കൊച്ചി മെട്രോയുടെ യാത്രാനിരക്ക പ്രഖ്യാപിച്ചു

കൊച്ചി മെട്രോയുടെ യാത്രാനിരക്ക പ്രഖ്യാപിച്ചു

മിനിമം നിരക്ക് പത്ത് രൂപയും കൂടിയ നിര്ക്ക അറുപത് രൂപയുമണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്റ്റേഷനുകളുണ്ടാകും. തുടക്കത്തില്‍ മൂന്നു കോച്ചുകളാണുണ്ടാകുക. പിന്നീട് ആത് ആറാക്കി ഉയര്‍ത്തുമെന്നാണ് വിവരം. കേരളത്തിലെ കൊച്ചി നഗരത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു അതിവേഗ റെയില്‍ ഗതാഗതമാണ് കൊച്ചി മെട്രോ റെയില്‍വേ. കോമെറ്റ് (Komet) എന്നാണ് കൊച്ചി മെട്രോ പദ്ധതി നാമം. ഇന്ത്യയില്‍ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. 2011-ല്‍ […]

15 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ ജനുവരി 4ന് ഉപതിരഞ്ഞെടുപ്പ്

15 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ ജനുവരി 4ന് ഉപതിരഞ്ഞെടുപ്പ്

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 14 സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി 4ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 10 ജില്ലകളിലുള്ള 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്/നിയോജക മണ്ഡലം, എന്ന ക്രമത്തില്‍ തിരുവനന്തപുരം– കരകുളം ഗ്രാമപഞ്ചായത്ത്- 10കാച്ചാണി, കൊല്ലം-മുനിസിപ്പല്‍ കോര്‍പ്പറേഷന്‍- 12 തേവള്ളി, പത്തനംതിട്ട-റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്- 04കണ്ണങ്കര, ആലപ്പുഴ-പുറക്കാട് ഗ്രാമപഞ്ചായത്ത്- 13ആനന്ദേശ്വരം, […]

അക്ഷയ ജീവനക്കാരുടെ സംഗമം നടത്തി

അക്ഷയ ജീവനക്കാരുടെ സംഗമം നടത്തി

അക്ഷയദിനത്തോടനുബന്ധിച്ച് അക്ഷയ ജനസേവന കേന്ദ്രജീവനക്കാരുടെ സംഗമം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാകളക്ടര്‍ കെ.ജീവന്‍ബാബു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.   വിവര സാങ്കേതിക വിദ്യയുടെ അനുഭവങ്ങള്‍ സാധാരണ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചത് അക്ഷയ കേന്ദ്രങ്ങളിലൂടെയാണ്. വ്യവസ്ഥാപിതമായ ചട്ടങ്ങളും നിയമങ്ങളും അടിസ്ഥാനപ്പെടുത്തി സേവനം നല്‍കുന്ന അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാറിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും നല്ല നിലയില്‍ സേവനങ്ങള്‍ ലഭ്യമാക്കാത്ത അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.   ചടങ്ങില്‍ കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഡെപ്യൂട്ടി […]

കേരളത്തില്‍ നിന്ന് മഴ തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നു

കേരളത്തില്‍ നിന്ന് മഴ തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നു

തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴ പെയ്‌തേക്കുമെന്ന് മുന്നറിയിപ്പ് തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ടോടെ പ്രളയസമാനമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ്, പേമാരിക്ക് ഇടയാക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. ചെന്നൈയില്‍നിന്ന് തെക്ക് കിഴക്കായി 770 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദം രൂപംകൊണ്ടിരിക്കുന്നത്. ഇന്നു രാത്രിയോടെ ചെന്നൈയിലും മറ്റും ചെറിയതോതില്‍ മഴ തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്താണ്, ചെന്നൈ നഗരത്തെ മുക്കിയ […]

ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പണം പിന്‍വലിക്കാം: സഹകരണ മന്ത്രി

ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പണം പിന്‍വലിക്കാം: സഹകരണ മന്ത്രി

നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായി സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം. പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്ക് വഴി പണം പിന്‍വലിക്കാമെന്ന് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാനാണ് അനുമതി. ഇതിനായി ജില്ലാ ബാങ്കില്‍ മിറര്‍ അക്കൗണ്ടുകള്‍ തുടങ്ങും. പ്രാഥമിക സഹകരണ സംഘത്തില്‍ അക്കൗണ്ടുള്ള വ്യക്തിക്ക് ജില്ലാ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള സംവിധാനമാണ് മിറര്‍ അക്കൗണ്ട് എന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രാഥമിക സഹകരണ ബാങ്കുകളില്‍ […]

ഉക്കിനടുക്കയില്‍ സമരസമിതി പ്രതീകാത്മക മെഡിക്കല്‍ കേളേജ് തീര്‍ത്തു

ഉക്കിനടുക്കയില്‍ സമരസമിതി പ്രതീകാത്മക മെഡിക്കല്‍ കേളേജ് തീര്‍ത്തു

ബദിയടുക്ക: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതികാ ത്മകമായി മെഡിക്കല്‍ കേളേജ് തീര്‍ത്തു. ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് പരിസരത്ത് രോഗികളെ പരിശോധിച്ച് കൊണ്ടാണ് സമരം നടന്നത്. അക്കാഡമിക്ക് ബ്ലോക്കിന്റെ പണി തുടങ്ങി പത്ത് മാസം കഴിഞ്ഞെങ്കിലും അതേ സമയത്ത് തന്നെ ടെന്‍ഡര്‍ ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കൃഷണ കിഷോര്‍ […]

പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ചാല്‍ തടവു ശിക്ഷ

പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ചാല്‍ തടവു ശിക്ഷ

മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് സ്വാമിമാര്‍ക്ക് വിലക്ക്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് ആറു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടറാണ് സോപ്പും എണ്ണയും ഉപയോഗിച്ചുള്ള കുളിക്ക് വിലക്കേര്‍പ്പെടുത്തിയത്. അതോടൊപ്പം പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തണമെന്നും കലക്ടര്‍ വ്യക്തമാക്കി. ദീര്‍ഘയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിനു മുന്‍പ് […]

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന മുപ്പത്തെട്ടുകാരിയെ അറസ്റ്റ് ചെയ്തു

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന മുപ്പത്തെട്ടുകാരിയെ അറസ്റ്റ് ചെയ്തു

16 വയസ്സില്‍ത്താഴെ പ്രായമുള്ള ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന അമാന്റ എന്ന മുപ്പത്തെട്ടു കാരിയെ പോലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. അമാന്റയ്‌ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത് 13 കേസ്സുകളാണ്. തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ അമാന്‍ഡ കോടതിയില്‍ നിഷേധിച്ചു. ഉപാധികളോടെ ഇവര്‍ക്ക് ജാമ്യം അനുവദിച്ച ജഡ്ജി ഫ്രാന്‍സിസ് ഷെരിഡാന്‍ ഫെബ്രുവരി 20-ന് വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കൊല്ലം ഫെബ്രുവരി ഒന്നിനും 29-നും മധ്യേ നാല് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമാന്‍ഡയ്‌ക്കെതിരെയുള്ള കേസ്സുകളിലൊന്ന്. അമാന്‍ഡയ്‌ക്കെതിരായ കുറ്റം […]

കോഴികോടും മലപ്പുറത്തും രോക്ഷാകുലരായ നാട്ടുകാര്‍ ബാങ്കുകള്‍ പൂട്ടിച്ചു

കോഴികോടും മലപ്പുറത്തും രോക്ഷാകുലരായ നാട്ടുകാര്‍ ബാങ്കുകള്‍ പൂട്ടിച്ചു

കൂടുതല്‍ പ്രതിഷേധമുണ്ടാവുമെന്ന് രഹസ്യാന്വോഷണ വിഭാഗം മുന്നറിയിപ്പ് ദിവസങ്ങളോളം കാത്ത് നിന്നിട്ടും പണം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാട്ടുകാര്‍ രണ്ട് ബാങ്കുകള്‍ പൂട്ടിച്ചു. മലപ്പുറം മഞ്ചേരിയിലെ കനറാ ബാങ്ക് ശാഖയും ജനപ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടി. ജനങ്ങളുടെ ബുദ്ധിമുട്ടിനെ തുടര്‍ന്ന് വരും ദിനങ്ങളില്‍ കൂടുതല്‍ പ്രതിഷേധമുണ്ടാവുമെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വോഷണ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കോഴിക്കോട് വില്ലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുമാണ് ജനങ്ങള്‍ ഇടപെട്ട് അടപ്പിച്ചത്. അഞ്ച് ദിവസത്തോളമാണ് നാട്ടുകാര്‍ ബാങ്കിന് മുന്നില്‍ പണം ലഭിക്കുന്നതിനായി […]

ഇനി ബിയര്‍ പാഴ്സലായി വാങ്ങി കൊണ്ടുപോകുവാന്‍ കഴിയില്ല

ഇനി ബിയര്‍ പാഴ്സലായി വാങ്ങി കൊണ്ടുപോകുവാന്‍ കഴിയില്ല

കണ്‍സ്യൂമര്‍ഫെഡിന്റേയും ബിവറേജ് കോര്‍പറേഷന്റേയും ഔട്ട് ലെറ്റുകളില്‍ നിന്ന് മാത്രമെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ കഴിയൂ ബിയര്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ പാഴ്സലായി വാങ്ങി പുറത്ത് കൊണ്ടുപോകുന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. ബിയര്‍ പാര്‍സല്‍ നല്‍കാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിയര്‍പാര്‍ലര്‍ ഉടമകള്‍ അറിയിച്ചു. ബിയര്‍ പാലര്‍ലറുകളില്‍ നിന്ന് ബിയര്‍ പാഴ്സല്‍ നല്‍കാമെന്നും കൂടുതല്‍ കൗണ്ടറുകളില്‍ മദ്യം വിളമ്പുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് നേരത്തെ […]

1 2 3 66