ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം പൊതുയോഗം

ഉദുമ : ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി. അംഗങ്ങള്‍ക്കുള്ള 2018-19 വര്‍ഷത്തെ ബോണസ് വിതരണം ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു.മില്‍മ പദ്ധതിയില്‍ നിന്ന് അനുവദിച്ച റബ്ബര്‍ മാറ്റ്, വാട്ടര്‍ ബൗള്‍ എന്നിവയുടെ സബ്സിഡി വിതരണം കാസര്‍കോട് ഡയറി പി ആന്‍ഡ് ഐ യൂണിറ്റ് ഹെഡ് പി.എം. ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷനായി. സെക്രട്ടറി രജനി പുരുഷോത്തമന്‍, ഡയറക്ടര്‍ന്മാരായ ചന്ദ്രന്‍ നാലാംവാതുക്കല്‍, കെ.വി. ശോഭന, വാസു മാങ്ങാട്, നഫീസ താമരക്കുഴി, മില്‍മ പി ആന്‍ഡ് ഐ സീനിയര്‍ സുപ്പര്‍വൈസര്‍ മേഘ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *