ഓട്‌സ് കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല; കാരണം

ഓട്‌സ് കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല; കാരണം

കുട്ടികള്‍ക്ക് ഓട്സ് നല്‍കുന്നത് നല്ലതാണെന്നാണ് മിക്കയാളുകളുടേയും ധാരണ്. മുതിര്‍ന്നവര്‍ക്ക് ഏറെ പോഷകദായകമായ ഓട്സില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഓട്സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് ഡോ. നുപുര്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുട്ടിയുടെ ദഹന വ്യവസ്ഥയ്ക്ക് ദോഷമാണ്.’ ഡോക്ടര്‍ പറയുന്നു. എല്ലാദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കുട്ടികള്‍ക്കും നല്‍കരുതെന്നും പുതിയ പുതിയ ഭക്ഷണങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് […]

കഷണ്ടിയില്‍വരെ മുടി വളര്‍ത്താന്‍ സവാള-വെളിച്ചെണ്ണ വിദ്യ

കഷണ്ടിയില്‍വരെ മുടി വളര്‍ത്താന്‍ സവാള-വെളിച്ചെണ്ണ വിദ്യ

സവാളയും വെളിച്ചെണ്ണയും തികച്ചും പ്രകൃതിദത്ത ചേരുവകളാണ്. ഇതുകൊണ്ടുതന്നെ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചു ഭയക്കേണ്ടതുമില്ല. പാര്‍ശ്വഫലം തരില്ലെന്നുറപ്പ്. സവാളയിലെ സള്‍ഫര്‍ മുടി കിളിര്‍ക്കാനുള്ള നല്ലൊരു വഴിയാണ്. വെളിച്ചെണ്ണയും മോശമല്ല, ഇതിലെ ലോറിക് ആസിഡ് മുടിയുടെ കരുത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. സവാളയും വെളിച്ചെണ്ണയും ചേര്‍ന്ന് കഷണ്ടിയില്‍ വരെ മുടി വളരുന്നത് എങ്ങനെയെന്ന് നോക്കാം. ഒരു സവാള തൊലി കളഞ്ഞെടുക്കുക. എന്നിട്ട് അരിയുക. പിന്നീട് ബ്ലെന്ററില്‍ വച്ച് അരച്ചെടുക്കുക. ഇതിന്റെ നീര് ഊറ്റിയെടുക്കണം. 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാനിലെടുക്കുക. […]

സോഷ്യല്‍ മീഡിയകളില്‍ സജീവമാണോ നിങ്ങള്‍ ? എന്നാല്‍ നിങ്ങള്‍ക്ക് ഈ രോഗം വരാം

സോഷ്യല്‍ മീഡിയകളില്‍ സജീവമാണോ നിങ്ങള്‍ ? എന്നാല്‍ നിങ്ങള്‍ക്ക് ഈ രോഗം വരാം

ന്യൂജനറേഷന്‍ വിഷന്‍സിന്‍ട്രോം ജീവിതം സ്മാര്‍ട്ടാവുമ്പോള്‍ രോഗങ്ങളും സ്മാര്‍ട്ടാവുകയാണ്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. എന്നാല്‍ കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും രംഗത്തെത്തിയപ്പോള്‍ ഒപ്പമെത്തിയത് ന്യൂജനറേഷന്‍ നേത്രരോഗങ്ങളാണ്. കംപ്യൂട്ടര്‍ ഉപയോഗംമൂലം കണ്ണിനും കാഴ്ചക്കും ഉണ്ടാകുന്ന ഒരുകൂട്ടം പ്രശ്‌നങ്ങളെയാണ് പൊതുവായി കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നു പറയുന്നത്. സ്മാര്‍ട്ട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും ഉപയോഗം കൂടിയതയാണ് ഇതിന് പ്രധാന കാരണം. സ്മാര്‍ട് ഫോണിന്റെ മുന്നില്‍ ചാറ്റിങ്ങിനും വീഡിയോ ഗെയിമിനും വേണ്ടി മണിക്കൂറുകളോളം ചെലവഴിക്കുന്നത് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനുള്ള സാധ്യതകള്‍ കൂട്ടുന്നു. ഇത്തരം […]

രണ്ട് ദിവസംകൊണ്ട് മുടികൊഴിച്ചില്‍ മാറണമെങ്കില്‍ ഇതൊന്ന് ചെയ്തു നോക്കൂ..

രണ്ട് ദിവസംകൊണ്ട് മുടികൊഴിച്ചില്‍ മാറണമെങ്കില്‍ ഇതൊന്ന് ചെയ്തു നോക്കൂ..

രണ്ടേരണ്ട് ദിവസം, മുടി കൊഴിച്ചില്‍ നില്‍ക്കും ആണ്‍പെണ്‍ഭേദമില്ലാതെ പലരും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ടാകാം,താരന്‍ പോലുള്ള പ്രശ്നങ്ങള്‍െതാട്ട് പോഷകങ്ങള്‍ കുറയുന്നതുള്‍പ്പടെ വരെ. മുടികൊഴിച്ചില്‍ തടയുമെന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ എത്തുന്നുണ്ട്. ഇവ പൂര്‍ണമായും എല്ലാവര്‍ക്കും പ്രയോജനം നല്‍കണമെന്നുമില്ല. ഇക്കാര്യത്തില്‍ തികച്ചും പരമ്പരാഗത രീതിയിലുള്ള വഴികളാണ് ഏറെ ഗുണം ചെയ്യുക. രണ്ട് ദിവസത്തില്‍ മുടികൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒരു വിദ്യയുണ്ട്.അതെന്താണെന്ന് നോക്കാം. രണ്ടേരണ്ട് ദിവസം, മുടി കൊഴിച്ചില്‍ നില്‍ക്കും. ആവശ്യമായവ: തേങ്ങാപ്പാല്‍-2 ടേബിള്‍ സ്പൂണ്‍ ഉലുവ- […]

ഫയലുകള്‍ മലയാളത്തില്‍: ഭാഷാമാറ്റം കര്‍ശനമായി പാലിക്കണം

ഫയലുകള്‍ മലയാളത്തില്‍: ഭാഷാമാറ്റം കര്‍ശനമായി പാലിക്കണം

സര്‍ക്കാര്‍ ഓഫീസുകളില്‍ താഴെത്തട്ടു മുതല്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഫയലുകളും ഇ-ഓഫീസ് ഫയലുകളും മലയാളത്തില്‍തന്നെയാണെന്ന് അടിയന്തര പ്രാധാന്യത്തോടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍,പൊതുമേഖല,അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ,സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം നിര്‍ദേശം ബാധകമാണ്. അതതിടങ്ങളില്‍ സെക്ഷന്റെ ചുമതലയുള്ള ഓഫീസര്‍മാരും അണ്ടര്‍ സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയ ഓഫീസര്‍മാരും ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ചീഫ് സെക്രട്ടറി സര്‍ക്കുലറില്‍ അറിയിച്ചു. ഭാഷാമാറ്റ പുരോഗതി പൂര്‍ണമാക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം. ഉത്തരവുകള്‍,സര്‍ക്കുലറുകള്‍,മറ്റു […]

സ്വദേശാഭിമാനി- കേസരി അവാര്‍ഡ് തോമസ് ജേക്കബിന്

സ്വദേശാഭിമാനി- കേസരി അവാര്‍ഡ് തോമസ് ജേക്കബിന്

സംസ്ഥാനസര്‍ക്കാരിന്റെ 2015ലെ സ്വദേശാഭിമാനി – കേസരി അവാര്‍ഡ് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്. മാധ്യമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍പ്പെടുന്ന പുരസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ജേക്കബിനെ ഫോണില്‍ അവാര്‍ഡ് വിവരം അറിയിക്കുകയും അനുമോദിക്കുകയും ചെയ്തു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനും എഴുത്തുകാരനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബുപോള്‍, പ്രശസ്തപത്രപ്രവര്‍ത്തകരായ എസ്.ആര്‍. ശക്തിധരന്‍, എം.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ […]

മഞ്ഞുകാലത്ത് ശരീരം സൂക്ഷിക്കാം, വളരെ എളുപ്പത്തില്‍

മഞ്ഞുകാലത്ത് ശരീരം സൂക്ഷിക്കാം, വളരെ എളുപ്പത്തില്‍

മഞ്ഞുകാലം മടിയുടേയും അലസതയുടേയും കാലം മാത്രമല്ല, ചര്‍മത്തിന്റെ വരള്‍ച്ചയുടെയും വിണ്ടുകീറലിന്റെയും കാലം. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എണീക്കാനും കൊതിക്കുന്നവരാണ് ഈ മാസങ്ങളില്‍ ഏവരും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ചോദ്യം ചെയ്യപ്പെടുന്നത് ഇക്കാലത്താണ്. തണുപ്പ് കാലത്തെ പ്രതിരോധിക്കാന്‍ വീട്ടില്‍ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം. നിര്‍ജ്ജലീകരണം: ശരീരം വിയര്‍ക്കാത്തതിനാല്‍ ദാഹം അറിയാന്‍ ഈ ക്ലൈമറ്റില്‍ സാധ്യത കുറവാണ്. അതിനാല്‍ത്തന്നെ മൂത്രാശയ രോഗങ്ങള്‍ ഏറെ പിടിപെടാന്‍ സാധ്യതയുണ്ട്. ദാഹിച്ചാല്‍ മാത്രമേ വെള്ളം കുടിക്കൂ എന്ന ശീലം മാറ്റാം. ഓരോ […]

നാളെ മുതല്‍ ചുരിദാര്‍ ധരിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാം

നാളെ മുതല്‍ ചുരിദാര്‍ ധരിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാം

ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത്. ഗുരുവായൂരില്‍ ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചോടെയാണ് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവദിക്കണം എന്ന ആവശ്യം ശക്തമായത്. തിരുവനന്തപുരം സ്വദേശി അഡ്വ.റിയയുടെ പരാതിയിലാണ് തീരുമാനം. ക്ഷേത്രപരിസരത്തെ മേല്‍മുണ്ട് ലോഭികളാണ് പുതിയ നയത്തെ എതിര്‍ക്കുന്നതെന്ന് തീരുമാനത്തെ അനുകൂലിച്ചവര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഭരണ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫീസറെന്നും ക്ഷേത്രകാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുളള യാതൊരു അധികാരവും കെ.എന്‍.സതീഷിനില്ലെന്നും രാജകുടുംബാംഗങ്ങളും ക്ഷേത്രഭാരവാഹികളും വിലയിരുത്തി. […]

ചുരിദാര്‍ ധരിച്ച് പദ്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് സുപ്രീംകോടതി ഭരണസമിതി

ചുരിദാര്‍ ധരിച്ച് പദ്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് സുപ്രീംകോടതി ഭരണസമിതി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി നിയമിച്ച ഭരണ സമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായി. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിന്റെ തീരുമാനം നടപ്പാക്കാനാകില്ലെന്നും സമിതി വ്യക്തമാക്കി. സമിതി അംഗങ്ങളായ മുന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, വിജയകുമാര്‍, ക്ഷേത്രം തന്ത്രി പെരിയ നമ്പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ കെ.എന്‍.സതീഷിന് ക്ഷണമുണ്ടായിരുന്നില്ല. ഭരണ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ മാത്രമാണ് എക്സിക്യൂട്ടീവ് ഓഫീസറെന്നും ക്ഷേത്രകാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുളള […]

തുല്യനീതി നല്ലനാട്: സെമിനാര്‍ നടത്തി

തുല്യനീതി നല്ലനാട്: സെമിനാര്‍ നടത്തി

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന-ഗാര്‍ഹിക പീഡന നിരോധന ദിനാചരണത്തിന്റെ ഭാഗമായി തുല്യനീതി നല്ലനാട് എന്ന വിഷയത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സബ് ജഡ്ജ് ഫിലിപ്പ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍.ഇ.വി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍.ബി.ഭാസ്‌കരന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മെമ്പര്‍ അഡ്വ.സോജന്‍.ജി.കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ സംരക്ഷണ ഓഫീസര്‍ സുലജ.പി. സ്വാഗതം പറഞ്ഞു. […]