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംവൃതയുടെ വിശേഷങ്ങള്‍ വല്ലപ്പോഴുമുള്ള […]

രാഘവന്‍ മാസ്റ്ററുടെ പ്രതിമനിര്‍മാണത്തിന് കമ്മിഷന്‍; വിവാദമായപ്പോള്‍ തിരിച്ചുനല്‍കി

രാഘവന്‍ മാസ്റ്ററുടെ പ്രതിമനിര്‍മാണത്തിന് കമ്മിഷന്‍; വിവാദമായപ്പോള്‍ തിരിച്ചുനല്‍കി

തലശ്ശേരി: സംഗീതസംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ പ്രതിമ നിര്‍മിച്ച ശില്പിയില്‍നിന്ന് പ്രതിമനിര്‍മാണ കമ്മിറ്റിയംഗം കമ്മിറ്റിയറിയാതെ കമ്മിഷന്‍ വാങ്ങി. കമ്മിറ്റി അംഗമായ ജസ്മിഷാണ് കമ്മിഷനായി രണ്ടരലക്ഷം രൂപ വാങ്ങിയതെന്ന് തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ നഗരസഭാ യോഗത്തില്‍ പറഞ്ഞു. ചൊക്ലി ഗ്രാമത്തി സ്വദേശിയായ ജസ്മിഷ് മ്യുസിഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹിയും കലാപരിപാടികളുടെ സംഘാടകനുമാണ്. പ്രതിമനിര്‍മാണത്തിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. അതിന്റെ പത്ത് ശതമാനമാണ് കമ്മിഷനായി വാങ്ങിയത്. പ്രതിമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം മുന്‍പ് ആദ്യ ഗഡുവായി പത്തുലക്ഷം […]

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

തലശ്ശേരി: രണ്ടുവര്‍ഷമായി നാല്‍പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണമില്ല. ദൂരെയെങ്ങുമല്ല, നഗരത്തില്‍ തന്നെയുള്ള ചിറക്കര കെ.ടി.പി.മുക്കിലാണ് പൈപ്പ് പൊട്ടിയതുകാരണം കുടിവെള്ള വിതരണം മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സമീപിക്കുമ്പോള്‍ രണ്ടു സര്‍ക്കാര്‍ വിഭാഗങ്ങള്‍ കൈമലര്‍ത്തുകയാണ്. കെ.എസ്.ടി.പി.യുടെ തലശ്ശേരി-വളവുപാറ നവീകരണ പ്രവൃത്തിക്കിടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. തകര്‍ന്ന പൈപ്പ് നീക്കം ചെയ്തു. വളരെ വേഗം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിലായിരുന്നു നടപടി. ഇതോടെ കെ.ടി.പി.മുക്കിലെ നാല്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. അതിനിടെ കെ.എസ്.ടി.പി. റോഡുപണി നിര്‍ത്തി കരാറുകാരന്‍ സ്ഥലംവിട്ടു. സ്വന്തമായി കിണറില്ലാത്ത മിക്ക […]

ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

ചെര്‍ക്കള: പാതിവഴിയില്‍ നിര്‍മാണംനിലച്ച ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടനുണ്ടാകും. കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല അതോറിറ്റിയുടെ ബാവിക്കരയിലുള്ള പദ്ധതിപ്രദേശത്ത് വേനലില്‍ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാനാണ് സ്ഥിരംതടയണ പണിയുന്നത്. പയസ്വിനിപ്പുഴയും കരിച്ചരിപ്പുഴയും ചന്ദ്രഗിരിപ്പുഴയും സംഗമിക്കുന്ന ആലൂര്‍ മുതല്‍ 123 മീറ്റര്‍ നീളത്തിലാണ് തടയണ പണിയുന്നത്. 1995-ല്‍ 95 ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയ തടയണ നിര്‍മാണമാണിപ്പോള്‍ 28 കോടിയില്‍ എത്തിനില്‍ക്കുന്നത്. . 1980 മുതല്‍ […]

റേഷന്‍ അരി വെട്ടിപ്പ്: കുരുക്കുമുറുക്കി സി.ബി.ഐ

റേഷന്‍ അരി വെട്ടിപ്പ്: കുരുക്കുമുറുക്കി സി.ബി.ഐ

കാസര്‍കോട്: എഫ്.സി.ഐ.യില്‍നിന്ന് പൊതുവിതരണത്തിന് നല്‍കിയ അരി സ്വകാര്യ ഗോഡൗണില്‍ എത്തിയത് സംബന്ധിച്ച അന്വേഷണം സി.ബി.ഐ. ഊര്‍ജിതപ്പെടുത്തുന്നു. മീനങ്ങാടിയില്‍ നടന്ന വെട്ടിപ്പിലൂടെ കൈക്കലാക്കിയ അരിയാണ് വിദ്യാനഗറിലെ ആര്‍ ആന്‍ഡ് എസ് ഗോഡൗണില്‍നിന്ന് പിടിച്ചെടുത്തതെന്നാണ് സൂചന. ശനിയാഴ്ച വിദ്യാനഗറില്‍ നടത്തിയ പരിശോധനയ്ക്കുശേഷം ലോറിഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി അനീഷ്ബാബു, ആര്‍ ആന്‍ഡ് എസ് ട്രേഡിങ് കമ്ബനി ഗോഡൗണ്‍ മാനേജര്‍ നോബിന്‍ എന്നിവരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ആര്‍ ആന്‍ഡ് എസ് കമ്ബനി ഉടമകളുടെ വീട്ടിലും സി.ബി.ഐ. ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. കമ്ബനി […]

1 2 3 75