നീലേശ്വരത്ത് ബി.ജെ.പി പ്രവര്‍ത്തകന് മര്‍ദ്ദനം

നീലേശ്വരത്ത് ബി.ജെ.പി പ്രവര്‍ത്തകന് മര്‍ദ്ദനം

ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷത്തിനിടെ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മാറ്റുന്നതിനിടെ സംഘമായെത്തിയവര്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു നീലേശ്വരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ സമാധാന ചര്‍ച്ചയ്ക്കു ശേഷവും അക്രമം തുടരുന്നു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് പുതിയ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷത്തിനിടെ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മാറ്റുന്നതിനിടെ സംഘമായെത്തിയവര്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയംഗം സന്തോഷ് മന്നപ്പുറത്തെ ഗുരുതര പരുക്കുകളോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു […]

ഔറംഗബാദിലെത്തിയ തസ്ലീമ നസ്രീനെ് പൊലീസ് തിരിച്ചയച്ചു

ഔറംഗബാദിലെത്തിയ തസ്ലീമ നസ്രീനെ് പൊലീസ് തിരിച്ചയച്ചു

ഔറംഗബാദ്: ചരിത്ര സ്മാരകം കാണാനായി ഔറംഗബാദിലെത്തിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീനെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. പ്രതിഷേധം മൂലം തസ്ലീമക്ക് എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരാന്‍ പോലുമായില്ല. ഞായറാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശ് എഴുത്തുകാരി ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ എത്തിയത്. ‘ഗോ ബാക്ക് തസ്ലീമ’ എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. ഇതോടെ മറ്റൊരു ഫ്‌ളൈറ്റില്‍ പൊലീസ് തസ്ലീമയെ മുംബൈയിലേക്ക് തിരിച്ചയക്കുകയായിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് തസ്ലീമ ഔറംഗാബാദില്‍ എത്തിയത്. അജന്ത എല്ലോറ […]

ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി: കെ. മുരളീധരന്‍ എം.എല്‍.എ

ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി: കെ. മുരളീധരന്‍ എം.എല്‍.എ

തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്നു കെ. മുരളീധരന്‍ എം.എല്‍.എ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും ഗവര്‍ണറുടേയും ഫോണ്‍ കോളില്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു. സി.പി.എം- ബി.ജെ.പി അക്രമരാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് അണികളെ കൊല്ലാന്‍ വിട്ടിട്ടു സമാധാന ചര്‍ച്ച നടത്തുന്നതു പരിഹാസ്യമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചര്‍ച്ചയില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ ആട്ടിയോടിച്ചതു രഹസ്യ […]

ആതിരയെന്ന ആയിഷ രക്ഷിതാക്കള്‍ക്കൊപ്പം പോകണം: ഹൈക്കോടതി

ആതിരയെന്ന ആയിഷ രക്ഷിതാക്കള്‍ക്കൊപ്പം പോകണം: ഹൈക്കോടതി

കാസര്‍കോട്: ഉദുമയില്‍ നിന്ന് കാണാതാവുകയും പിന്നീട് ഇസ്ലാം മതം സ്വീകരിച്ച നിലയില്‍ കണ്ണൂരില്‍ കണ്ടെത്തുകയും ചെയ്ത ആതിര(ആയിഷ)യെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി വിധി. മകളെ കാണാനില്ലെന്നു കാട്ടി പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി ജസ്റ്റിസ്സുമാരായ എ.എം ഷഫീഖ്, അനു ശിവരാമന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. ബേക്കല്‍ സിഐ വികെ വിശ്വഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വന്‍ സുരക്ഷ ഒരുക്കി ആതിരയെ ഹൈക്കോടതിയില്‍ എത്തിച്ചത്. കേസിലെ എട്ടാം പ്രതിയായ ഷിറാസിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നതായി […]

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി  ആഗസ്ത് അഞ്ചു വരെ നീട്ടി

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി  ആഗസ്ത് അഞ്ചു വരെ നീട്ടി

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ആഗസ്ത് അഞ്ചു വരെ നീട്ടി. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിക്കെയാണ് നടപടി. തീയതി നീട്ടില്ലെന്നായിരുന്നു ആദായ നികുതി വകുപ്പ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. രണ്ടുകോടിയിലധികം പേര്‍ ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്‌തെന്നാണ് വിവരം. http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അതേസമയം, റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാലുള്ള തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. വളരെ സമയം കാത്തിരുന്നതിനുശേഷമാണ് നിലവില്‍ സൈറ്റ് […]

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ ആയിരിക്കാം അത് വലിയ വിഷയമായി കാണേണ്ടതില്ല: കാനം

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ ആയിരിക്കാം അത് വലിയ വിഷയമായി കാണേണ്ടതില്ല: കാനം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ ആയിരിക്കാം അത് വലിയ വിഷയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു. സംസ്ഥാനത്ത് ബിജെപി- സിപിഎം സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുമായി നടന്ന സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ചര്‍ച്ച നടക്കാനിരുന്ന ഹാളില്‍ നിന്ന് ഇറക്കിവിട്ടത്. ആരാണ് ഇവരെ അകത്തേക്ക് കടത്തിവിട്ടത്.. കടക്കൂ പുറത്ത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ […]

ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ബംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ആനകളെ പാര്‍പ്പിച്ചിരിക്കുന്നിടത്തേക്ക് അനധികൃതമായി കടന്നുകയറിയ യുവാക്കളിലൊരാളാണ് സുന്ദര്‍ എന്ന ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊതുവെ അപകടകാരിയായ ഈ ആനയ്ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ പ്രകോപിതനായ ആന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടതിനാല്‍ അപകടം ഒഴിവായി. ബംഗളൂരു സ്വദേശിയായ അഭിലാഷാണ് ആനയുടെ കുത്തേറ്റു മരിച്ചത്. പാര്‍ക്ക് അവധിദിനമായതിനാല്‍ അഭിലാഷും സുഹൃത്തുക്കളും പാര്‍ക്ക് സ്ഥിതി ചെയ്യുന്ന […]

പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് വിട: ഇനി മല്‍സ്യ മാര്‍ക്കറ്റില്‍ തുണി സഞ്ചിയും ഇലയും

പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് വിട: ഇനി മല്‍സ്യ മാര്‍ക്കറ്റില്‍ തുണി സഞ്ചിയും ഇലയും

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക്ക് വിമുക്ത നഗരമാകാന്‍ കാഞ്ഞങ്ങാടും. വിവേകാനന്ദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും കൈത്താങ്ങ് കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ മീന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കാണ് വട്ട ഇലയും തുണി സഞ്ചിയും നല്‍കി. ആഗസ്ത് ഒന്ന് മുതല്‍ നഗരസഭയില്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ നിരോധിക്കുന്നതിന്റെ ഭാഗമായാണ് തുണി സഞ്ചിയും വട്ട ഇലകളും നല്‍കിയത്. മത്സ്യ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി എം.വി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. എല്‍.സുലൈഖ, എച്ച്.ആര്‍.ശ്രീധര്‍, നാരായണന്‍ […]

കഞ്ചാവ് നിയമവിധേയമാക്കണം: മനേകാ ഗാന്ധി

കഞ്ചാവ് നിയമവിധേയമാക്കണം: മനേകാ ഗാന്ധി

ന്യൂഡല്‍ഹി: കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഔഷധ നിര്‍മ്മാണത്തിന്റെ കാര്യത്തിലാണ് അവര്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും മയക്കുമരുന്നിനായുള്ള ഉപയോഗം കുറയ്ക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മരുന്ന് നിയന്ത്രണ നയവുമായി ബന്ധപ്പെട്ട് നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു മനേകാ ഗാന്ധിയുടെ പ്രതികരണം. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളില്‍ മാരിയുവാന (കഞ്ചാവ്) നിയമവിധേയമാണ്. അവിടെ മയക്കുമരുന്ന് ഉപയോഗം കുറയാനും ഇത് ഇടയാക്കി. ഇതേ […]

1 2 3 46