രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സംരക്ഷണത്തില്‍ കോടതികളുടേയും, മാധ്യമങ്ങളുടേയും പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സംരക്ഷണത്തില്‍ കോടതികളുടേയും, മാധ്യമങ്ങളുടേയും പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ പാര്‍ലമെന്ററി കാര്യാലയത്തിന്റെ ധനസഹായത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എല്‍.എ.ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ ഡോ. ദേവസ്യ എം.ഡി അധ്യക്ഷനായ പരിപാടിയില്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ.സാബു തോമസ്, ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജ് ജേര്‍ണലിസം വകുപ്പ് മേധാവി ദീപു ജോസ് കെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉത്ഘാടനം ചെയ്തു. സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി ഡോ. ജിജി കുമാരി.ടി, അധ്യാപകരായ ഡോ. ജോബി തോമസ്, ഡോ.വിനോദ് എം.വി, ബിബിന്‍ പി.എ, ആബേല്‍ ജസ്റ്റിന്‍, ഡോ. സിനോഷ് സ്‌കറിയാച്ചന്‍, പി.ടി എ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍, കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ചഞ്ചല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *