എസ്.വൈ.എസ് പാണത്തൂര്‍ സര്‍ക്കിള്‍ കര്‍മ്മസമിതി പൂടംകല്ല് നിന്നും ചുള്ളിക്കരയിലേക്ക് ഗ്രാമസഞ്ചാരയാത്ര നടത്തി

ചുള്ളിക്കര : സമസ്ത 100-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി ഗ്രാമ ഗ്രാമാന്തരങ്ങളെ തൊട്ടുണര്‍ത്തി എസ്.വൈ.എസ്. ഗ്രാമ സഞ്ചാരങ്ങള്‍ നടത്തുന്നു. പാണത്തൂര്‍ സര്‍ക്കിള്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പൂടംകല്ലില്‍ നിന്നും ചുള്ളിക്കരയിലേക്ക് ഗ്രാമസഞ്ചാരം നടത്തി. പൂടങ്കല്ല് വെച്ച് നടന്ന സഞ്ചാര യാത്ര തുടക്കത്തിന് സലാം ആനപ്പാറ കെ.അബ്ദുല്ല ഹാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ചുള്ളിക്കര ടൗണില്‍ വെച്ച് നടന്ന സമാപനയോഗത്തില്‍ ഉമര്‍ സഖാഫി പാണത്തൂര്‍ വിഷയാവതരണം നടത്തി സംസാരിച്ചു.

ഷിഹാബുദീന്‍ അഹ്‌സനി, ഷിഹാബ് ടി. കെ, ഹൈദര്‍ പാണത്തൂര്‍, മുസ്തഫ പാണത്തൂര്‍, നൗഷാദ് ചുള്ളിക്കര, അസ്അദ് നഈമി, ഇബ്രാഹിം മുസ്ലിയാര്‍, ഹനീഫ ഉസ്താദ് തോട്ടം,ശുഐബ് സഖാഫി തോട്ടം, മൊയ്ദു കുണ്ടുപ്പള്ളി, അഷറഫ് ഏരത്ത് എന്നിവര്‍ ഗ്രാമ സഞ്ചാര യാത്രക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *