എന്തുകൊണ്ട് ജീരകം?

എന്തുകൊണ്ട് ജീരകം?

ഒരേ സമയം രോഗങ്ങള്‍ക്കുള്ള ഔഷധമായും ഭക്ഷണത്തിനുള്ള സുഗന്ധ മസാലയായും ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. ജീരകച്ചെടിയുടെ വിത്താണ് ഔഷധത്തിനായും സുഗന്ധമസാലയായും ഉപയോഗിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പല ഘടകങ്ങളും ജീരകത്തിലുണ്ട്. 86% കാര്‍ബോഹൈഡ്രേറ്റ്, 12% നാര്, വിറ്റാമിന്‍ എ, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് ജീരകം. ജീരകം കൊണ്ട് പല ഔഷധ പ്രയോഗങ്ങളും നമ്മള്‍ പാരമ്പര്യമായി നടത്താറുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതൊക്കെ ഏതാണെന്ന് നോക്കാം. ആസ്മയെ നിയന്ത്രിക്കുവാന്‍ ജീരകം നല്ലതാണ്. ജീരകം, കസ്തൂരി മഞ്ഞള്‍, കൊട്ടം, കുറുന്തോട്ടി വേര് […]

ഭൂവിഭവ വിവര സംവിധാനം ഉദ്ഘാടനവും ശില്‍പ്പശാലയും 26 ന് കാസര്‍കോട്

ഭൂവിഭവ വിവര സംവിധാനം ഉദ്ഘാടനവും ശില്‍പ്പശാലയും 26 ന് കാസര്‍കോട്

ജില്ലയില്‍ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് ലഭ്യമായിട്ടുളള വിവരങ്ങളെ ഭൂവിവര സംവിധാനത്തിന്റെ സഹായത്തോടെ സ്ഥലപരമായ ചട്ടക്കൂട്ടില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്ന പദ്ധതിയായ ഭൂവിഭവ വിവര സംവിധാനം ഈ മാസം 26 ന് രാവിലെ 10 ന് കാസര്‍കോട് സി പി സി ആര്‍ ഐ പ്ലാറ്റിനം ജൂബിലി ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ […]

യുവതിയെ നഗ്നയാക്കി കൂടെ നിര്‍ത്തി ഫോട്ടോ പകര്‍ത്തിയ ശേഷം ഡോക്ടറുടെ പണം തട്ടിയ കേസില്‍ അന്വേഷണം കര്‍ണാടകത്തിലേക്ക്

യുവതിയെ നഗ്നയാക്കി കൂടെ നിര്‍ത്തി ഫോട്ടോ പകര്‍ത്തിയ ശേഷം ഡോക്ടറുടെ പണം തട്ടിയ കേസില്‍ അന്വേഷണം കര്‍ണാടകത്തിലേക്ക്

മലപ്പുറം: നിലമ്പൂരില്‍ സ്ത്രീകളെ ഉപയോഗിച്ചു നടത്തിയ ബ്ലാക്മെയിലിങ് കേസിലെ മുഖ്യപ്രതിയെ തേടി പോലീസ് കര്‍ണാടകത്തിലേക്കു പുറപ്പെട്ടു. പോത്തുകല്ല് സ്വദേശി ജോബിനെയാണ് പോലീസ് തെരയുന്നത്. ഇരുപതിലേറെ വര്‍ഷമായി നിലമ്പൂരില്‍ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ ഡോക്ടറെ കഴിഞ്ഞ പത്തിനാണ് പെണ്‍വാണിഭ സംഘം വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി ബ്ലാക്മെയിലിങ്ങിന് ഇരയാക്കിയത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശി മണപ്പുറത്ത് രതീഷ് (27), കുനിപ്പാല സ്വദേശി ഷിജോ തോമസ്(29) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ സി.ഐ: കെ.എം […]

ഇനി ഖാദി പര്‍ദ്ദയും

ഇനി ഖാദി പര്‍ദ്ദയും

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ ഇപ്രാവശ്യത്തെ ബക്രീദ് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ ഖാദി വസ്ത്രം കൊണ്ടുള്ള പര്‍ദ്ദ, ബുര്‍ക്ക, നിസ്‌ക്കാരക്കുപ്പായം എന്നിവ വിപണിയിലിറക്കുന്നു. ബോര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണിത്. ആഗസ്റ്റ് 19 ന് വൈകിട്ട് 5 മണിയ്ക്ക് കണ്ണൂര്‍ ഖാദി ടവറില്‍ വെച്ച് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണി യിലിറക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.

കൊലക്കളിയുടെ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം

കൊലക്കളിയുടെ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം

കോട്ടയം: അടിമയാകുന്നവരെ മരണത്തിലേക്കു വരെ തള്ളിവിടുന്ന ബ്ലൂവെയ്ല്‍ ഗെയിമിന്റേതെന്നു കരുതുന്ന ലിങ്കുകള്‍ വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നു. യുവാക്കളുടെ ഗ്രൂപ്പുകളിലും സ്വകാര്യ മെസേജായുമൊക്കെയാണ് ഇതു പ്രചരിക്കുന്നത്. ഘട്ടംഘട്ടമായി മരണത്തിലേക്ക് അടുപ്പിക്കുന്ന അസാധാരണമായ ഒരു ഗെയിമാണ് ബ്ലൂവെയ്ല്‍. ദി സൈലന്റ് ഹൗസ്, ദി വെയില്‍ ഇന്‍ ദി സീ എന്നീ പേരുകളിലും ബ്ലൂവെയ്ല്‍ പ്രചരിക്കുന്നുണ്ട്. രഹസ്യ ലിങ്കുകള്‍ വഴിയും കമ്യൂണിറ്റി വഴിയുമാണു ഗെയിമിന്റെ ലിങ്കുകള്‍ വ്യാപിക്കുന്നത്. ഇവ വാട്ട്സ് ആപ്പിലൂടെ എത്തുന്നതോടെ കൂടുതല്‍ പേരിലേക്ക് അതിവേഗം എത്തപ്പെടും. തലയിലും ശരിരത്തിലും […]

കാസര്‍കോട്ടെ മൊബൈല്‍ വ്യാപാരികള്‍ റീച്ചാര്‍ജ്ജ് സേവനം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു

കാസര്‍കോട്ടെ മൊബൈല്‍ വ്യാപാരികള്‍ റീച്ചാര്‍ജ്ജ് സേവനം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു

കാസര്‍കോട്: ജില്ലയിലെ മൊബൈല്‍ വ്യാപാരികള്‍ റീച്ചാര്‍ജ്ജ് സേവനം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. ഇതു നടപ്പിലാക്കാനായി അതതു മേഖലാ കമ്മിറ്റി ഭാരവാഹികള്‍ കടകളില്‍ ചെന്ന് വ്യാപാരികള്‍ക്കായുള്ള നിര്‍ദ്ദേശം നേരിട്ടു കൈമാറും. ആഗസ്റ്റ് 22,23 തീയ്യതികളില്‍ സൂചനാ സമരമാണ് ആരംഭിക്കുന്നത്. മൊബൈല്‍ കമ്പനികളും സര്‍ക്കാരും ഇടപെടാതിരുന്നാല്‍ റീച്ചാര്‍ജ് സേവനം നിര്‍ത്തി വെക്കുന്നത് അനിശ്ചിതമായി തുടരാനാണ് തീരുമാനം. പുതിയ ജി എസ് ടി നിയമം നടപ്പാകുന്നതോടെ റിച്ചാര്‍ജു വഴി […]

ബ്ലൂ വെയ്ല്‍ ഗെയ്മിനും പണികൊടുത്ത് സന്തോഷ് പണ്ഡിറ്റ്

ബ്ലൂ വെയ്ല്‍ ഗെയ്മിനും പണികൊടുത്ത് സന്തോഷ് പണ്ഡിറ്റ്

ബ്ലൂ വെയ്ല്‍ എന്നൊരു ഗെയിം കളിച്ച് കുറേ പേര്‍ ആത്മഹത്യ ചെയ്യുന്നു, ഇവര്‍ക്കൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകള്‍ യുട്ൂബില്‍ കണ്ടും, സിനിമകള്‍ കണ്ടും രസിച്ചുകൂടേ.. തുടങ്ങി അദ്ദേഹത്തിന്റെ പോസ്റ്റ് നീളുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം. ബ്ലൂ വെയ്ല്‍ എന്നൊരു ഗെയിം കളിച്ച് കുറേ പേര്‍ ആത്മഹത്യ ചെയ്യുന്നു, എന്നു കേള്‍ക്കുന്നു…കഷ്ടം. ഇവര്‍ക്കൊക്കെ Santhosh Pandit ന്‌ടെ പാട്ടുകള്‍ YouTube ല്‍ കണ്ടും ,സിനിമകള്‍ കണ്ടും, അദ്ദെഹത്തിന്‌ടെ വീരസാഹസിക കഥകളും, ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിച്ചൂടെ… […]

പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീയാണ് സണ്ണി ലിയോണ്‍: ബി. അരുന്ധതി

പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീയാണ് സണ്ണി ലിയോണ്‍: ബി. അരുന്ധതി

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സണ്ണിലിയോണിനെതിരെ ആക്ഷേപ മുയരുമ്പോള്‍, കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണി സൂപ്പറാണെന്ന് ആക്ടിവിസ്റ്റ് അരുന്ധതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു മലയാളക്കരയിലെ യുവാക്കളെ ഇളക്കി മറിച്ച് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയത് ഇന്നലെയായിരുന്നു. ആയിരക്കണക്കിനാളുകളാണ് സണ്ണി ലിയോണിനെ കാണാന്‍ എംജി റോഡില്‍ തടിച്ചു കൂടിയത്. സണ്ണി ലിയോണെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ സണ്ണി ലിയോണിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ ബി […]

താന്‍ ആത്മഹത്യ ചെയ്യില്ലെന്നും കളിച്ച അഡ്മിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം: ബ്ലൂ വെയില്‍ ഗെയിം കളിച്ച് നാലാമത്തെ ടാസ്‌ക്ക് കടന്ന മലയാളിയുവാവ് പറയുന്നു

താന്‍ ആത്മഹത്യ ചെയ്യില്ലെന്നും കളിച്ച അഡ്മിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം: ബ്ലൂ വെയില്‍ ഗെയിം കളിച്ച് നാലാമത്തെ ടാസ്‌ക്ക് കടന്ന മലയാളിയുവാവ് പറയുന്നു

ബ്ളൂവെയ്ല്‍ ആക്രമണമോ മരണമോ ഇല്ലെന്നും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് ഡിജിപി പറയുമ്പോള്‍ മരണക്കളി സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്. കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും കളി ഇപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നതായും താന്‍ ഗെയിമിന്റെ അപകടകരമായ നാലു ഘട്ടങ്ങള്‍ പിന്നിട്ടതായും യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നു. ഒരിക്കല്‍ കളിച്ചു തുടങ്ങിയാല്‍ കളി നിര്‍ത്താനാകില്ലെന്നും ഒഴിവായാല്‍ ശിക്ഷ ലഭിക്കുമെന്നുമാണ് യുവാവ് പറയുന്നത്. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും കളിച്ച അഡ്മിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും കേരളത്തില്‍ പലരും കളിക്കുന്നുണ്ടെന്നും ഇടുക്കിയില്‍ […]

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍…

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍…

വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റൊരു വ്യക്തി കടന്നുവരുന്ന രീതിയാണ്. സുഖത്തിലും ദുഖത്തിലും തുടര്‍ന്നും വേണ്ട വ്യക്തിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിവാഹത്തിന് മുന്‍പ് തമ്മില്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തി വിവാഹം കഴിക്കുന്നതിന് മുന്‍പ് പങ്കാളിയോട് ചോദിച്ചിരിക്കേണ്ട 10 ചോദ്യങ്ങളാണ് ഇവ. സ്‌കൂപ്പ് വൂഫിന്റെ ചോദ്യങ്ങള്‍ കാണുക. 1.കുട്ടികളെക്കുറിച്ച് നമുക്ക് കുട്ടികള്‍ വേണോ? നമുക്ക് ഒരു കുട്ടിയെ ദത്ത് എടുത്താലോ? 2. ലൈംഗിക ജീവിതം ലൈഗിക ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണ്? 3. മാതാപിതാക്കളെകുറിച്ച് […]