മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണ വില

മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണ വില

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില 120 രൂപ താഴ്ന്ന് പവന് 21,840 രൂപയിലെത്തി. ഓഗസ്റ്റ് അവസാനമാണ് വില ഈ നിലവാരത്തിലുണ്ടായിരുന്നത്. പിന്നീടുള്ള മാസങ്ങളില്‍ 22,720 രൂപയ്ക്കും 21,920 രൂപയ്ക്കുമിടയിലേക്ക് സ്വര്‍ണ വില എത്തി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതും ഡോളറിന്റെ മൂല്യം താഴ്ന്നതുമാണ് കേരളത്തിലും സ്വര്‍ണ വില കുറയാന്‍ കാരണം.

‘മണ്ണ് തൊട്ടേ തുടങ്ങാം…ഭൂമിയെ കാക്കാം: ലോകമണ്ണ് ദിനാഘോഷം

‘മണ്ണ് തൊട്ടേ തുടങ്ങാം…ഭൂമിയെ കാക്കാം: ലോകമണ്ണ് ദിനാഘോഷം

കണ്ണൂര്‍: ‘മണ്ണ് തൊട്ടേ തുടങ്ങാം…ഭൂമിയെ കാക്കാം’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഡിസംബര്‍ 5 ലോകമണ്ണ് ദിനമായി ആചരിക്കുകയാണ്. ആരോഗ്യമുളള മണ്ണ്, ആരോഗ്യമുളള കൃഷിയിടം, ആരോഗ്യമുളള വിളകള്‍ അതിലൂടെ ആരോഗ്യമുളള സമൂഹം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രം, മയ്യില്‍ നെല്ലുല്പാദക കമ്പനി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ‘ലോക മണ്ണ് ദിനാഘോഷം-2017’ ഡിസംബര്‍ 5-ന് രാവിലെ 9 മണിക്ക് തളിപ്പറമ്പ് […]

എയ്ഡ്‌സ് ബാധിതരോട് മനുഷ്യത്വപരമായി ഇടപെടണം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എയ്ഡ്‌സ് ബാധിതരോട് മനുഷ്യത്വപരമായി ഇടപെടണം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം:എയ്ഡ്സ് രോഗം ബാധിച്ചവരോടും അവരുടെ കുടുബാംഗങ്ങളോടും സഹാനുവര്‍ത്തിത്വത്തോടെ ഇടപെടാന്‍ സമൂഹം തയ്യാറാവണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എയ്ഡ്സ് ബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, അവര്‍ക്ക് ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. രോഗബാധിതര്‍ക്ക് മാനസികമായ കരുത്ത് നല്‍കാന്‍ സമൂഹം തയ്യാറായാലേ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം വിജെടി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും […]

ദന്തസംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍

ദന്തസംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍

ഒരു ചിരി കണ്ടാല്‍ അതു മതി, എത്ര വിഷമം ഉണ്ടെങ്കിലും ഒരു നല്ല ചിരി അതെല്ലാം മാറ്റിയേക്കും. ചിരിക്കുമ്പോള്‍ നിരയൊത്ത പല്ലുകള്‍ കൂടിയുണ്ടെങ്കിലോ, ആ ചിരി കൂടുതല്‍ സുന്ദരമാകും അല്ലേ? നിരയൊത്ത പല്ലുകള്‍ വെറുതെ ഒപ്പം നില്‍ക്കില്ല. കുറച്ച് ശ്രദ്ധ ആവശ്യമാണ്, ദന്തസംരക്ഷണത്തിന്. ദന്തരോഗങ്ങള്‍ക്ക് യഥാസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ അത് ചിലപ്പോള്‍ മരണത്തിനു തന്നെ കാരണമായേക്കാം. ദന്തസംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍ 1. ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുക. 2. എന്തെങ്കിലും […]

പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീതിന് സര്‍ക്കാര്‍ ജോലി

പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീതിന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയിലാണ് നിയമനം. നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി പദവി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 1988 ബാച്ചിലെ നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് പരിശോധന സമിതി ശുപാര്‍ശ ചെയ്ത പാനല്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ടികെ ജോസ്, ഗ്യാനേഷ് കുമാര്‍, ആഷാ […]

വിവാഹത്തിന് മുന്‍പുള്ള സെക്സാണ് നല്ലതെന്ന് പറഞ്ഞ് വിവാദത്തിലായി; നടിയുടെ അവസരങ്ങള്‍ കുറഞ്ഞു

വിവാഹത്തിന് മുന്‍പുള്ള സെക്സാണ് നല്ലതെന്ന് പറഞ്ഞ് വിവാദത്തിലായി; നടിയുടെ അവസരങ്ങള്‍ കുറഞ്ഞു

അവിവാഹിതയാണ് സംഗീത മോഹന്‍. അമ്പതിനോടടുത്ത് പ്രായം വരുന്ന സംഗീത മുമ്പ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്സാണ് നല്ലത് എന്നായിരുന്നു പറഞ്ഞത്. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങളില്‍ സംഗീത ചെന്ന് പെട്ടിരുന്നു. പ്രശസ്തിയും പണവും ഒറ്റയ്ക്കുള്ള ജീവിതവും സംഗീതയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരുന്നു എന്ന് പാപ്പരാസികള്‍ പറയുന്നു. ഒരിക്കല്‍ മദ്യപിച്ച് ലക്ക് കെട്ട് സംഗീത പൊലീസുകാരോട് വഴക്കിടുന്ന വീഡിയോ വൈറലായിരുന്നു. തമിഴ് നാട്ടിലെ ചെന്നൈയില്‍ ജനിച്ച മലയാളിയാണ് സംഗീത. അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. എട്ടാം […]

അമലാ പോളിനെതിരെ ആരാധകരുടെ തെറിവിളി; മറുപടിയുമായി നടി രംഗത്ത്

അമലാ പോളിനെതിരെ ആരാധകരുടെ തെറിവിളി; മറുപടിയുമായി നടി രംഗത്ത്

അമല പോളിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സുശി ഗണേശന്റെ തിരുട്ടു പയലേ 2. പ്രസന്നയും ബോബി സിംഹയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പക്ഷേ, ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ അമല പോളിന്റെ ലുക്കാണ് പ്രശ്നം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് സദാചാരവാദികള്‍ അമലയ്ക്കെതിരെ കലിതുള്ളി വാളെടുത്തിറങ്ങിയത്. ബോബി സിംഹയ്ക്കൊപ്പമുള്ള ഒരു പ്രണയരംഗത്തില്‍ മഞ്ഞ സാരിയുടുത്ത് വയറും പൊക്കിളും അമല കാണിച്ചതാണ് അവരുടെ പ്രശ്നം. […]

സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കും പിണറായി വിജയന്‍

സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കും പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂഗര്‍ഭ ജലതോത് കുറഞ്ഞ് വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീര്‍ത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്നവിഷയത്തിലെ സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും ഹരിതകേരള മിഷനും സംയുക്തമായാണ് നീര്‍ത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്ന വിഷയത്തില്‍ സംസ്ഥാന സെമിനാര്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന പരിപാടികളില്‍ ഭൂവിനിയോഗ ബോര്‍ഡും ശ്രദ്ധേയമായ പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂഗര്‍ഭ ജലസ്രോതസ്സ് കുറഞ്ഞ് […]

സൗത്ത് ആഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്‌സ് വിശ്വസുന്ദരി പട്ടം സ്വന്തമാക്കി

സൗത്ത് ആഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്‌സ് വിശ്വസുന്ദരി പട്ടം സ്വന്തമാക്കി

ലാസ് വേഗസ്: വിശ്വസുന്ദരി പട്ടം സൗത്ത് ആഫ്രിക്കയുടെ ഡെമിലെ നെല്‍ പീറ്റേഴ്‌സിന്. ലാസ് വേഗസില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിലാണ് വിശ്വസുന്ദരി പട്ടം സൗത്ത് ആഫ്രിക്ക നേടിയത്. രണ്ടാം സ്ഥാനം കൊളംബിയയുടെ ലൗറാ ഗോണ്‍സാലസും, മൂന്നാം സ്ഥാനം ജമൈക്കയുടെ ഡേവിന ബെന്നറ്റും സ്വന്തമാക്കി. ലോക രാജ്യങ്ങളില്‍ നിന്ന് മത്സരിച്ച 92 മത്സരാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് ഡെമി വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്

ഹാദിയയുടെ മനോനില ശരിയല്ല, ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു, കോടതിയില്‍ അറിയിക്കുമെന്ന് കുടുംബം

ഹാദിയയുടെ മനോനില ശരിയല്ല, ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു, കോടതിയില്‍ അറിയിക്കുമെന്ന് കുടുംബം

ന്യൂഡല്‍ഹി: ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം സുപ്രീംകോടതിയെ അറിയിക്കും. ഇക്കാര്യം മനസ്സിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും കോടതിയില്‍ വ്യക്തമാക്കും. മാത്രമല്ല, മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ഹാദിയയുടെ അച്ഛന്റെ അഭിഭാഷകന്‍ പറഞ്ഞു.