റേഷന്‍ സമ്പ്രദായം അട്ടിമറിക്കാന്‍ ഇടതുപക്ഷ നീക്കം: ബിജെപി മാര്‍ച്ച് നാളെ (01-11-2016)

കാസര്‍കോട്: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാകാതെ കേരളത്തിലെ സാധാരണക്കാരെ പട്ടിണിലേക്ക് തള്ളി വിടുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായ നാളെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാതെ കേരളത്തിലെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് പറയുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. സിപിഎമ്മിന്റെ ഈ കള്ള പ്രചരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലേക്കും ഇന്ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാര്‍ച്ച് […]

മുന്‍ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 32-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പുഷ്പാരച്ചനയും അനുസ്മരണവും നടത്തി

മുന്‍ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 32-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  പുഷ്പാരച്ചനയും അനുസ്മരണവും നടത്തി

പൂച്ചക്കാട് : മുന്‍ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 32-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൂച്ചക്കാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാരച്ചനയും അനുസ്മരണവും നടത്തി.ചടങ്ങിന് ഡി.സിസി എക്‌സികൂട്ടീവ് മെമ്പര്‍ സത്യന്‍ പൂച്ചക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, സി.എച്ച്. രാഘവന്‍, പി.കൃഷ്ണന്‍, സി.എച്ച്.ബാബു, വി.നാരായണന്‍.ഗോപാലന്‍ മാക്കം വീട്, പി.ദാമോദരന്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി

  ഒരു വയോജനദിനം കൂടി കടന്നു പോയി. പ്രവാസലോകത്തു നിന്നും ശരാശരി മലയാളി മനസുകളിലെ ഉത്കണ്ഠയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. നൊന്തു പെറ്റ വയറിന്റെ രോദനം, ഒരു പുരുഷായുസ്സു മുഴുവന്‍ ഹോമിക്കപ്പെട്ടവന്റെ നെഞ്ചിടിപ്പ്, ഇതൊന്നും കേള്‍ക്കാനോ മനസിലാക്കാനോ ബുദ്ധിവികാസം വരാത്ത ഒരു തലമുറയിലൂടെയാണ് നാം കടന്നു പോകുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജയും സങ്കടവുമല്ല, മറിച്ച് വല്ലാത്തൊരു ഭീതിയാണ് മനസില്‍. നാം, നമ്മുടെ തലമുറ എന്താണ് ലക്ഷ്യമിടുന്നത്? പണവും പദവിയും വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ ജീവന്‍ നല്‍കി ഉശിരും ഉയിരും പ്രദാനം ചെയ്ത […]

തോട്ടണ്ടി അഴിമതിയില്‍ ഉറച്ചു നില്‍ക്കുന്നു: വിഡി സതീശന്‍

തോട്ടണ്ടി അഴിമതിയില്‍ ഉറച്ചു നില്‍ക്കുന്നു: വിഡി സതീശന്‍

തിരു: ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍.എ. തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി സതീശന്‍ പറഞ്ഞു. താന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന മന്ത്രിയുടെ ആരോപണം തെറ്റാണ്. ഒന്നിലധികം ടെന്‍ഡറുകള്‍ വന്നതില്‍ ഒത്തുകളി നടന്നുവെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ആരോപത്തിന് തെളിവായി വി.ഡി സതീശന്‍ സര്‍ക്കാര്‍ ഉത്തരവ് നിയമസഭയില്‍ ഹാജരാക്കി. തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വി.ഡി സതീശന്‍ ആരോപിച്ചത്. […]