പൂക്കടകളില്‍ പുകവലി നിരോധനം നടപ്പാക്കും

പൂക്കടകളില്‍ പുകവലി നിരോധനം നടപ്പാക്കും

തിരുവനന്തപുരം: വിവാഹം, ആരാധന തുടങ്ങിയ മംഗളകര്‍മങ്ങള്‍ക്ക് പൂക്കള്‍ നല്‍കുന്നത് കണക്കിലെടുത്ത് തിരുവനന്തപുരത്തെ പൂക്കടകളില്‍ പുകവലി നിരോധിക്കാന്‍ പൂക്കട വ്യാപാരികളുടെ സംഘടനയായ ട്രിവാന്‍ഡ്രം ഫ്ളോറിസ്റ്റ്സ് അസോസിയേഷന്‍ തീരുമാനിച്ചു. അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഈ തൊഴിലുമായി ബന്ധപ്പെട്ട 600 കുടുംബങ്ങളാണ് ഫ്ളോറിസ്റ്റ്സ് അസോസിയേഷനില്‍ അംഗങ്ങളായുള്ളത്. പൂക്കട തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യം മുന്‍നിറുത്തി, പുകയില നിയന്ത്രണ നിയമമായ കോട്പ അനുശാസിക്കുന്ന പ്രകാരം പുകവലി നിരോധിക്കുന്ന അറിയിപ്പു ബാര്‍ഡുകള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എം […]

ഹാദിയയുടെ വീട്ടു തടങ്കല്‍; കേരള സര്‍ക്കാര്‍ ഇടപെടണം- ഹമീദ് വാണിയമ്പലം

ഹാദിയയുടെ വീട്ടു തടങ്കല്‍; കേരള സര്‍ക്കാര്‍ ഇടപെടണം- ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഹാദിയയെ പിതാവിന്റെ സംരക്ഷണയില്‍ വിട്ടയച്ച കോടതി വിധിയുടെ മറവില്‍ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത് മനുഷ്യാവകാശ ലംഘനവും നിയമ വിരുദ്ധവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. 25 വയസ്സുള്ള സ്വയം പ്രാപ്തിയുള്ള സ്ത്രീയെ അവരുടെ എല്ലാ പൗരാവകാശങ്ങളും തടഞ്ഞ് തടങ്കലിലാക്കിയിരിക്കുന്നത് ഏത് നീയിയുടെ അടിസ്ഥാത്തിലാണ്. ഇതേ പ്രായത്തിലുള്ള പുരുഷനാണെങ്കില്‍ ഇത്തരത്തില്‍ വിട്ടില്‍ പൂട്ടിയിടുമോ. കടുത്ത സ്ത്രീവിരുദ്ധത കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. ഹാദിയ ബി.എച്ച്.എം.എസ് ബിരുദധാരിയാണ്. ഡോക്ടറെന്ന നിലയില്‍ സമൂഹത്തിന് സേവനം ചെയ്യേണ്ടവരെ അടുച്ചു പൂട്ടിയിടുന്നത് […]

കിഫ്ബിയില്‍ 1113 കോടി രൂപയുടെ നാല് മെഗാ പദ്ധതികള്‍ക്ക് അംഗീകാരം: മന്ത്രി ഡോ. തോമസ് ഐസക്ക്

കിഫ്ബിയില്‍ 1113 കോടി രൂപയുടെ നാല് മെഗാ പദ്ധതികള്‍ക്ക് അംഗീകാരം: മന്ത്രി ഡോ. തോമസ് ഐസക്ക്

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കിഫ്ബിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1113.3 കോടി രൂപയുടെ നാല് മെഗാ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയ 1498.97 കോടി രൂപയുടെ പദ്ധതികളും ബോര്‍ഡ് യോഗം സാധൂകരിച്ചു. കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക് പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് 823 കോടി രൂപ നല്‍കും. കെ. എസ്. ഇ.ബിയുടെ പോസ്റ്റുകള്‍ വഴി കേരളത്തിലെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുന്നതാണ് പദ്ധതി. […]

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് വലിയ വിപുലമായ മുന്നൊരുക്കങ്ങള്‍: മന്ത്രി പി. തിലോത്തമന്‍

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് വലിയ വിപുലമായ മുന്നൊരുക്കങ്ങള്‍: മന്ത്രി പി. തിലോത്തമന്‍

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓണം മെഗാ ഫെയറുകളാണ് ഇത്തവണ എല്ലാ ജില്ലകളിലുമായി വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ ഫെയറുകളിലൂടെ പതിമൂന്നിനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ മറ്റ് ഉത്പന്നങ്ങളും പൊതുവിപണിയില്‍ നിന്നും അഞ്ച് മുതല്‍ പത്ത് ശതമാനം താഴ്ന്ന വിലയില്‍ ലഭ്യമാക്കി. പച്ചക്കറി വില്‍ക്കുന്നതിന് സപ്ലൈകോ ഓണച്ചന്തകളില്‍ പ്രത്യേക സംവിധാനമൊരുക്കി. 5.95 ലക്ഷം […]

ഊബര്‍ ഹയര്‍ തിരുവനന്തപുരത്തും

ഊബര്‍ ഹയര്‍ തിരുവനന്തപുരത്തും

തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി രണ്ടാം വാര്‍ഷിക വേളയില്‍ ഊബര്‍ അവതരിപ്പിക്കുന്നു ഊബര്‍ ഹയര്‍ തിരുവനന്തപുരം: ആഗസ്റ്റ് 30 ,2017: ഊബര്‍ ഹയര്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനം തുടങ്ങുന്നു . ദീര്‍ഘദൂര യാത്രക്കും ദിവസം മുഴുവന്‍ നീളുന്ന മീറ്റിംഗോ ഷോപ്പിംഗോ എന്തുമാകട്ടെ അതിനുള്ള യാത്രക്ക് ഊബര്‍ ഹയര്‍ ഉപയോഗിക്കാം. കൊല്ലം ,ആലപ്പുഴ ,കോട്ടയം ,അല്ലെങ്കില്‍ വര്‍ക്കല ,പൊന്‍മുടി ,തെന്‍മല യാത്ര എവിടേക്ക് ആണെങ്കിലും തീര്‍ത്തും സൗകര്യപ്രദവും താങ്ങാവുന്ന ചിലവിലും ഉള്ള യാത്രക്ക് ഊബര്‍ ഒരു ബട്ടണ്‍ അകലെയുണ്ട്. ഊബര്‍ തിരുവനന്തപുരത്ത് […]

ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി

ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി

കാഞ്ഞങ്ങാട്: കേരള സാമൂഹ്യ സുരക്ഷാ മിഷനും കാഞ്ഞങ്ങാട് നഗരസഭയും വൊഡഫോണും സംയുക്തമായി ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി. ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയതു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മുറിയനാവി, ഗംഗരാധാകൃഷ്ണന്‍, എം.പി ജാഫര്‍, എന്‍. ഉണ്ണികൃഷ്ണന്‍, പി.പി.ഭാഗീരഥി, ഡോ.സുനിതനന്ദന്‍, കെ.സുകുമാരന്‍ മാസ്‌ററര്‍, ടി അബൂബക്കര്‍ഹാജി, കെ. അനീഷ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വയോജനങ്ങളുടെ കലാപരിപാടികളും നടന്നു.

വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം- മന്ത്രി എം.എം. മണി

വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം- മന്ത്രി എം.എം. മണി

വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. മുട്ടത്തറ 110 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം. വിതരണരംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് നാം ഉത്പാദിപ്പിക്കുന്നത്. ബാക്കി വിവിധ മാര്‍ഗങ്ങളിലൂടെ വാങ്ങുകയാണ്. ഈ പരിമിതികളില്‍ നിന്നുകൊണ്ടാണ് സമ്പൂര്‍ണ വൈദ്യുതീകരണം ഉള്‍പ്പെടെ നടപ്പാക്കിയത്. ഊര്‍ജം ഒഴിവാക്കി നാടിന്റെ പുരോഗതി സാധ്യമല്ല. സോളാര്‍, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയവ ഉത്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ […]

ദൈവത്തിന്റെ പൂക്കള്‍ കാണുവാനുളള കണ്ണുകളാണ് എഴുത്തുകാരന്റേത്

ദൈവത്തിന്റെ പൂക്കള്‍ കാണുവാനുളള കണ്ണുകളാണ് എഴുത്തുകാരന്റേത്

“ദൈവത്തിന്റെ പൂക്കള്‍ കാണുവാനുളള കണ്ണുകളാണ് എഴുത്തുകാരന്റേതെന്നും, സി.വി.ബാലകൃഷണന്റെ എഴുത്തിനെ കരുത്തുറ്റതാക്കുന്നത്, ആ കണ്ണുകളാണെന്നും”പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്‍ പറഞ്ഞു. സുനില്‍ ഗംഗോപാദ്ധ്യായയെപ്പോലെ ലൈംഗികതയെ അതിന്റെ ആഴത്തിലും നൈര്‍മല്യത്തോടെയും അവതരിപ്പിച്ചു. ബാലകൃഷ്ണന്‍ സ്വന്തം വലയില്‍ കുടുങ്ങിയ ചിലന്തിയുടെ അവസ്ഥയാണ് മനുഷ്യന് കാമത്തോടെന്നും ലൈംഗികത ജീവിതത്തിന്റെ സര്‍വ്വസ്വവുമാണെന്നും അത് നിര്‍വ്വചിക്കാനുള്ള ശ്രമമാണ് ബാലകൃഷ്ണന്‍ തന്റെ രചനകളിലൂടെ ചെയ്തിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂചികൊണ്ട് തൊട്ടെടുക്കാവുന്ന നിര്‍മ്മലവും സ്വച്ഛന്ദവുമായ ഭാഷയാണ് ഇതിനായി ബാലകൃഷണന്‍ ഉപയോഗപ്പെടുതതിയത് ഒരെഴുത്തുകകാരനെന്ന നിലയില്‍ സി.വി.ബാലകൃഷ്ണന്‍ എന്നും തന്റെ അഭിനിവേശമായിരുന്നുവെന്നം ജയമോഹന്‍ […]

വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയന്‍

വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയന്‍

വിപണിയില്‍ ഇടപെട്ട് വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണ എല്ലാവര്‍ക്കും ഓണം സമൃദ്ധമായി ആഘോഷിക്കാം. നാട്ടിലെവിടെയും ന്യായവില ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, സഹകരണ, പൊതു വിതരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഓണസമൃദ്ധി- നാടന്‍ പഴം, പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആഘോഷത്തിന്റെ കാലമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ […]

ഇനി കോഴ വാങ്ങിയുള്ള പ്രവേശനം നടക്കില്ല: കെ.കെ ശൈലജ

ഇനി കോഴ വാങ്ങിയുള്ള പ്രവേശനം നടക്കില്ല: കെ.കെ ശൈലജ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്‌പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും കോഴ കൊടുത്ത് പ്രവേശനം നേടരുത്. അങ്ങനെയുള്ള പ്രവേശനങ്ങള്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെഎംസിടി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു

1 2 3 48