എക്‌സൈസ് കണ്‍ട്രോള്‍റൂം തുറന്നു

എക്‌സൈസ് കണ്‍ട്രോള്‍റൂം തുറന്നു

കാസര്‍കോട് : ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങളില്‍ മദ്യമയക്ക് മരുന്നിന്റെ ഉപഭോഗങ്ങള്‍ തടയുന്നതിന്‍ വേണ്ടി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂമും ഹോസ്ദുര്‍ഗ്, കാസര്‍കോട് ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തിക്കാന്‍ ഉത്തരവായി. ഇത് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. പൊതുജനങ്ങള്‍ക്കുളള പരാതി ടോള്‍ ഫ്രീ നമ്പരായ 155358 എന്ന നമ്പരിലും അസി. എക്‌സൈസ് കമ്മീഷണറുടെ 9496002874, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ 04672204125, കാസര്‍കോട് സര്‍ക്കിള്‍ ഓഫീസിലെ 04994255332 അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ്. […]

ഐഎഎസ് ലഭിച്ച ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

ഐഎഎസ് ലഭിച്ച ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

കാസര്‍കോട് : ഐഎഎസ് ലഭിച്ച് തുറമുഖ വകുപ്പ് ഡയറക്ടറായി സ്ഥലംമാറി പോകുന്ന എഡിഎം എച്ച് ദിനേശനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേല്‍ക്കുന്ന ആര്‍ഡിഒ ഡോ. പി കെ ജയശ്രീയ്ക്കും കാസര്‍കോട് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഉപഹാരം നല്‍കി. എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടികളക്ടര്‍മാരായ കെ ജയലക്ഷ്മി, കെ രവികുമാര്‍, പി എ അബ്ദുസമദ്, വി പി […]

പരാതി പരിഹാര അദാലത്തില്‍ ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് കളക്ടര്‍; നിറഞ്ഞമനസോടെ ജനങ്ങള്‍

പരാതി പരിഹാര അദാലത്തില്‍ ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് കളക്ടര്‍; നിറഞ്ഞമനസോടെ ജനങ്ങള്‍

നഷ്ടപ്പെട്ടുപോയ ആധാരത്തിന് പകരം പകര്‍പ്പ് ലഭ്യമാക്കുന്നതിന് സഹായിക്കണമെന്നതായിരുന്നു ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ നിറകണ്ണുകളോടെ കയ്യാര്‍ കൊക്കച്ചാല്‍ സ്വദേശിയായ കൃഷ്ണപ്പ പൂജാരിയുടെ അപേക്ഷ. തന്റെ കൃഷിസ്ഥലത്തുകൂടി കടന്നുപോകുന്ന ഇലക്ട്രിക്‌ലൈനില്‍ നിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ച് കൃഷി നശിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വൈദ്യുതലൈന്‍ ഉയര്‍ത്തിസ്ഥാപിക്കുന്നതിന് നടപടിവേണമെന്നായിരുന്നു പൈവളിക ചിപ്പാറില്‍ നിന്നുള്ള കൃഷ്ണഭട്ടിന് കളക്ടര്‍ക്ക് മുമ്പില്‍ ബോധിപ്പിക്കാനുണ്ടായ പരാതി. പെര്‍മുദെ ജലനിധിയില്‍ നിന്ന് കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നതായിരുന്നു പൈവളിക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അച്ചുത ചേവറിന്റെ പരാതി. വര്‍ഷങ്ങളായി താമസിക്കുന്ന […]

കാറ്റും മഴയും: അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കാറ്റും മഴയും: അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാരോട് സംസാരിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് […]

കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി നാവികസേനയും

കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി നാവികസേനയും

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടയില്‍ കടലില്‍ കാണാതെയായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആറു മത്സ്യബന്ധന ബോട്ടുകളെയും മറൈന്‍ എന്‍ജിനീയറിംഗ് കപ്പലിനെയുമാണ് വിഴിഞ്ഞത്തിനിടുത്ത് കടലില്‍ കാണാതെയായത്. നാവിക സേനാ കപ്പലുകളായ ഷാര്‍ദുല്‍, നിരീക്ഷക്, കബ്ര, കല്‍പേനി എന്നിവയുടെ സഹായത്തോടെയാണ് രക്ഷാ പ്രവര്‍ത്തന ദൗത്യം പുരോഗമിക്കുന്നത്. കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഓഖി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത 24 മണിക്കൂറും, ലക്ഷദ്വീപില്‍ അടുത്ത 48 മണിക്കൂറും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും […]

ജിഡിപിയിലെ വളര്‍ച്ച ജിഎസ്ടിയുടെ നേട്ടം: അരുണ്‍ ജയ്റ്റ്‌ലി

ജിഡിപിയിലെ വളര്‍ച്ച ജിഎസ്ടിയുടെ നേട്ടം: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളര്‍ച്ച നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഫലമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വരുന്ന പാദങ്ങളിലും ആഭ്യന്തര ഉത്പാദനം മുകളിലേക്ക് ഉയരുമെന്നും ജയ്റ്റ്‌ലി പ്രതീക്ഷപ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ച് പാദങ്ങളിലും ആഭ്യന്തര ഉത്പാദനം താഴാനുള്ള പ്രവണതയാണ് കാണിച്ചിരുന്നത്. ഇപ്പോള്‍ നേര്‍ വിപരീതമായ പ്രവണതയാണ് ജിഡിപിയില്‍ കാണാന്‍ കഴിയുന്നത്. ഇത് നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ജിഡിപി 6.3 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഏപ്രില്‍ – ജൂണ്‍ ത്രൈമാസത്തില്‍ ഇത് 5.7 ശതമാനമായിരുന്നു. […]

അബിക്ക ഇനി ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ് അനുവദിക്കുന്നില്ല: മഞ്ജു വാര്യര്‍

അബിക്ക ഇനി ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ് അനുവദിക്കുന്നില്ല: മഞ്ജു വാര്യര്‍

തിരുവനന്തപുരം: അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവന്‍ അബിയെ അനുസ്മരിച്ച് നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍. ‘ എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്ത് ഉണ്ടായിരുന്ന അബിക്ക ഇന്നുമുതല്‍ ഓര്‍മയാണെന്ന് ചിന്തിക്കാന്‍ കൂടി മനസ് അനിവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍- മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കുട്ടിക്കാലം മുതല്‍ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാന്‍ തുടങ്ങിയ കാലത്ത് മനസില്‍ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്‌ബോള്‍ ഓരോ താരത്തിന്റെയും ഛായ ആ […]

ഓഖി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് നാല് മരണം

ഓഖി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് നാല് മരണം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ വിദഗ്ധര്‍. കനത്ത് മഴയിലും കാറ്റിലും സംസ്ഥാനത്ത് മരണം നാലായി. കാട്ടാക്കടയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേരും കൊട്ടാരക്കരയില്‍ ഓട്ടോയുടെ മുകളില്‍ മരം വീണും ഡ്രൈവറും മരിച്ചിരുന്നു. ഏറ്റവും ഒടുവിലായി വിഴിഞ്ഞത്ത് മരം വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. ഇതോടെ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി മാറി. കുളച്ചലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ഓളം തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം തിരുവനന്തപുരം വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായി […]

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 10,000 രൂപയായി വര്‍ധിപ്പിച്ചു

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 10,000 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പത്ര പ്രവര്‍ത്തക പെന്‍ഷന്‍ 8,000 രൂപയില്‍നിന്ന് 10,000 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുത്തത്.

അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാതീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാതീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാധീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. അബി ഇക്ക നമ്മെ ചിരിപ്പിച്ച നല്ല നിമിഷങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ദുല്‍ഖര്‍ കുറിച്ചു. അദ്ദേഹത്തിന്റെ ടിവിഷോകള്‍ കണ്ടായിരുന്നു തന്റെ വളര്‍ച്ചയെന്നും വാപ്പച്ചിക്കൊപ്പം വിദേശത്ത് വെച്ച് അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകള്‍ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അബി ഇക്കയുടെ മകന്‍ ഷെയ്ന്‍ ഇപ്പോള്‍ മലയാളത്തിലെ മികച്ച പ്രതിഭകളില്‍ […]

1 2 3 105