വെള്ളിക്കോത്ത് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഡിസംബര്‍ 1, 2, 3 തീയതികളില്‍

വെള്ളിക്കോത്ത് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഡിസംബര്‍ 1, 2, 3 തീയതികളിലായി ബ്രഹ്മശ്രീ എടമന ഈശ്വരന്‍ തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷ പൂജാവിധികളോടുകൂടി നടക്കും.

2023 ഡിസംബര്‍ 1 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിമുതല്‍ അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന ഭജനാമൃതം . 5.30 ന് ആചാര്യാ വരവേല്‍പ്പ്, 6 ന് ദീപാരാധനാ, 6:30 ന് ശുദ്ധ്യാധികര്‍മ്മങ്ങള്‍.

ഡിസംബര്‍ 2 ന് ശനിയാഴ്ച്ച രാവിലെ 6:30 ന് ഉഷപൂജ, 7 ന് ഗണപതിഹോമം, 8:30 ന് മഹാമൃത്യഞ്ജയ ഹോമം, 9 ന് പൊങ്കാല. ഉച്ചയ്ക്ക് 11 ന് ഉച്ചപൂജ, അന്നദാനം. വൈകുന്നേരം 6 മണിക്ക് ദീപാരാധന, 7 ന് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര, നൃത്ത നൃത്യങ്ങള്‍. 8ന് അത്താഴ പൂജ , അന്നദാനം .

ഡിസംബര്‍ 3 നു ഞായറാഴ്ച രാവിലെ 6:30 ന് ഉഷ പൂജ , 7:30 ന് മഹാഗണപതിഹോമം 9 നു ശ്രീ ഗുരുവിനു സമൂഹ വട്ടള പായസ നിവേദ്യം . 9:30 വിളക്ക് പൂജ , 11 മണിക് അലങ്കാര പൂജ ,പൂമൂടല്‍ അന്നദാനം . വൈകുന്നേരം 5 നു തായമ്പക ,6:30 ദീപാരാധന , ധനലക്ഷ്മി പൂജ , 9 മണിക് അത്താഴ പൂജ മഹാകുരുതി തുടര്‍ന്ന് അന്നദാനം

Leave a Reply

Your email address will not be published. Required fields are marked *