കര്‍ക്കിടകം പിറന്നു, കര്‍ക്കിടക്കഞ്ഞിക്കൂട്ട് പരിചയപ്പെടാം…

കര്‍ക്കിടകം പിറന്നു, കര്‍ക്കിടക്കഞ്ഞിക്കൂട്ട് പരിചയപ്പെടാം…

രോഗങ്ങളെ അകറ്റി ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ അനുയോജ്യമായ സമയമാണ് കര്‍ക്കടകം. പണ്ടു മതലേ കര്‍ക്കടകത്തില്‍ പച്ചില മരന്നുകളും ആയുര്‍വേദ മരുന്നുകളും ഉള്‍പ്പെടുത്തി പല വിധത്തിലുള്ള മരുന്നുകളും നടുവേദന, സന്ധിവേദന തുടങ്ങിയ സാരീരിക അസ്വസ്ഥതകളുടെ ശമനത്തിനായി സുഖചികിത്സയും ചെയ്യാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മരന്നുകഞ്ഞി. പച്ചമരുന്നുകള്‍ വളരെയധികം ചേര്‍ത്തുണ്ടാക്കുന്ന മരുന്നുകഞ്ഞി ഉണ്ടാക്കുന്ന വിധം പരിചയപ്പെടാം… ആവശ്യമുള്ള സാധനങ്ങള്‍ 1അഞ്ചു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഞവര അരി 2 തേങ്ങാപ്പാല്‍ 3 പച്ചമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ നീര് 4 ഉലുവ 5 ചതകുപ്പ […]

ഹൃദയം തകരാറിലാകാതിരിക്കാന്‍… ഓര്‍ത്തിരിക്കാം ഈ അഞ്ച് വഴികള്‍

ഹൃദയം തകരാറിലാകാതിരിക്കാന്‍… ഓര്‍ത്തിരിക്കാം ഈ അഞ്ച് വഴികള്‍

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഹൃദ്രോഗം മൂലമുള്ള മരണനിരക്കും ഏറെവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഇവിടെയിതാ, ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ചെയ്യേണ്ട 5 കാര്യങ്ങള്‍… 1) പുകവലി ഉപേക്ഷിക്കുക… ഹൃദയാരോഗ്യത്തിന് ഒട്ടും അഭിലഷണീയമായ ഒന്നല്ല പുകവലി. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്. 2) നാരുകള്‍ അടങ്ങിയ […]

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

കൊച്ചി: മഴ തിമര്‍ത്തു തുടങ്ങിയതോടെ പനിക്കാലം കടുത്തു. പനികളില്‍ ഭീതി പടര്‍ത്തി ഡെങ്കിപ്പനി വ്യാപിക്കുമ്പോള്‍, പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. നാള്‍ക്കുനാള്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ പുതിയതായി വരുന്നുണ്ട്. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഡെങ്കിപ്പനിയെ നേരിടാന്‍ ഒരുങ്ങുകയാണ്, വെബ് ലോകത്തെ അതികായരായ ഗൂഗിള്‍. കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്. അതും ഒന്നും രണ്ടുമല്ല 20 മില്ല്യണ്‍ പ്രതിരോധകൊതുകുകളെയാണ് ഇത്തരത്തില്‍ രംഗത്തിറക്കുന്നത്. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷകളുമായാണ് […]

കുടുംബശ്രീ മെഗാ തൊഴില്‍ മേള 2017

കുടുംബശ്രീ മെഗാ തൊഴില്‍ മേള 2017

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കള്‍ക്കായി മെഗാ തൊഴില്‍ മേള 2017 ഈ മാസം 29 ന് ശനിയാഴ്ച ഗവണ്‍മെന്റ കോളേജ് കാസര്‍കോട്, വിദ്യാനഗറില്‍ സംഘടിപ്പിക്കുന്നു. 18നും 35നും ഇടയില്‍ പ്രായമുളള 10-ാം ക്ലാസ്സുമുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജില്ലയ്ക്കകത്തും പുറത്തുമുളള ഇരുപതോളം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഗ്രാമപഞ്ചായത്തിന് കീഴിലുളള കുടുംബശ്രീ സി ഡി എസ് ഓഫീസുകളില്‍ […]

തെലുങ്ക് സിനിമാ രംഗത്ത് വന്‍ മയക്ക് മരുന്ന് വേട്ട

തെലുങ്ക് സിനിമാ രംഗത്ത് വന്‍ മയക്ക് മരുന്ന് വേട്ട

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ തെലുങ്ക് സിനിമയില്‍ ലഹരി വിവാദം. ലഹരി ഇടപാടു കേസില്‍ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. രവി തേജ, ചാര്‍മി, പുരി ജഗന്നാഥ്, മുമൈദ്ഖാന്‍,നന്ദു തുടങ്ങിയ താരങ്ങള്‍ക്കും തരുണ്‍, നവ്ദീപ്, ശ്രീനിവാസ റാവു, താനിഷ് എന്നിവര്‍ക്കുമാണ് തെലങ്കാന എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. ജൂലായ് 19നും 27നും ഇടക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മയക്കുമരുന്ന് കേസില്‍ താരങ്ങള്‍ക്കെതിരെ […]

മുഖക്കുരുവോ…? ഇതൊന്ന് പരീക്ഷിച്ചുനോക്കൂ…

മുഖക്കുരുവോ…?  ഇതൊന്ന് പരീക്ഷിച്ചുനോക്കൂ…

മുഖക്കുരുവിന്‍റെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്. മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോണ്‍ ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്ന് തുടുക്കുകയും ചെയ്യും. വെളിച്ചത്തിന്‍റെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം. അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ രാവിലെ ഉണർന്നുകഴിഞ്ഞ് മുഖം കണ്ണാടിയിൽ നോക്കുന്പോൾ ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിന്‍റെ ഉപരിതലത്തിലുള്ള കോശങ്ങൾ […]

ഇതാ… ലോകത്തിലെ ഏറ്റവും ചെറിയ മൊബൈല്‍ ഫോണ്‍, അതും ഇന്ത്യയില്‍ വിലയോ?..

ഇതാ… ലോകത്തിലെ ഏറ്റവും ചെറിയ മൊബൈല്‍ ഫോണ്‍, അതും ഇന്ത്യയില്‍  വിലയോ?..

ഏറ്റവും ചെറിയ ജി.എസ്.എം ഫോണ്‍ ഇന്ത്യ വിപണിയിലെത്തിച്ചു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ യെര്‍ഹാ ഡോട്ട് കോം വഴിയാണ് ‘ഏലാരി നാനോഫോണ്‍ സി’ വില്‍ക്കുന്നത്. അടിസ്ഥാന ഫീച്ചറുകളുള്ള ഫോണിന്റെ ഇന്ത്യയിലെ വില 3,940 രൂപയാണ്. ലോകത്തെ ഏറ്റവും ചെറിയ ജി.എസ്.എം ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഫോണ്‍ സില്‍വര്‍, റോസ് ഗോള്‍ഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറ വ്യതിയാനങ്ങളില്‍ ലഭ്യമാണ്. ചെറിയ ഹാന്‍ഡ്‌സെറ്റ് സ്‌റ്റൈലിഷ്, ആന്റി-സ്മാര്‍ട്ട്, അല്‍-കോംപാക്റ്റ് മൊബൈല്‍ ഫോണ്‍ ആണെന്നും കമ്പനി […]

പനി നിയന്ത്രണാതീതം: കേരളം ചുട്ടുപൊള്ളുന്നു

പനി നിയന്ത്രണാതീതം: കേരളം ചുട്ടുപൊള്ളുന്നു

തിരുവനന്തപുരം: നാടിനെ ഭീതിയിലാഴ്ത്തി പനി മരണം പെരുകുന്നു. ബുധനാഴ്ച വിവിധ ജില്ലകളിലായി 14 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പനി ബാധിച്ച് തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി രാജു (45), പാറശ്ശാല മുരിയത്തോട്ടം ഊരകത്തിന്‍വിള വീട്ടില്‍ ഗിരീഷ്‌കുമാറിന്റെ ഭാര്യ സിന്ധു (39), വട്ടിയൂര്‍ക്കാവ് സ്വദേശി രവി (55), മലപ്പുറം കോഡൂര്‍ നടുവില്‍ പുരക്കല്‍ ധന്യ(37), രാമനാട്ടുകര പെരിയമ്പലം വെട്ടത്ത് സുബ്രഹ്മണ്യന്‍ എന്ന സദു (48), വള്ളികുന്നം കാരാഴ്മ വിപിന്‍ നിവാസില്‍ പരേതനായ വിജയന്‍പിള്ളയുടെ ഭാര്യ ഉമാദേവി (53) എന്നിവരും ഡെങ്കിപ്പനി ബാധിച്ച് […]

ആര്‍ത്തവ അയിത്തം: പശുത്തൊഴുത്തില്‍ കിടന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു

ആര്‍ത്തവ അയിത്തം: പശുത്തൊഴുത്തില്‍ കിടന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു

നേപ്പാള്‍: ആര്‍ത്തവ ദിനങ്ങളിലെ അശുദ്ധിയാചാരത്തിന്റെ ഭാഗമായി വീടിനകത്ത് പ്രവേശനമില്ലാതെ പുറത്ത് കഴിയാന്‍ നിര്‍ബ്ബന്ധിതയായ പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചു. നേപ്പാളിലെ ഒരു ഗ്രാമത്തില്‍ നിന്നും പുറത്തുവന്നിരിക്കുന്ന വാര്‍ത്തയില്‍ തുളസി ഷിഗി എന്ന 18 കാരിയാണ് മരിച്ചത്. ആര്‍ത്തവ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ അയിത്തം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തെ കുടിലില്‍ കിടന്നുറങ്ങുമ്പോള്‍ രണ്ടു തവണ പെണ്‍കുട്ടിക്ക് പാമ്പുകടിയേല്‍ക്കുകയായിരുന്നു. അതേസമയം അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ കൂട്ടാക്കിയില്ല. വിഷപ്പാമ്പാണ് കടിച്ചതെങ്കിലും അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കാതെ വീട്ടുകാര്‍ സ്ഥലത്തെ സിദ്ധന്റെ അരികില്‍ […]

കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ്

കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ്

കൊച്ചി: നടിആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. ദിലീപിന്റെ ഭാര്യ കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ച് ചോദിച്ചറിയാനാണ് കാവ്യമാധവനെ വിളിപ്പിക്കുന്നത് എന്നാണ് സൂചന. നേരത്തെ ദിലീപും നടിയും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. ഈ കാലയളവില്‍ ഇരുവരും ധാരാളം റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇടക്കാലത്ത് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു. അതിന് ശേഷമാണ് നടി ആക്രമണത്തിന് ഇരയാകുന്നത്. ഇതിനാല്‍ത്തന്നെ റിയല്‍ എസ്റ്റേറ്റ് […]

1 65 66 67 68 69 78