ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത കരസേനാ മേധാവി

ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത കരസേനാ മേധാവി

43 വര്‍ഷത്തെ സേവനത്തിന് ശേഷം ധല്‍ബീര്‍ സിങ് വിരമിച്ച ഒഴിവിലേക്കാണ് പ്രവീണ്‍ ബാക്ഷി, ബിരേന്ദ്രര്‍ സിങ് എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ് ബിപിന്‍ റാവത്തിന്റെ നിയമനം ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വര്‍ഷത്തെ സേവനത്തിന് ശേഷം ധല്‍ബീര്‍ സിങ് വിരമിച്ച ഒഴിവിലേക്കാണ് ബിപിന്‍ റാവത്തിന്റെ നിയമനം. പ്രവീണ്‍ ബാക്ഷി, ബിരേന്ദ്രര്‍ സിങ് എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ് സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്. എയര്‍ മാര്‍ഷല്‍ ബിരേന്ദ്രര്‍ സിങ് ദനാ […]

പണമില്ലാത്തതിനാല്‍ പതിനാറുകാരി വഴങ്ങികൊടുത്തില്ല; കൂട്ടുകാരന്‍ കൊലപ്പെടുത്തി

പണമില്ലാത്തതിനാല്‍ പതിനാറുകാരി വഴങ്ങികൊടുത്തില്ല; കൂട്ടുകാരന്‍ കൊലപ്പെടുത്തി

രണ്ടാം തവണയും ലൈംഗീഗബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍ക്കുട്ടി വിസമ്മതിതിനെ തുടര്‍ന്ന് കൊലപ്പെടുത്തി കടന്നുകളഞ്ഞ യുവാവിനെ പോലിസ് പൊക്കി. പോലിസിനോട് പ്രതി വെളിപ്പെടുത്തിയത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍. അമേരിക്കയിലെ ഇല്ലിനോയിലാണ് സംഭവം. ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍ക്കുട്ടിയെ ക്രിസ്മസ് ആഘോഷത്തിനിടെ നടന്ന പാര്‍ട്ടിയിലേക്ക് യുവാവ് വിളിച്ചുവരുത്തുകയായിരുന്നു. രാത്രി ആഘോഷം കഴിഞ്ഞ് തൊട്ടടുത്ത ദിവസം രാവിലെ പെണ്‍ക്കുട്ടിയുടെ സുഹൃത്തുക്കള്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് പെണ്‍ക്കുട്ടിയുടെ നഗ്ന ശരീരമായിരുന്നു. ഇല്ലിനോയിലെ മര്‍ഖാമിലാണ് ഏവരെയും ഞെട്ടിച്ച സംഭവം. 32കാരനായ അന്റോണിയോ റൊസേലസ് ഓണ്‍ലൈനിലൂടെയാണ് 16 കാരി ഡിസിരി റോബിന്‍സണെ പരിചയപ്പെട്ടത്. […]

അഡൂര്‍, ബേഡഡുക്ക വില്ലേജുകള്‍ ക്യാഷ്‌ലെസ്സ് പദവിയിലേക്ക്

അഡൂര്‍, ബേഡഡുക്ക വില്ലേജുകള്‍ ക്യാഷ്‌ലെസ്സ് പദവിയിലേക്ക്

ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ വില്ലേജും ബേഡഡുക്ക പഞ്ചായത്തിലെ ബേഡഡുക്ക വില്ലേജും ക്യാഷ്‌ലെസ്സ് വില്ലേജായി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡം പാലിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. അഡൂര്‍ അക്ഷയ സെന്റര്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫെയര്‍, ജി.എച്ച്.എസ്.എസ് അഡൂര്‍, അഡൂര്‍ സ്റ്റുഡന്റ് പൊലീസ് ഇവരുടെ നേതൃത്വത്തിലാണ് അഡൂര്‍ വില്ലേജിനെ ക്യാഷ്‌ലെസ്സ് വില്ലേജാക്കുളള പ്രവര്‍ത്തനം നടത്തിയത്. കുണ്ടംകുഴി അക്ഷയ സെന്ററിന്റെ നേതൃത്വത്തിലാണ് ബേഡഡുക്ക വില്ലേജിനെ ക്യാഷ്‌ലെസ്സ് വില്ലേജാക്കുളള പ്രവര്‍ത്തനം നടത്തിയത്.

പെമ ഖണ്ഡു അടക്കം അരുണാചലില്‍ 33 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

പെമ ഖണ്ഡു അടക്കം അരുണാചലില്‍ 33 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കം 33 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഖണ്ഡുവിനെ വ്യാഴാഴ്ച പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ (പിപിഎ) നിന്ന് പുറത്താക്കിയിരുന്നു. 60 അംഗ നിയമസഭയില്‍ പിപിഎയില്‍ ഇനി 10 എം.എല്‍.എമാര്‍ മാത്രമാണ് അവശേഷിക്കുന്നത്. സെപ്തംബറില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പെമ ഖണ്ഡു അടക്കമുള്ള 42 പേര്‍ പിപിഎയില്‍ ചേര്‍ന്നത്. ഖണ്ഡുവിനെ നിയമസഭാ കക്ഷി നേതൃത്വത്തില്‍ നിന്നും നീക്കിയിരുന്നു. പാര്‍ട്ടിയെ ബി.ജെ.പിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഖണ്ഡുവിനെയും കൂട്ടാളികളെയും പുറത്താക്കിയത്. ഖണ്ഡുവിനെ നിയമസഭയിലെ […]

ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു; കാരണം…

ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു; കാരണം…

ബംഗാള്‍: സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം മൂലം ഭിന്നലിംഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ കോളേജ് പ്രിന്‍സിപ്പല്‍ മനാബി ബന്ദോപധ്യായ രാജി വെച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തന്നോട് കാണിക്കുന്ന വിവേചനമാണ് രാജിക്ക് കാരണമെന്ന് മനാബി  വെളിപ്പെടുത്തി. വളരെയേറെ മാനസിക സംഘര്‍ഷം കോളേജില്‍ നിന്ന് താന്‍ അനുഭവിച്ചെന്നും മനാബി രാജി കത്തില്‍ ചൂണ്ടിക്കാട്ടി. 2015 ലാണ് കൃഷ്ണാഗര്‍ വിമന്‍സ് കോളേജില്‍ പ്രിന്‍സിപ്പാളായി മനാബി ചുമതലയേറ്റത്. 51 വയസ്സുള്ള മനാബി ബാന്ദോപധ്യായയുടെ നേരത്തെയുള്ള പേര് സോമനാഥ് എന്നായിരുന്നു. 2003 ല്‍ ലിംഗമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയാവുകയായിരുന്നു […]

മഞ്ചേരി മെഡിക്കല്‍ കോളേജാശുപപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജാശുപപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളിയാഴ്ച രാവിലെയാണ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ മൂത്രമൊഴിക്കാന്‍ നിര്‍ദേശിച്ച് കക്കൂസിലേക്ക് പറഞ്ഞയക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവ സമയത്ത്ഡോക്ടര്‍മാരാരുമുണ്ടായിരുന്നില്ലെന്നും നഴ്സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ആരോപിക്കുന്നു. പ്രസവശേഷം ഏറെ കഴിഞ്ഞാണ് ഡോക്ടറെത്തിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി, ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി […]

മണപ്പുറം ഫിനാന്‍സില്‍ വീണ്ടും സ്വര്‍ണ്ണം കൊള്ളയടിച്ചു

മണപ്പുറം ഫിനാന്‍സില്‍ വീണ്ടും സ്വര്‍ണ്ണം കൊള്ളയടിച്ചു

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ കൊല്‍ക്കത്തയിലെ ഡുന്‍ലോപ്പ് ബ്രിഡ്ജ് ശാഖയില്‍ നിന്നും 30 കിലോ സ്വര്‍ണ്ണം കൊള്ളയടിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. തോക്കുമായി വന്ന നാല് ഹെല്‍മറ്റ് ധാരികള്‍ തൊഴിലാളികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൊള്ളനടത്തിയതെന്ന് ബരാക്ക്പൂര്‍ പോലീസ് കമ്മീഷണര്‍ പറഞ്ഞു. പോലീസ് സിസിടിവ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സിസിടിവി ദൃശ്യങ്ങളിലൂടെ ആയുധ ധാരികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. സെക്യൂരിറ്റി ഗാര്‍ഡിനെയും ബാങ്ക് മാനേജരെയും ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം ശാരീരകമായി ഉപദ്രവിച്ചെന്ന് മണപ്പുറം ഗ്രൂപ്പ് വ്യക്തമാക്കി. എല്ലാ ബ്രാഞ്ചുകളിലും […]

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മോദിയുടെ പ്രസംഗത്തില്‍ നിശബ്ദമാകും..?

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മോദിയുടെ പ്രസംഗത്തില്‍ നിശബ്ദമാകും..?

ഇത്തവണത്തെ ന്യൂയര്‍ ആഘോഷങ്ങളൊക്കെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പുതിയ നയപ്രഖ്യപനത്തിലും മുങ്ങിപ്പോകുമെന്നാണ് കണക്കുകൂട്ടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുവര്‍ഷത്തലേന്ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുണ്ട് എന്നത് തന്നെയാണ് അതിന് കാരണം. നവംബര്‍ 8 ന് രാത്രിയില്‍ ഇത്തരത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അത്തരം ഒരു പ്രഖ്യാപനം ആയിരിക്കും ന്യൂ ഇയര്‍ ആഘോഷത്തെ ബാധിക്കുക എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ന്യൂ ഇയര്‍ ആഘോഷത്തിന് നഗരങ്ങള്‍ എല്ലാം ഒരുങ്ങിരിക്കുകയാണ്. വന്‍ […]

ബാന്‍ കി മൂണിന് ഐക്യരാഷ്ട്രസഭ യാത്രയയപ്പ് നല്‍കി

ബാന്‍ കി മൂണിന് ഐക്യരാഷ്ട്രസഭ യാത്രയയപ്പ് നല്‍കി

പോര്‍ച്ചുഗലുകാരനായ അന്റോണിയോ ഗുട്ടെറസ് മൂണിന്റെ പിന്‍ഗാമിയായി പുതുവര്‍ഷ പുലരിയില്‍ ചുമതലയേല്‍ക്കും സ്ഥാനമൊഴിയുന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഐക്യരാഷ്ട്രസഭ യാത്രയയപ്പ് നല്‍കി. യു.എന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്നാണ് അദ്ദേഹത്തിനു യാത്രയയപ്പ് നല്‍കിയത്. ഇതുവരെ നല്‍കിയ സഹകരണങ്ങള്‍ നന്ദി പറഞ്ഞ മൂണ്‍ എല്ലാ ജീവനക്കാരോടും ആത്മാര്‍ഥമായി ജോലി തുടരുവാനും ആഹ്വാനം ചെയ്തു. യു.എന്നിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുതുവത്സര ആഘോഷത്തില്‍ പങ്കു ചേരുമെന്നും അദ്ദേഹം പറഞ്ഞു. 2007 ജനുവരി ഒന്നിനാണ് അദ്ദേഹം ഐക്യരാഷ്ട്രസഭാ തലവനായി അധികാരമേല്‍ക്കുന്നത്. ശനിയാഴ്ചയാണ് […]

ശമ്പള, പെന്‍ഷന്‍ പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക്

ശമ്പള, പെന്‍ഷന്‍ പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല തൊഴിലാളി സംഘടനയായ ടി.ഡി.എഫ് പണിമുടക്കിലേക്ക്.  ജനുവരി നാലിനാണ് ടി.ഡി.എഫ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി നേരിടുന്ന ശമ്പള, പെന്‍ഷന്‍ പ്രതിസന്ധിയെത്തുടര്‍ന്നാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ശമ്പളവും പെന്‍ഷനും ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

1 2 3 73