വ്യത്യസ്തരായ പാട്ടുകാരുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

വ്യത്യസ്തരായ പാട്ടുകാരുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: പാടാനെത്തുന്നവരുടെ വ്യത്യസ്തത കൊണ്ട് എന്നും ശ്രദ്ധേയമാകുന്ന സംഗീത പരിപാടിയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആഴ്ചതോറും നടക്കാറുള്ള ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 209 ാമത്തെ ലക്കത്തില്‍ പാടാനെത്തിയത് ശാസ്ത്രജരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ സി രാമചന്ദ്രന്‍, സിഎംഎഫ്ആര്‍ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ഭുവനേശ്വറിലെ സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് […]

50, 100 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ല, സാധാരണക്കാര്‍ ദുരിതത്തില്‍

50, 100 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ല, സാധാരണക്കാര്‍ ദുരിതത്തില്‍

ഇടുക്കി: എഗ്രിമെന്റുകള്‍ പോലുള്ള ഇടപാടുകള്‍ക്ക് ആളുകള്‍ കൂടുതലായി ആശ്രയിക്കുന്ന ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. എഗ്രിമെന്റുകള്‍, വാടകച്ചീട്ട്, വിവിധ സമ്മതപത്രങ്ങള്‍ എന്നിവയ്ക്ക് 200 രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യം സര്‍ക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുതിന് മുദ്രപത്രങ്ങള്‍ക്കായി നിരവധി പേരാണ് സ്റ്റാമ്ബ് വെന്‍ഡര്‍മാരുടെ ഓഫിസിലെത്തി മടങ്ങുന്നത്. സംസ്ഥാനത്തെ ട്രഷറികളില്‍ സ്റ്റോക്ക് തീര്‍ന്നതാണ് മുദ്രപത്ര ക്ഷാമത്തിനു കാരണം. അതേസമയം 100 രൂപയുടെ മുദ്രപത്രം ട്രഷറിയില്‍ സ്റ്റോക്ക് […]

മുഖ്യമന്ത്രിയുടെ മോര്‍ഫ് ചിത്രം; കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

മുഖ്യമന്ത്രിയുടെ മോര്‍ഫ് ചിത്രം; കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: സരിത എസ്.നായരുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തില്‍ കൂട്ടിചേര്‍ത്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി. എറണാകുളം സെയില്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരനായ ടി.പി ജനേഷ്‌കുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയ ശേഷം വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.മോര്‍ഫ് ചെയ്ത ചിത്രം മറ്റു പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് ഇന്ത്യാശിക്ഷാ നിയമത്തിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തിരുന്നത്. […]

നെയ്യാര്‍ ഡാമിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ഡാമിലേക്ക് പതിച്ചു

നെയ്യാര്‍ ഡാമിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ഡാമിലേക്ക് പതിച്ചു

തിരുവനന്തപുരം : ടവറിന് സമീപം കെടിഡിസി ഭാഗത്തു നിന്നും നെയ്യാര്‍ഡാമിലേയ്ക്ക് പോയ വാഹനമാണ് നെയ്യാര്‍ഡാമില്‍ നിന്നും ടവര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറിന് സൈഡ് നല്‍കിയതും നിയന്ത്രണം വിട്ട് ഡാമിലേയ്ക്ക് പതിച്ചത്. തിങ്ങി നിറഞ്ഞ് മരങ്ങള്‍ നിന്നതിനാല്‍ വാഹനം അണക്കെട്ടിലേയ്ക്ക് പതിച്ചില്ല.വാഹനത്തെ ടിപ്പര്‍ ഉപയോഗിച്ച് ഉയര്‍ത്തി. അതിനിടെ റോഡിന്റെ അവസ്ഥ ദയനീയമായി തുടരുകയാണ്. ദിനവും നുറുകണക്കിന് പേര്‍ വരുന്ന ഡാമിലെ ഈ റോഡിന് വീതി കുറവാണ്.പന്ത സ്വദേശികളായ രജീഷ്, സന്തോഷ് എന്നിവര്‍ക്ക് നിസാര പരിക്കുപറ്റി.

പ്രതിരോധമരുന്ന് – ശുചിത്വബോധവത്ക്കരണ ശില്പശാല സമാപിച്ചു

പ്രതിരോധമരുന്ന് – ശുചിത്വബോധവത്ക്കരണ ശില്പശാല സമാപിച്ചു

കാസര്‍കോട് : നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ചു നടന്ന ബോധവത്ക്കരണശില്പശാലയ്ക്ക് ജില്ലയില്‍ സമാപനം. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലായി നടന്ന ബോധവത്ക്കരണ ശില്പശാലയുടെ സമാപന പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ പുത്തിഗെ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.അരുണ അധ്യക്ഷത വഹിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വി മുഹമ്മദ്, വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ […]

ശ്രീദേവിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി; മുംബൈ കണ്ണീരണിയുന്നു; ജനപ്രവാഹമായി വിലാപയാത്ര

ശ്രീദേവിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി; മുംബൈ കണ്ണീരണിയുന്നു; ജനപ്രവാഹമായി വിലാപയാത്ര

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ബോളിവുഡ് താരം ശ്രീദേവിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ജനപ്രവാഹമായി വിലാപയാത്ര. സംസ്‌കാരം അല്‍പ്പസമയത്തിനകം മുംബൈയിലെ വിലേപര്‍ലെ സേവാ സമാജത്തില്‍ നടക്കും. പതിനായിരങ്ങളാണ് പ്രിയനായികയെ ഒരു നോക്ക് കാണാനായി വിലാപയാത്രയില്‍ ഒഴുകിയെത്തിയത്. രാഷ്ട്രീയ സാമൂഹ്യ ചലച്ചിത്ര രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൂന്നുനാള്‍ നീണ്ട അനിശ്ചിതത്വത്തിനും ദുരൂഹതകള്‍ക്കും വിരാമമിട്ടാണ് ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി ഒമ്പതരയോടെ മുംബൈയിലെത്തിച്ചത്. പടിഞ്ഞാറന്‍ അന്ധേരി ലോഖണ്ഡ്വാലയിലെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സിനിമാമേഖലയിലെ നിരവധിപേരും അന്തിമോപചാരം അര്‍പ്പിച്ചു. […]

തനിയ്ക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിഞ്ഞ ട്രാന്‍സ്‌ജെന്റര്‍ ഇഴജന്തുവാകാന്‍ ചെയ്തത് ആരെയും ഞെട്ടിക്കും

തനിയ്ക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിഞ്ഞ ട്രാന്‍സ്‌ജെന്റര്‍ ഇഴജന്തുവാകാന്‍ ചെയ്തത് ആരെയും ഞെട്ടിക്കും

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു. മനുഷ്യനായി മരിക്കില്ലെന്ന് […]

മധുവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി

മധുവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലികൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അക്രമത്തെ തുടര്‍ന്നുണ്ടായ ശരീരത്തിലെ മുറിവുകളാണ് മധുവിന്റെ മരണകാരണം. മധുവിന് നേരെ ക്രൂരമര്‍ദ്ദനമാണുണ്ടായത്. അഗളി ഡിവൈ.എസ്.പി കേസ് അന്വേഷിക്കുകയാണ്. അനുവാദം കൂടാതെ പ്രതികള്‍ വനത്തില്‍ പ്രവേശിച്ചത് ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിനിടെ സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ച പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് […]

പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

ചാവക്കാട്: തിരുവത്രയില്‍ പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ച സംഭവത്തില്‍ ദമ്പതികളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണു ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസിക്കുന്നയാളുടെ മകളെ ഇവര്‍ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ചത്. പൊള്ളലേറ്റ കുട്ടിയും മറ്റു രണ്ടു കുട്ടികളും ചേര്‍ന്നു റഫീഖും കുടുംബവും താമസിക്കുന്ന മുറിയുടെ വാതില്‍ക്കല്‍ ഇരുന്നു കളിക്കുകയായിരുന്നു. കുട്ടികള്‍ തങ്ങളുടെ മുറിയുടെ വാതിലിനു പുറത്തിരുന്ന് കളിക്കുന്നത് കണ്ട് ക്ഷുഭിതരായ ഇവര്‍ […]

വാട്‌സ് ആപ്പിനു വേണ്ടി പുതിയൊരു അപ്ലിക്കേഷന്‍

വാട്‌സ് ആപ്പിനു വേണ്ടി പുതിയൊരു അപ്ലിക്കേഷന്‍

കഴിഞ്ഞ വര്‍ഷമാണ് വാട്ട്‌സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മയായ ഡിലീറ്റ് ഫോര്‍ എവെരി വണ്‍ പുറത്തിറക്കിയത്. എന്നാല്‍ ഉപഭോതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത്. ഡിലീറ്റ് ഫോര്‍ എവെരി വണ്‍ കൊടുത്താല്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ആകുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാന്‍ സാധിക്കുന്നു. പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. ഈ ആപ്ലികേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. അതിനു […]

1 2 3 46