ജി ടെക് കംപ്യൂട്ടര്‍ എജുക്കേഷന്‍ കാഞ്ഞങ്ങാട് സെന്റര്‍; പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

ജി ടെക് കംപ്യൂട്ടര്‍ എജുക്കേഷന്‍ കാഞ്ഞങ്ങാട് സെന്റര്‍; പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് : ജി-ടെക് കംപ്യൂട്ടര്‍ എജുക്കേഷന്‍ സെന്റര്‍ കാഞ്ഞങ്ങാട് വിദ്യാര്‍ത്ഥികള്‍ക്കായി പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു. പി എസ് സി, ടാലി, അംഗീകൃത അക്കൗണ്ടിംഗ്, ജി എസ് ടി & ഗള്‍ഫ് വാറ്റ്, ഗ്രാഫിക്സ് & വെബ് ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങിയ കരിയര്‍ കോഴ്സുകളിലേക്ക് 28% ഫീസിളവോടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. ബ്രാന്‍ഡഡ് രിസ്റ്റ് വാച്ച്, ടീ ഷര്‍ട്ട് എന്നീ പുതുവത്സര സമ്മാനങ്ങളും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജി-ടെക് കാഞ്ഞങ്ങാട് ഓഫീസുമായി ബന്ധപ്പെടുക. […]

ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു

ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഡോ: കെ.എം. എബ്രഹാമില്‍ നിന്ന് ചീഫ് സെക്രട്ടറിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ആണ് പുതിയ സെക്രട്ടറി ചുമതലയേറ്റത്. ഡോ: കെ.എം. എബ്രഹാമിന്റെ സ്ഥാനത്തേക്ക് വരുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബൃഹത് പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനായിരിക്കും മുന്‍ഗണന. വളരെ വലിയ അവസരമായാണ് സ്ഥാനലബ്ധിയെ കാണുന്നത്. ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, രാജീവ് സദാനന്ദന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ:വി. വേണു, […]

പാടിയും നുണഞ്ഞും സ്നേഹകൂട്ടായ്മ തീര്‍ക്കാന്‍ തളങ്കര പടിഞ്ഞാറില്‍ ടീ ആന്റ് ടോക്ക് ജങ്ഷന്‍

പാടിയും നുണഞ്ഞും സ്നേഹകൂട്ടായ്മ തീര്‍ക്കാന്‍ തളങ്കര പടിഞ്ഞാറില്‍ ടീ ആന്റ് ടോക്ക് ജങ്ഷന്‍

തളങ്കര: ഓര്‍മ്മകളില്‍ മധുരം കിനിയുന്ന പഴയകാല പാട്ടുകളും നാട്ടുവര്‍ത്തമാനങ്ങളുമായി പ്രഭാതങ്ങളേയും സന്ധ്യാനേരങ്ങളേയും സ്നേഹ സൗഹൃദ കൂട്ടായ്മകൊണ്ട് സജീവമാക്കാന്‍ തളങ്കര പടിഞ്ഞാറില്‍ ടീ ആന്റ് ടോക്ക് ജങ്ഷന്‍ ഒരുക്കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിരമണീയത ആസ്വദിച്ച് പഴയകാലത്തെ കല്ല്യാണ പാട്ടുകളും പ്രവാചകനെ പുകഴ്ത്തുന്ന പാട്ടുകളുമായി ഒത്തുകൂടുക എന്ന ലക്ഷ്യത്തോടെയാണ് തളങ്കര പടിഞ്ഞാര്‍ തീരത്ത് ടീ ആന്റ് ടോക്ക് ജങ്ഷന്‍ ഒരുക്കിയത്. ഒപ്പം തളങ്കര പടിഞ്ഞാര്‍ പ്രദേശത്തിന്റെ വികസന കാര്യങ്ങളും ചര്‍ച്ച ചെയ്യും. പടിഞ്ഞാറില്‍ തകര്‍ന്നുകിടക്കുന്ന പാര്‍ശ്വഭിത്തി […]

പകര്‍ച്ചവ്യാധിക്കെതിരെ കരുതലോടെ നാമൊന്നിച്ച്: കെ.കെ. ശൈലജ ടീച്ചര്‍

പകര്‍ച്ചവ്യാധിക്കെതിരെ കരുതലോടെ നാമൊന്നിച്ച്: കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയാകുമ്പോഴും നമ്മളിന്നും പല രോഗങ്ങളില്‍ നിന്നും മുക്തരല്ല. കാലാകാലങ്ങളിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മഹാമാരികളില്‍ നിന്നും മുക്തി നേടിയെങ്കിലും ജീവിത ശൈലിയിലെ മാറ്റം മൂലം പല ജീവിത ശൈലീ രോഗങ്ങളും പകര്‍ച്ച വ്യാധികളും നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്നു. പകര്‍ച്ചവ്യാധികളെ ഭയപ്പെടേണ്ടതില്ലെങ്കിലും ഇതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം. കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ തവണ എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. മരണ നിരക്കും കൂടിയിരുന്നു. […]

ഇന്‍കാസ് അല്‍ഐന്‍ കമ്മിറ്റി കുടുംബ സംഗമം

ഇന്‍കാസ് അല്‍ഐന്‍ കമ്മിറ്റി കുടുംബ സംഗമം

ചാവക്കാട്: ഇന്‍കാസ് അല്‍ഐന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജിഖാന്‍, സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ താഹാനി, ജനറല്‍ സെക്രട്ടറി സന്തോഷ്, ഹംസ വട്ടേക്കാട്, കെപിസിസി ഐടി വിങ് മുനീര്‍ കുബ്ലൈ, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കെ ടി അജ്മല്‍, അഷറഫ് ആലംകോട്, കിഫ ഇബ്രാഹിം സംബന്ധിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 133ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച പരിശീലനക്കളരി ശ്രദ്ധേയമായി

സ്റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച പരിശീലനക്കളരി ശ്രദ്ധേയമായി

അഡൂര്‍ : ക്രിസ്മസ് അവധിക്കാല ക്യാമ്പിനോടനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് അഗ്നിദുരന്തത്തെക്കുറിച്ചും രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ ഒരുക്കിയ പരിശീലനക്കളരി ശ്രദ്ധേയം. കുട്ടികള്‍ക്ക് ഫയര്‍ സേഫ്റ്റി വിഷയങ്ങളില്‍ പ്രാഥമികവിവരം നല്‍കാനും തീപിടിത്തമുണ്ടാവുമ്പോള്‍ സ്വയംരക്ഷ നേടാനുമുള്ള വഴികള്‍ പഠിപ്പിക്കുവാനുമാണ് പരിപാടി. അടിയന്തിരസാഹചര്യങ്ങളെ നേരിടാന്‍ കുട്ടിപ്പൊലീസുകാരെ സജ്ജമാക്കുന്ന രീതിയിലാണ് ഫയര്‍ സേഫ്റ്റി ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശീലനം. കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ഗോപാലകൃഷ്ണന്‍ പരിശീലനക്കളരിക്ക് നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ പതാക ഉയര്‍ത്തിയതോടുകൂടിയാണ് മൂന്ന് […]

സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനം; വോളിബോള്‍ ടൂര്‍ണമെന്റില്‍ ത്രീസ്റ്റാര്‍ ബിര്‍മനടുക്ക ജേതാക്കള്‍

സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനം; വോളിബോള്‍ ടൂര്‍ണമെന്റില്‍ ത്രീസ്റ്റാര്‍ ബിര്‍മനടുക്ക ജേതാക്കള്‍

കാസര്‍കോട് : സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാണലത്ത് സംഘടിപ്പിച്ച ഫ്‌ലഡ്‌ലൈറ്റ് വോളിബോള്‍ മത്സരത്തില്‍ ഹൈവേ പാണലത്തെ പരാജയപ്പെടുത്തി ത്രീസ്റ്റാര്‍ ബിര്‍മനടുക്ക ജേതാക്കളായി. സംസ്ഥാ–അന്തര്‍സംസ്ഥാന വോളിതാരങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് സപിഐ(എം) കേന്ദ്രകമ്മിറ്റി കമ്മിറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. എം കെ അബ്ബാസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഘാടകസമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു, കണ്‍വീനര്‍ കെ എ മുഹമ്മദ് ഹനീഫ, ടി എം എ ഖാദര്‍, പി എം സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. […]

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും ഉടന്‍ തന്നെ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരുതരത്തിലുള്ള ശിക്ഷാ നടപടികളും സ്വീകരിക്കില്ല. മുടങ്ങിപ്പോയ പരീക്ഷയെഴുതാന്‍ വീണ്ടും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, […]

ആലിംഗന വിവാദം: ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നു

ആലിംഗന വിവാദം: ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നു

തിരുവനന്തപുരം: മുക്കോല നെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗ വിവാദം ഒത്തുതീര്‍ന്നു. തിരുവനന്തപുരം എം.പി ശശി തരൂരിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. ബുധാഴ്ച മുതല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കും. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷയെഴുതാനും അനുമതി നല്‍കി. ഇതുസംബന്ധിച്ച് ബാലാവകാശ കമീഷനില്‍ നല്‍കിയ പരാതി വിദ്യാര്‍ഥികള്‍ പിന്‍വലിക്കും. മുക്കോലയ്ക്കല്‍ സന്റെ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് മാനേജ്മന്റെ് ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നാണ് സൂചന. സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ ആണ്‍കുട്ടി ആലിംഗനം […]

തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ 1300 സ്ത്രീകള്‍ക്ക് അനുമതി – പ്രധാനമന്ത്രി

തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ 1300 സ്ത്രീകള്‍ക്ക് അനുമതി – പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് 1300 സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ബന്ധുക്കളുടെ തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ലെന്ന നിയമം മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ 1300 പേരുടെ അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു. ആണ്‍തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ലെന്നത് വിവേചനമാണെന്നും ഈ വര്‍ഷം മുതല്‍ അതില്‍ മാറ്റം വരുത്തിയെന്നും മോദി ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിലൂടെ അറിയിച്ചു.  പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ”മന്‍കി ബാത്ത്”ന്റെ 2017 ലെ അവസാന പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

1 2 3 63