ബോംബ് സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ബോംബ് സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

കാബൂള്‍: ബോംബ് സ്‌ഫോടനം ഒരാള്‍ കൊല്ലപ്പെട്ടു. അഫഗാനിസ്ഥാനിലെ കാബൂളില്‍ ഹെല്‍മന്ദ് പ്രവിശ്യയിലെ ലഷ്‌കറെ നഗരത്തിന് സമീപമുള്ള പൊലീസ് ഔട്ട് പോസ്റ്റിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അതിര്‍ത്തി പൊലീസ് സേന കമാന്റര്‍ സഹീറുല്‍ മുക്ബിലാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൂടാതെ സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്ന ട്രക്ക് മുക്ബില്‍ നിന്നും കണ്ടെത്തി. ഹെല്‍മന്ദ് പ്രവിശ്യയില്‍ കഴിഞ്ഞ അഞ്ച് മാസമായി നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. പ്രവിശ്യയുടെ പല ഭാഗങ്ങളിലും താലിബാന്റെ സാന്നിധ്യമുള്ളതായും അധികാരികള്‍ പറയുന്നു.

ജോലി സമയം കഴിഞ്ഞുവെന്ന് പൈലറ്റ് ; വഴിയില്‍ കുടുങ്ങി വിമാനത്തിലെ യാത്രക്കാര്‍

ജോലി സമയം കഴിഞ്ഞുവെന്ന് പൈലറ്റ് ; വഴിയില്‍ കുടുങ്ങി വിമാനത്തിലെ യാത്രക്കാര്‍

ജയ്പുര്‍: ഡല്‍ഹിയിലെ മോശം കാലാവസ്ഥ മൂലം വൈകിയ വിമാനത്തില്‍ ജോലി സമയം കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് പൈലറ്റ് പോയതോടെ യാത്രക്കാര്‍ വെട്ടിലായി. ലഖ്‌നൗവില്‍ നിന്നും ജയ്പുര്‍ വഴി ഡല്‍ഹിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അര്‍ദ്ധ രാത്രി വഴിയില്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നത്. ബുധനാഴ്ച രാത്രി ഒമ്ബതിന് ജയ്പുരിലെത്തേണ്ടിയിരുന്ന വിമാനം വൈകി ഒന്നരയോടെയാണ് എത്തിയത്. ഡല്‍ഹിയിലെ കാലാവസ്ഥ മോശമായതിനാല്‍ രണ്ട് മണി വരെ വിമാനം ടേക്ക് ഓഫ് ചെയ്തില്ല. പിന്നീട് ടേക്ക് ഓഫ് പോയിന്റിലെത്തി വീണ്ടും അര മണിക്കൂര്‍ കാത്തിരിക്കേണ്ടി […]

ലോകം ജൈവ വിപണിയിലേക്ക്; ഓര്‍ഗാനിക് കോണ്‍ഗ്രസിന് തുടക്കമായി

ലോകം ജൈവ വിപണിയിലേക്ക്; ഓര്‍ഗാനിക് കോണ്‍ഗ്രസിന് തുടക്കമായി

ദില്ലി: 19ാം വേള്‍ഡ് ഓര്‍ഗാനിക് കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ തുടക്കമായി. ലോകം ജൈവ വിപണിയിലേക്ക് എന്ന ലക്ഷ്യവുമായി നടത്തുന്ന ഓര്‍ഗാനിക് കോണ്‍ഗ്രസ് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. കേരളത്തിന്റെ ജൈവ ഉല് ന്നങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ കേരളത്തിന്റെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും, ഗവേഷകരും പങ്കെടക്കുന്ന മേളയുടെ ലക്ഷ്യം ജൈവകൃഷിക്ക് ലോകമെമ്ബാടും സ്വീകാര്യത നേടിക്കൊടുക്കുക, ലോകത്തെ തന്നെ ജൈവപിവണിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണ്. ഇന്ത്യ […]

കോടതി അലക്ഷ്യം: വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ് വാറണ്ട്

കോടതി അലക്ഷ്യം: വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ്  വാറണ്ട്

കൊച്ചി: കോടതി അലക്ഷ്യ കേസില്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ് വാറണ്ട്. ഷൈനാമോള്‍ക്കെതിരെയുള്ള കോടതി അലക്ഷ്യം നിലനില്‍ കുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച ഉത്തരവ് നല്‍കിയിരുന്നു. എന്നിട്ടും ഇന്ന് ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ച് അറസ്‌ററ് വാറണ്ട് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഞ്ചിനീറിംഗ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി […]

ബോറടി മാറ്റാന്‍ നഴ്‌സ് നടത്തിയത് 106 കൊലപാതകങ്ങള്‍

ബോറടി മാറ്റാന്‍ നഴ്‌സ് നടത്തിയത് 106 കൊലപാതകങ്ങള്‍

ബെര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മനിയിലെ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനാണ് ക്രൂരനായ കൊലയാളി. ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്. നീല്‍സിന് വിരസത വരുമ്‌ബോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവയ്ക്കും. തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്‌ബോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും […]

‘ആ വിഡിയോ എന്റേതല്ല; ആര്‍ക്കും ഇത്തരം അനുഭവമുണ്ടാകരുത്’: അനുജോസഫ്

‘ആ വിഡിയോ എന്റേതല്ല; ആര്‍ക്കും ഇത്തരം അനുഭവമുണ്ടാകരുത്’: അനുജോസഫ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് എല്ലായിടത്തും സജീവമാകുകയാണ്. പലപ്പോഴും വ്യാജവീഡിയോകളാണ് പ്രചരിക്കാറുള്ളത്.സൈബര്‍ മനോരോഗികളുടെ ഇത്തരം വൈകൃതങ്ങളുടെ ഇരയായിരിക്കുകയാണ് സിനിമ സിരീയല്‍ നടി അനു ജോസഫ്. അനുവിന്റെ പേരില്‍ ഒരു വ്യാജ വിഡിയോ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ വിശദകരിച്ച് അനു ജോസഫ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ‘വാട്‌സാപ്പില്‍ എന്റെ പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് എന്റെ പേരില്‍ പ്രചരിക്കുന്നത്. ഏതോ പാവം സ്ത്രീയാണ് വിഡിയോയില്‍ ഉള്ളത്. പക്ഷെ […]

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില്‍

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില്‍

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. തുടക്കത്തില്‍ സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി പ്രവര്‍ത്തിക്കുമെങ്കിലും ഭാവിയില്‍ ബി.ജെ.പി യുമായി ചേര്‍ന്ന് മുന്നോട്ടു പോകാനാണ് സാധ്യതയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ 67ാം ജന്മദിനം. ആ ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രജനീകാന്ത് ഈ വര്‍ഷം ആദ്യം മുതല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നു. പ്രമുഖ നടന്‍ കമല്‍ഹാസനും രാഷ്ട്രീയ രംഗത്തേക്ക് […]

ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശിവസേന

ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശിവസേന

മുംബൈ: ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി ഗുജറാത്തില്‍ ശിവസേന തനിച്ച് മത്സരിക്കുന്നു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ നടപ്പാക്കിയതിലൂടെ ജനപിന്തുണ നഷ്ടപ്പെട്ട ബി.ജെ.പിയോടൊപ്പം മത്സരിക്കുന്നതിന്റെ അപകടം മുന്നില്‍ കണ്ടാണ് ശിവസേന തനിച്ച് മത്സരിക്കാന്‍ ഒരുങ്ങതെന്നാണ് സൂചന. ഡിസംബറില്‍ നടക്കുന്ന തെഞ്ഞെടുപ്പില്‍ സേന 75 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് രാജ്യസഭാ എം.പിയും ശിവസേന നേതാവുമായ അനില്‍ ദേശായി വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടി ഇന്ന് യോഗം ചേര്‍ന്നേക്കും. രാഹുല്‍ ഗാന്ധിക്ക് ഗുജറാത്തില്‍ നിന്ന് ലഭിക്കുന്ന […]

ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ മരിച്ച ജിഷയുടെ അച്ഛന്‍ കോടീശ്വരനായിരുന്നു

ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ മരിച്ച ജിഷയുടെ അച്ഛന്‍ കോടീശ്വരനായിരുന്നു

പെരുമ്പാവൂര്‍: ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ വാര്‍ദ്ധക്യത്തിന്റെ അവശതകളും രോഗാവസ്ഥകളും വേട്ടയാടിയാണ് ജിഷയുടെ പിതാവ് ഇന്നലെ മരണപ്പെട്ടത്. വീടിന് സമീപത്തെ റോഡില്‍ വീണാണ് പാപ്പു മരിച്ചത്. ഭക്ഷണം വെച്ചു നല്‍കാനോ മറ്റ് സഹായങ്ങളോ ഒന്നുമില്ലാതെയായായിരുന്നു പാപ്പുവിന്റെ അന്ത്യം സംഭവിച്ചത്. പാപ്പുവിന്റെ കൈയില്‍ പണമൊന്നും ഇല്ലെന്നാണ് നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍, മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടി. അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളായിരുന്നു. കയ്യില്‍ മൂവായിരത്തില്‍പ്പരം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ […]

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയൊരുക്കാന്‍ 4000 പൊലീസുകാര്‍

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയൊരുക്കാന്‍ 4000 പൊലീസുകാര്‍

പത്തനംതിട്ട: ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസ് സേനയുടെ അംഗസംഖ്യ കൂട്ടുന്നു. തീര്‍ത്ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തുമായി 4000 പൊലീസുകാരെ വിന്യസിക്കും. ഇത് കൂടാതെ രണ്ട് കമ്പനി എന്‍.ഡി.ആര്‍.എഫും, ആര്‍.എ.എഫും സേവനത്തിന് എത്തും. കൂടാതെ, മകരവിളക്കിന് 400 പൊലീസുകാരെ കൂടി അധിമായി നിയോഗിക്കും. നവംബര്‍ 15 മുതല്‍ ജനുവരി 20 വരെ ആറ് ഘട്ടങ്ങളിലായാണ് വിവിധ പൊലീസ് സംഘങ്ങള്‍ സേവനത്തിന് എത്തുക. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും പൊലീസ് സംഘത്തിന് നേതൃത്വം കൊടുക്കുക, കൂടുതലായി നീരീക്ഷണ ക്യാമറകളും സ്ഥാപിക്കും. […]

1 15 16 17 18 19 78