ഇതാ..പതിനായിരം രൂപയ്ക്ക് താഴെയുള്ള അഞ്ച് ഫോര്‍ജി ഫോണുകള്‍

ഇതാ..പതിനായിരം രൂപയ്ക്ക് താഴെയുള്ള അഞ്ച് ഫോര്‍ജി ഫോണുകള്‍

ഈ ഫോര്‍ ജി കാലത്ത് ഒരു സാധാരണക്കാരന്റെ ബഡ്‌ജെക്ടില്‍ അതായത് 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച സവിശേഷതകള്‍ ഉള്ള കുറച്ചു സ്മാര്‍ട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു. ഇവയെല്ലാം തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍കൂടിയാണ് . Motorola Moto E4 Plus മോട്ടോയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണിത് .13 MP Rear 5 MP ക്യാമെറ കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .വില 9999 രൂപ റെഡ്മി 4a 5 […]

വെളളനിറത്തിലുളള ഗൗണ്‍: നയന്‍സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

വെളളനിറത്തിലുളള ഗൗണ്‍: നയന്‍സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

നയന്‍ താര കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി നടത്തിയ അമേരിക്കന്‍ യാത്രയിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ എല്ലാം തൂവെള്ള നിറത്തിലുള്ള വസത്രങ്ങള്‍ അണിഞ്ഞാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നയന്‍താരയുടെ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. തന്റെ പുതിയ ചിത്രമായ വേലൈക്കാരന്റെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനിലെ അജേമറിലാണ് നയന്‍താരയുളളത്. ഗാനരംഗത്തില്‍നിന്നുളള നയന്‍താരയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. വെളളനിറത്തിലുളള ഗൗണ്‍ ആണ് നയസ് ധരിച്ചിരിക്കുന്നത്. […]

യുവാക്കളുടെ ആവേശമായ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്

യുവാക്കളുടെ ആവേശമായ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്

ലോകത്തെ ആവേശം കൊള്ളിച്ച പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. വാര്‍ത്ത ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു പ്രമുഖ മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെറുതെ വന്നു പോകുന്ന വേഷത്തിലായിരിക്കില്ല മിയയെന്നും ക്യാരക്റ്റര്‍ റോളിലായിരിക്കും താരമെത്തുകയെന്നും സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മിയ പ്രൊജക്ടിനോട് […]

ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യം; തൊട്ടാല്‍ പൊള്ളും

ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യം; തൊട്ടാല്‍ പൊള്ളും

തിരുവനന്തപുരം: ഇനി വിദേശ മദ്യം തൊട്ടാല്‍ പൊള്ളും. ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യത്തിന് ഏഴുശതമാനം വിലവര്‍ധിപ്പിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ നടപ്പിലാക്കാനാണ് ബെവ്‌കോയുടെ പദ്ധതി. മദ്യനിര്‍മ്മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് കാരണം. നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനമാകും കമ്പനികള്‍ക്കുള്ള വിലവര്‍ധന. ഇതോടൊപ്പം നികുതിയും ചേര്‍ത്താണ് പുതുക്കിയ വില. ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യത്തിന് ഏഴുശതമാനം വിലവര്‍ധിപ്പിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ നടപ്പിലാക്കാനാണ് ബെവ്‌കോയുടെ പദ്ധതി. മദ്യനിര്‍മ്മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് കാരണം. […]

തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ട്വന്റി-20 ക്രിക്കറ്റിന്റെ ടിക്കറ്റ് കിട്ടാനില്ല

തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ട്വന്റി-20 ക്രിക്കറ്റിന്റെ ടിക്കറ്റ് കിട്ടാനില്ല

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ നവംബര്‍ ഏഴിന് നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന് ടിക്കറ്റ് കിട്ടാതെ ആരാധകര്‍ നെട്ടോട്ടത്തില്‍. ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നെന്നാണ് കെസിഎയുടെ വാദം. എന്നാല്‍ ഇതുവരെ ആകെ എത്ര ടിക്കറ്റ് വിറ്റുവെന്ന് വ്യക്തമാക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറാകുന്നില്ല. 25000 ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുമെന്നായിരുന്നു ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ടത്തില്‍ കെസിഎ അറിയിച്ചിരുന്നത്. ഇതില്‍ 13000 ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റെന്ന് ആദ്യം പറഞ്ഞു. കൂടാതെ ഇന്നലെ ഫെഡറല്‍ ബാങ്കുകളുടെ 8 കൗണ്ടറുകള്‍ വഴി അയ്യായിരത്തിലധികം […]

രാഷ്ട്രീയം തനിക്ക് ചേര്‍ന്ന പണിയല്ല: സൂപ്പര്‍സ്റ്റാര്‍ അജിത്ത്

രാഷ്ട്രീയം തനിക്ക് ചേര്‍ന്ന പണിയല്ല: സൂപ്പര്‍സ്റ്റാര്‍ അജിത്ത്

തമിഴ് സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, വിശാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയ പ്രവേശനത്തിനായി തയാറെടുപ്പുകള്‍ നടത്തുകയാണ്. അവര്‍ക്ക് പിന്തുണയുമായി ആരാധകരും കൂടെയുണ്ട്. നടന്‍ അജിത്തും രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തല ഫാന്‍സിന്റെ ആഗ്രഹം. ഇക്കാര്യം അജിത്തിനോട് ആരാധകര്‍ പറഞ്ഞപ്പോള്‍ ‘തനിക്ക് ചേരാത്ത മേഖലയാണ് രാഷ്ട്രീയം’ എന്നാണ് തല മറുപടി നല്‍കിയത്. തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഈ വിഷയത്തില്‍ ആരും തന്നെ നിര്‍ബന്ധിക്കരുതെന്നും അജിത്ത് ആവശ്യപ്പെട്ടു. അജിത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആരാധകര്‍ക്ക് പറയാനുള്ളത്: നടന്‍ വിജയ്യെക്കാള്‍ ആരാധകര്‍ കൂടുതല്‍ അജിത്തിനാണ്. […]

ബിജെപി തങ്ങളുടെ മുഖ്യ എതിരാളി, ജനങ്ങള്‍ അംഗീകരിച്ച നേതാവാണ് രാഹുല്‍ ഗാന്ധി: ശിവസേന

ബിജെപി തങ്ങളുടെ മുഖ്യ എതിരാളി, ജനങ്ങള്‍ അംഗീകരിച്ച നേതാവാണ് രാഹുല്‍ ഗാന്ധി: ശിവസേന

മുംബൈ: ബിജെപി തങ്ങളുടെ മുഖ്യ എതിരാളിയാണെന്ന് ശിവസേന. ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റാവത്ത് ആണ് ഇക്കാര്യം പറഞ്ഞത്. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വിള്ളല്‍ ഇതോടെ കൂടുതല്‍ ശക്തമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്ര ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ശിവസേനാ നേതാവിന്റെ വിവാദ പ്രസ്താവന. ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതിന് കാരണം ശിവസേന ആണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ഈ സര്‍ക്കാര്‍ ഇപ്പോഴും അധികരാത്തിലുള്ളത്. ബിജെപിക്കെതിരെ ശക്തമായി വിമര്‍ശിച്ച […]

വൈഷ്ണവ് ഗിരീഷ് മടങ്ങി; മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈഷ്ണവ് ഗിരീഷിന് സിടിവിയുടെ ‘സരിഗമപ’യില്‍ നിന്ന് കണ്ണീരോടെ മടക്കം

വൈഷ്ണവ് ഗിരീഷ് മടങ്ങി; മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈഷ്ണവ് ഗിരീഷിന് സിടിവിയുടെ ‘സരിഗമപ’യില്‍ നിന്ന് കണ്ണീരോടെ മടക്കം

മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈഷ്ണവ് ഗിരീഷിന് കണ്ണീരോടെ മടക്കം. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുറത്തായത്. വൈഷ്ണവിനു വേണ്ടി മലയാളികളുടെ മുഴുവന്‍ പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീര്‍ത്ത ഈ തൃശൂര്‍ക്കാരന്‍ കുറഞ്ഞ കാലം കൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരുന്നു. ഓരോ തവണയും വൈഷ്ണവിന്റെ പാട്ടുകള്‍ വിധികര്‍ത്താക്കളെയും കാണികളേയും ഞെട്ടിച്ചിരുന്നു. ഷോയില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖിനെ വൈഷ്ണവ് എടുത്ത് ഉയര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ […]

സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകള്‍ അക്ഷിത കരുണാനിധി കുടുംബത്തിലേക്ക്

സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകള്‍ അക്ഷിത കരുണാനിധി കുടുംബത്തിലേക്ക്

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായി. കരുണാനിധിയുടെ കൊച്ചു മകന്‍ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയുടെ മകന്‍ എംകെ മുത്തുവിന്റെ മകള്‍ തേന്മൊഴിയുടെയും കവിന്‍കെയര്‍ ഗ്രൂപ്പ് ഉടമ രംഗനാഥിന്റെയും മകനാണ് മനു. കരുണാനിധിയുടെ ഗോപാല്‍പുരത്തുളള വീട്ടില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ദിവസം ചെന്നൈയില്‍ വന്‍ വിവാഹ സല്‍ക്കാരം നടക്കും. അക്ഷിതയും മനുവും ഏറെ നാളായി പ്രണയത്തിലായിരുന്നു.

നവംബര്‍ 27ന് മൂന്നു മണിക്ക് ഹാദിയയെ തുറന്ന കോടതിയില്‍ ഹാജരാക്കണം: സുപ്രീം കോടതി

നവംബര്‍ 27ന് മൂന്നു മണിക്ക് ഹാദിയയെ തുറന്ന കോടതിയില്‍ ഹാജരാക്കണം: സുപ്രീം കോടതി

ന്യൂദല്‍ഹി: വിവാഹം ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പെന്ന് സുപ്രീം കോടതി. ഹാദിയ കേസില്‍ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ‘ക്രിമിനലിനെ പ്രണയിക്കരുതെന്ന് നിയമമുണ്ടോ ക്രിമിനലിനെ വിവാഹം ചെയ്യരുതെന്ന് ഏത് നിയമത്തിലാണുള്ളത്’ കോടതി ചോദിച്ചു. ഒരു പെണ്‍കുട്ടി ഒരാളെ വിവാഹം കഴിച്ചുവെന്നതും അത് ഹൈക്കോടതി റദ്ദാക്കിയെന്നതുമാണ് ഇവിടെ വിഷയം. അതുകൊണ്ടുതന്നെ വിവാഹിതയായ പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത് കോടതിയ്ക്ക് കേള്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഹാദിയയെ നവംബര്‍ 27ന് മൂന്നുമണിക്ക് തുറന്ന കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ […]

1 27 28 29 30 31 78