ബുള്ളറ്റ് ട്രെയിന്‍: റൂട്ടിലെ ട്രെയിനുകളില്‍ 40 ശതമാനം സീറ്റുകളും കാലി

ബുള്ളറ്റ് ട്രെയിന്‍: റൂട്ടിലെ ട്രെയിനുകളില്‍ 40 ശതമാനം സീറ്റുകളും കാലി

മുംബൈ: ബുള്ളറ്റ് ട്രെയിന്‍ ഓടേണ്ട മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ട്രെയിനുകളിലെ 40 ശതമാനം സീറ്റുകളും കാലി. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമായത്. പശ്ചിമ റെയില്‍വേക്ക് പ്രതിമാസം ഏകദേശം 10 കോടി രൂപ ഈ റൂട്ടില്‍ നിന്ന് നഷ്ടമാകുന്നുണ്ടെന്നാണ് രേഖയില്‍ പറയുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ അനില്‍ ഗാല്‍ഗലി എന്ന സാമൂഹിക പ്രവര്‍ത്തകനാണ് റൂട്ടില്‍ നിലവിലെ ട്രെയിനുകളുടെ സ്ഥിതി സംബന്ധിച്ച് റെയില്‍വേയോട് ചോദിച്ചത്. കൃത്യമായ പഠനങ്ങള്‍ നടത്താതെയാണ് റെയില്‍വേ ബുള്ളറ്റ് ട്രെയിന്‍ […]

ഫോണ്‍ ഉല്‍പാദനം നിര്‍ത്തിവച്ചു ; ജിയോ ആന്‍ഡ്രോയിഡിലേക്ക്

ഫോണ്‍ ഉല്‍പാദനം നിര്‍ത്തിവച്ചു ; ജിയോ ആന്‍ഡ്രോയിഡിലേക്ക്

ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ ഓഫറുകള്‍ സൃഷ്ടിച്ചാണ് റിലയന്‍സ് ജിയോ എത്തിയത്. അതിനു ശേഷം ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് പ്രീ ബുക്കിങ്ങ് ആണ് നടന്നത്. എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്, ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ഉത്പാദനം നിര്‍ത്തി വയ്ക്കുന്നു എന്നാണ്. എമരീേൃ ഉമശഹ്യ ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഫാക്ടറി ഡെയിലിയുടെ റിപ്പോര്‍ട്ടു പ്രകാരം ജിയോ […]

30 കേസുകള്‍ പരിഗണിച്ചു

30 കേസുകള്‍ പരിഗണിച്ചു

കാസര്‍കോട് : കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. രാജു എബ്രഹാം അധ്യക്ഷനായ സമിതി ജില്ലയില്‍ മൊത്തം 30 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 27 കേസുകള്‍ റവന്യുവകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍തന്നെ 25 പരാതികള്‍ പട്ടയ സംബന്ധമായ പരാതികളായിരുന്നു. പുതിയതായി അഞ്ചു പരാതികള്‍ സ്വീകരിച്ചു. 26 വര്‍ഷം സര്‍വീസ് ഉണ്ടായിട്ടും ഹെഡ്മാസ്റ്റര്‍ക്ക് അര്‍ഹമായ ഗ്രേഡ് ലഭിച്ചില്ലെന്ന കെ.വി കുഞ്ഞിരാമന്റെ പരാതിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു.60 വര്‍ഷമായി ഉപയോഗിച്ചുവരുന്ന അഞ്ച് […]

ജനകീയാസൂത്രണത്തെ ശക്തിപെടുത്തി നവകേരളം സൃഷ്ടിക്കല്‍ സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

ജനകീയാസൂത്രണത്തെ ശക്തിപെടുത്തി നവകേരളം സൃഷ്ടിക്കല്‍ സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

നീലേശ്വരം : ജനകീയാസൂത്രണത്തെ ശക്തിപെടുത്തി നവകേരളം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശിക സര്‍ക്കാരുകളായി തദ്ദേശസ്ഥാപനങ്ങളെ ഉയര്‍ത്തുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ് സര്‍ക്കാറിന്റെ സുഗമമായ ഭാവിക്ക് നല്ലത്. എന്നാല്‍ അധികാരം കേന്ദ്രീകരിക്കാനാണ് നമ്മുടെ […]

എല്ലാ പൊതുവിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

എല്ലാ പൊതുവിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

നീലേശ്വരം : എല്ലാ പൊതുവിദ്യാലയങ്ങളേയും വിദ്യാര്‍ത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളോടും തുല്യമായി എത്താന്‍ കഴിയുന്നവിധം മികവുറ്റതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കും.ഇതിനായി പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ നാട്ടുകാര്‍, പിടിഎ, പൂര്‍വ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ കൂട്ടായി പ്രവര്‍ത്തിക്കണം. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഹൈടെക് സ്‌കൂള്‍, സ്മാര്‍ട്ട് […]

മഹാകവി കുട്ടമത്ത് ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക- രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തി പിടിച്ച വ്യക്തി: മുഖ്യമന്ത്രി

മഹാകവി കുട്ടമത്ത് ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക- രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തി പിടിച്ച വ്യക്തി: മുഖ്യമന്ത്രി

നീലേശ്വരം : എല്ലാ മനുഷ്യരേയും ഏകോദര സഹോദരങ്ങളെ പോലെ കാണുന്ന ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക- രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തി പിടിച്ച കവിയായിരുന്നു മഹാകവി കുട്ടമത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെറുവത്തൂര്‍ കുട്ടമത്ത് നഗറില്‍ പൂമാല ഓഡിറ്റോറിയത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മഹാകവി കുട്ടമത്തിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോഷ്യലിസ്റ്റ് സങ്കല്പം ഉള്‍ക്കൊണ്ടിരുന്നതിനാല്‍ എല്ലാതരം വര്‍ണാശ്രമധര്‍മങ്ങളേയും വിഭാഗീയ കാഴ്ചപാടുകളേയും എതിര്‍ക്കാന്‍ കുട്ടമത്തിന് കഴിഞ്ഞു. ദാരിദ്ര്യം ചിത്രീകരിച്ച മഹാകവിയുടെ ബാലഗോപാലന്‍ നാടകം വടക്കേ […]

യു.ഡി.എഫ് വിളംബര ഘോഷയാത്ര നടത്തി

യു.ഡി.എഫ് വിളംബര ഘോഷയാത്ര നടത്തി

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നവംബര്‍ രണ്ടിന് നല്‍കുന്ന സ്വീകരണ പ്രചരണാര്‍ഥം യു.ഡി.എഫ് വിളംബര ഘോഷ യാത്ര നടത്തി. അഡ്വ.എം.സി ജോസ്, എ.വി രാമകൃഷ്ണന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, കുഞ്ഞാമദ് പുഞ്ചാവി, ഡി.വി ബാലകൃഷ്ണന്‍, സി.എം ഖാദര്‍ ഹാജി, അഡ്വ.പി.കെ ചന്ദ്ര ശേഖരന്‍, പി.വി സുരേഷ്, എം കുഞ്ഞികൃഷ്ണന്‍, വി കമ്മാരന്‍, തെരുവത്ത് മൂസ […]

ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ് സമ്മാനിച്ചു

ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: കൃത്യനിര്‍വഹണത്തിനുള്ള അംഗീകാരമായ ‘ഡ്യൂട്ടി കോണ്‍ഷ്യസ് അവാര്‍ഡ്’ കാനറാ ബാങ്കില്‍ നിന്നും വിരമിക്കുന്ന നരസിംഹ ഭട്ടിന് സമര്‍പ്പിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ഉപഹാര സമര്‍പ്പണത്തില്‍ കാനറാ ബാങ്ക് എ ജി എം ശ്രീകാന്ത് പൊന്നാടയണിയിച്ചു. എന്‍ എം സി സി വൈസ് ചെയര്‍മാന്‍ കെ സി ഇര്‍ഷാദ് അവാര്‍ഡ് സമര്‍പ്പിച്ചു. ചടങ്ങില്‍ ഷമീം പുനത്തില്‍, ഫാറൂഖ് കാസ്മി, ജലീല്‍ കക്കണ്ടം, എം പി അബ്ദുല്‍ നാസര്‍, എന്‍ എ നാസര്‍, ഒ കെ മുഹമ്മദ്, […]

‘കാമുകി’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

‘കാമുകി’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

അസ്‌കര്‍ അലിയും, അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാമുകി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ഇതിഹാസ, സ്‌റ്റൈല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ബിനു എസ് സംവിധാനം ചിത്രം ഒരുക്കുന്നത്. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാവ്യാ സുരേഷ്, ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്

ദേശീയ വാദികള്‍ ചോരപ്പുഴയും വിദ്വേഷവും നിറയ്ക്കുന്നു: മുഖ്യമന്ത്രി

ദേശീയ വാദികള്‍ ചോരപ്പുഴയും വിദ്വേഷവും നിറയ്ക്കുന്നു: മുഖ്യമന്ത്രി

ഇന്നത്തെ ദേശീയ വാദികള്‍ ചോരപുഴയൊഴുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മഹാകവി കുട്ടമത്ത് സമ്പൂര്‍ണ കൃതികളുടെ പ്രകാശനം ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ദേശീയ പ്രസ്ഥാനങ്ങള്‍ മാനവ ഐക്യത്തിനു വേണ്ടിയാണ് ദേശീയതയെ ഉപയോഗിച്ചത്. എന്നാല്‍ ഇന്നത്തെ ദേശീയ വാദികള്‍ ചോരപ്പുഴയും വിദ്വേഷവുമാണ് ഇതിനായി ഉപയോഗിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപെടുത്തി. എല്ലാ മനുഷ്യരേയും ഏകോദര സഹോദരങ്ങളെ പോലെ കാണുന്ന ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക- രാഷ്ട്രീയ വീക്ഷണീ ഉയര്‍ത്തി പിടിച്ച കവിയായിരുന്നു മഹാകവി […]

1 2 3 52