രവിവര്‍മയുടെ പേരിടാത്ത ചിത്രത്തിന് അന്താരാഷ്ട്ര ലേലത്തില്‍ 11.09 കോടി

രവിവര്‍മയുടെ പേരിടാത്ത ചിത്രത്തിന് അന്താരാഷ്ട്ര ലേലത്തില്‍ 11.09 കോടി

ന്യൂയോര്‍ക്ക്: ചിത്ര രചനയില്‍ ഇന്ത്യന്‍ ശൈലി ലോകത്തിന് കാട്ടികൊടുത്ത പ്രശസ്ത മലയാളി ചിത്രകാരന്‍ രാജാരവിവര്‍മ്മ വരച്ച പേരിടാത്ത ദമയന്തി ചിത്രത്തിന് ലേലത്തില്‍ 11.09 കോടി ലഭിച്ചു. അന്താരാഷ്ട്ര തലത്തില്‍ ലേലത്തിനുവെച്ച അപൂര്‍വ രവിവര്‍മ്മ ചിത്രങ്ങളിലൊന്നായ ഇതിന് 4.58 കോടിയാണ് നിശ്ചയിച്ച കുറഞ്ഞ ലേലത്തുക.

യൂറോപ്യന്‍ നാടകങ്ങളിലെ ഫോട്ടോഗ്രാഫുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രവിവര്‍മ്മ വരച്ച ഈ ചിത്രത്തില്‍ സ്വര്‍ണനിറത്തില്‍ കസവുള്ള തിളങ്ങുന്ന സാരിയുടുത്ത് വിദൂരതിയിലേക്ക് നോക്കിയിരിക്കുന്ന ദമയന്തിയെയും ഒപ്പം ഒരു തോഴിയെയുമാണ് കാണുന്നത്.

സോത്ത്‌ബേയ്‌സ് ന്യൂയോര്‍ക്ക് സെയില്‍ ഒഫ് മോഡേണ്‍ ആന്‍ഡ് കണ്ടംപ്രറി സൗത്ത് ഏഷ്യന്‍ ആര്‍ട്‌സില്‍ നടന്ന ലേലത്തില്‍ മറ്റു ഇന്ത്യന്‍ ചിത്രകാരന്മാരായ സയ്യിദ് ഹൈദര്‍ റാസ, മഖ്ബൂല്‍ ഫിദ ഹുസൈന്‍, ജഹാംഗീര്‍ സംബവാല എന്നിവരുടെ ചിത്രങ്ങളും വലിയ തുകയ്ക്ക് വിറ്റഴിഞ്ഞു.

Leave a Reply

Your email address will not be published.