നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍ മുന്നോട്ടുവയ്ക്കുന്ന വികസന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പദ്ധതികളെ പരിചയപ്പെടുത്തി. ജനങ്ങളും ഉദ്ധ്യോഗസ്ഥരും ഒന്നിച്ചാല്‍ കേരളം നല്ലൊരു മാറ്റത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല്മിഷനുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യാമോഹങ്ങള്‍ സൃഷ്ടിക്കാതെ സകല സാധ്യതകളും മനസ്സിലാക്കി ചിട്ടയായി രൂപപ്പെടുത്തിയ, സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന, ജനങ്ങളെ അണിനിരത്തി ഒരു ജനകീയ വികസന നയങ്ങളുടെ ആവിഷ്‌ക്കാരം കൂടിയാണ് ഈ മിഷനുകളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു നല്ല തുടക്കത്തിന്റെ വിജയകരമായ തുടര്‍ച്ചയാണ് […]

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേരളം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേരളം

ന്യൂഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കേരള ഗവണ്‍മെന്റ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഗവണ്‍മെന്റ് കാലത്തെ നിലപാട് പരിശോധിക്കവെയാണ് കേരളം ആവശ്യം ഉന്നയിച്ചത്. ദശാബ്ദങ്ങളായി പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ഇല്ലായിരുന്നു. ബ്രഹ്മചാരിയായ ശാസ്താവിന്റെ പ്രതിഷ്ഠ ആയതിനാലാണ് അശുദ്ധിയാണെന്നുകരുതപ്പെടുന്ന ആര്‍ത്തവചക്രം ആരംഭിച്ച സ്ത്രീകള്‍ക്കുള്ള വിലക്ക്. യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്ത് മുന്‍ സര്‍ക്കാര്‍ നയം തിരുത്തുകയും ആചാരങ്ങള്‍ പാലിക്കേണ്ടതാണെന്നും സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ട എന്നും തീരുമാനിച്ചിരുന്നു. ആ നയമാണ് വീണ്ടും […]

1 78 79 80