പ്രമേഹം ജീവിതശൈലിയിലെ നിയന്ത്രണങ്ങളാണ് ചികിത്സ

പ്രമേഹം ജീവിതശൈലിയിലെ നിയന്ത്രണങ്ങളാണ് ചികിത്സ

ഒരിക്കല്‍ പിടിപെട്ടാല്‍ ആയുഷ്‌കാലം മുഴുവന്‍ വിട്ടുപോകാന്‍ മടിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ജീവിതമാണ് പിന്നീടങ്ങോട്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹരോഗി വളരെ ഫലപ്രദമായ നിലയില്‍ ചികിത്സ ആസൂത്രണംചെയ്യേണ്ടതുണ്ട്. ജീവിതശൈലി രോഗങ്ങളില്‍ പ്രധാനിയായ പ്രമേഹം തീര്‍ത്തും നിശബ്ദമായാണ് വന്നെത്തുക. പ്രമേഹം മറ്റ് അവയവങ്ങളെ ബാധിക്കുന്നതും നിശബ്ദമായാണ്. സങ്കീര്‍ണതകളിലേക്ക് നടന്നെടുക്കുന്ന പ്രമേഹം തടയാന്‍ നിയന്ത്രണം കൂടിയേതീരു. നിര്‍ഭാഗ്യവശാല്‍ പ്രമേഹത്തെ വിജയകരമായി നിയന്ത്രിച്ചുനിര്‍ത്തുന്ന രോഗികളുടെ എണ്ണം കുറവാണ്. മനസ്സുവച്ചാല്‍ കൃത്യമായ ഔഷധോപയോഗത്തിലൂടെയും ജീവിതരീതിയില്‍ വരുത്തുന്ന അഴിച്ചുപണികളിലൂടെയും പ്രമേഹത്തെ […]

ആരോഗ്യം: നിങ്ങള്‍ ചെയ്യാന്‍പാടില്ലാത്ത 5 കാര്യങ്ങള്‍

ആരോഗ്യം: നിങ്ങള്‍ ചെയ്യാന്‍പാടില്ലാത്ത 5 കാര്യങ്ങള്‍

ജീവിതത്തിലെ പലതിരക്കുകള്‍ക്കിടയില്‍ നമുക്ക് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ നേരംകിട്ടാറില്ല. എന്നാല്‍ ദിവസേന ചെയ്യുന്ന കാര്യങ്ങളിലെ കുഞ്ഞികുഞ്ഞു അബദ്ധങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉള്ള ആരോഗ്യം അതുപോലെ സൂക്ഷിക്കാം. അത്തരം ചില തെറ്റായ ശീലങ്ങള്‍ മാറ്റിയെടുത്താല്‍ ചുറുചുറുക്കോടെ നമുക്ക ജീവിതത്തില്‍ മുന്നേറാം. അത്തരത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട കാര്യങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഉറങ്ങുന്നതിനു മുമ്പ് മൊബൈല്‍ ഉപയോഗിക്കുക: സെല്‍ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകാം. ഉറങ്ങുന്നതിനു മുമ്പ് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഗാഢനിദ്രയിലെത്താന്‍ ഏറെ നേരമെടുക്കുമെന്നാണ് സ്വീഡിഷ് ഗവേഷകര്‍ കണ്ടെത്തിയത്. […]

മുഖം കാലത്തിന്റെ കണ്ണാടി; മുഖത്ത് നോക്കി ഭൂതവും ഭാവിയും പറയും

മുഖം കാലത്തിന്റെ കണ്ണാടി; മുഖത്ത് നോക്കി ഭൂതവും ഭാവിയും പറയും

ഏതൊരു വ്യക്തിയുടെയും മനസ്സിന്റെ ജാലകമാണ് ആ വ്യക്തിയുടെ മുഖം. ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ ആരാണെന്നും എന്താണെന്നും അയാളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ എന്തെല്ലാമാണെന്നും അയാളുടെ ലോകത്തിനു മുന്നില്‍ തന്നെ എപ്രകാരമാണ് അവതരിപ്പിക്കാന്‍ താല്‍പര്യപ്പെടുത്തതെന്നും ആ വ്യക്തിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നുള്ള പഴമൊഴി പ്രസിദ്ധമാമല്ലോ .നമ്മുടെ മുഖങ്ങള്‍ സഞ്ചരിക്കുന്ന പരസ്യപ്പലകകളാണ്… മുഖവും കൈപ്പത്തിയുമൊക്കെ നോക്കി നമ്മുടെ ഭൂതവും ഭാവിയുമൊക്കെ പ്രവചിക്കുന്ന വിദ്വാന്മാര്‍ വരെയുണ്ട്. ചിലതൊക്കെ ശരിയുമാകാം. എന്നാലിതാ മുഖലക്ഷണം നോക്കി നമ്മുടെ ധനസ്ഥിതിയെ പറ്റിയും ഇനി ധനികനാവാന്‍ […]

ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

ഇന്ന് അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത് ഒന്നായി മാറിയിരിക്കുന്നു ഗ്യാസ് സ്റ്റൗകള്‍. കുടുംബത്തിലെ അമ്മമാരടക്കമുള്ളവര്‍ തിരക്കിലായതും അടുപ്പില്‍ കത്തിക്കാനുള്ള പ്രയാസം കാരണവുമാണ് ഗ്യാസ് അടുപ്പിലേക്ക് എല്ലാവരും തിരിയാന്‍ കാരണമായത്. ഗ്യാസ് അടുപ്പുകള്‍ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. ചെറിയ അശ്രദ്ധ പോലും അപകടങ്ങള്‍ വരുത്തിവയ്ക്കും. ഗ്യാസ് അടുപ്പുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല. തിരക്കിനിടെയിലെ ഒരു മറവിവരെ ദുരന്തങ്ങള്‍ ഉണ്ടാക്കും. ഗ്യാസ് അടുപ്പ് ഉപയോഗിക്കേണ്ടത്:- 1) വിറക് അടുപ്പിന് അടുത്തു നിന്നും നിശ്ചിത അകലം പാലിച്ചു വേണം ഗ്യാസ് അടുപ്പ് […]

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍ മുന്നോട്ടുവയ്ക്കുന്ന വികസന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പദ്ധതികളെ പരിചയപ്പെടുത്തി. ജനങ്ങളും ഉദ്ധ്യോഗസ്ഥരും ഒന്നിച്ചാല്‍ കേരളം നല്ലൊരു മാറ്റത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല്മിഷനുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യാമോഹങ്ങള്‍ സൃഷ്ടിക്കാതെ സകല സാധ്യതകളും മനസ്സിലാക്കി ചിട്ടയായി രൂപപ്പെടുത്തിയ, സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന, ജനങ്ങളെ അണിനിരത്തി ഒരു ജനകീയ വികസന നയങ്ങളുടെ ആവിഷ്‌ക്കാരം കൂടിയാണ് ഈ മിഷനുകളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു നല്ല തുടക്കത്തിന്റെ വിജയകരമായ തുടര്‍ച്ചയാണ് […]

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേരളം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേരളം

ന്യൂഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കേരള ഗവണ്‍മെന്റ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഗവണ്‍മെന്റ് കാലത്തെ നിലപാട് പരിശോധിക്കവെയാണ് കേരളം ആവശ്യം ഉന്നയിച്ചത്. ദശാബ്ദങ്ങളായി പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ഇല്ലായിരുന്നു. ബ്രഹ്മചാരിയായ ശാസ്താവിന്റെ പ്രതിഷ്ഠ ആയതിനാലാണ് അശുദ്ധിയാണെന്നുകരുതപ്പെടുന്ന ആര്‍ത്തവചക്രം ആരംഭിച്ച സ്ത്രീകള്‍ക്കുള്ള വിലക്ക്. യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്ത് മുന്‍ സര്‍ക്കാര്‍ നയം തിരുത്തുകയും ആചാരങ്ങള്‍ പാലിക്കേണ്ടതാണെന്നും സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ട എന്നും തീരുമാനിച്ചിരുന്നു. ആ നയമാണ് വീണ്ടും […]

1 77 78 79