ആന്‍ഡ്രോയ്ഡ് ഫോണ്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോവാതിരിക്കാന്‍ ചില എളുപ്പ വിദ്യകള്‍

ആന്‍ഡ്രോയ്ഡ് ഫോണ്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോവാതിരിക്കാന്‍ ചില എളുപ്പ വിദ്യകള്‍

ഇന്ന് എല്ലാരുടേയും കൈയ്യില്‍ കിടിലന്‍ സ്മാര്‍ട്ട് ഫോണുകളുണ്ട്. അതില്‍ കിടിലന്‍ സെല്‍ഫികള്‍ എടുക്കുകയും ഇന്‍ര്‍നെറ്റില്‍ കയറുകയും ചെയ്താല്‍ പിന്നെ പണി തീര്‍ന്നു. ദിവസവും ചാര്‍ജ്ജ് ചെയ്യേണ്ടി വരുന്നു എന്നതാണ് ഇവയുടെ പോരായ്മ.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ഏറെപ്പേരും നേരിടുന്ന പ്രശ്നമാണിത്. വലിയ അമേള്‍ഡ്/എല്‍സിഡി ഡിസ്പ്ലേയും ആപ്ലിക്കേഷനുകളും എല്ലാം ചേര്‍ന്ന് ബാറ്ററി ചാര്‍ജ് ഊറ്റിയൂറ്റിയെടുക്കും.

മിക്ക സ്മാര്‍ട്ട്ഫോണുകള്‍ക്കും ലിഥിയം അയണ്‍ ബാറ്ററിയോ ലിഥിയം പോളിമര്‍ ബാറ്ററിയോ ആണ് ഉണ്ടാവുക. നൂറു ശതമാനം ചാര്‍ജ് തീര്‍ന്നിട്ട് ചാര്‍ജ് ചെയ്യാമെന്നു കരുതി നില്‍ക്കരുത്.

അതുപോലെത്തന്നെ നൂറു ശതമാനം ചാര്‍ജാവാനും നില്‍ക്കേണ്ട. കുറഞ്ഞ വോള്‍ട്ടേജ് പ്രശ്നങ്ങള്‍ ഉള്ളവയാണ് ഇത്തരത്തിലുള്ള ബാറ്ററികളില്‍ പലതും. 20-90 ശതമാനം ചാര്‍ജ് നിലനില്‍ക്കുന്ന രീതിയില്‍ മാത്രം ബാറ്ററി ചാര്‍ജ് ചെയ്യുക.

ഈയിടെ പുറത്തിറങ്ങിയ മിക്ക ഫ്ളാഗ്ഷിപ്പ് ഫോണുകളിലും ഇന്‍ബില്‍റ്റ് ആയിട്ടുള്ള ബാറ്ററിയാണുള്ളത്. പല ഫോണുകളിലും 3000ാഅവ വരെ ബാറ്ററി ശേഷിയുണ്ടെങ്കിലും പോക്കിമോന്‍ പോലെയുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാടു നേരം ബാറ്ററി നില്‍ക്കാന്‍ സാധ്യതയില്ല.

 • കറുത്ത വാള്‍പേപ്പര്‍ ഉപയോഗിക്കാം

മിക്ക സ്മാര്‍ട്ട് ഫോണുകള്‍ക്കും അമോള്‍ഡ് സ്‌ക്രീന്‍ ആയിരിക്കും ഉണ്ടാവുക. സ്‌ക്രീനിലെ നിറങ്ങളെ പ്രകാശിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. സ്‌ക്രീന്‍ കറുത്ത നിറത്തില്‍ ആവുമ്പോള്‍ അവ കൂടുതല്‍ ചാര്‍ജെടുത്ത് പ്രകാശിപ്പിക്കേണ്ട കാര്യമില്ലാത്തതിനാല്‍ തന്നെ ബാറ്ററി എളുപ്പം തീര്‍ന്നു പോവില്ല. ഇങ്ങനെയുള്ള ഫോണുകളില്‍ കറുത്ത നിറത്തിലുള്ള വാള്‍പേപ്പര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

 • ഡോസ് മോഡ്

ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഉപയോഗിക്കാത്ത വിന്‍ഡോകള്‍ എല്ലാം ഷട്ട് ഡൗണ്‍ ചെയ്യുന്ന സംവിധാനമാണിത്. ആന്‍ഡ്രോയ്ഡ് മാഷ്മലോ, നൂഗട്ട് ഫോണുകളിലാണ് ഇതുള്ളത്. എത്ര നേരം ടച്ച് സ്‌ക്രീന്‍ ഓണ്‍ ആവാതിരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി നെറ്റ്വര്‍ക്ക് കണക്ഷന്‍, ജിപിഎസ്, വൈഫൈ സ്‌കാനിംഗ്, സിങ്ക്രോണൈസേഷന്‍ എന്നിവ ഓരോന്നായി ഓഫാവും.

 • വോയ്സ് സെര്‍ച്ച് വേണ്ടപ്പോള്‍ മാത്രം

‘ഓക്കേ ഗൂഗിള്‍ ‘ പോലുള്ള വോയ്സ് സെര്‍ച്ചിങ് സങ്കേതങ്ങള്‍ അങ്ങേയറ്റം പ്രയോജനകരം തന്നെയാണ്. എപ്പോഴും ടൈപ്പ് ചെയ്ത് കാര്യങ്ങള്‍ പറയുന്നതിനു പകരം ചുമ്മാ ഫോണിനോട് പറഞ്ഞാല്‍ മതി കാര്യങ്ങള്‍. എന്നാല്‍ എപ്പോഴും ഫോണില്‍ ഇത് ഓണ്‍ ആയിക്കിടന്നാല്‍ ബാറ്ററി പെട്ടെന്ന് തീരും എന്നുള്ള കാര്യത്തില്‍ സംശയമില്ല.

ആവശ്യമില്ലാത്ത സമയത്ത് ഈ സൗകര്യം ഓഫ് ചെയ്തിടണം. ഇതിനായി ഗൂഗിള്‍ സെറ്റിങ്സ് എടുത്ത് അതില്‍ ‘വോയ്സ്’ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക. അപ്പോള്‍ വരുന്ന മെനുവില്‍ നിന്നും ‘ഓക്കെ ഗൂഗിള്‍ ഡിറ്റക്ഷന്‍’ തിരഞ്ഞെടുക്കുക. ഇപ്പോള്‍ വരുന്ന മെനുവിലെ എല്ലാ ബോക്സുകളും അണ്‍ചെക്ക് ചെയ്യുക. എന്നാല്‍ ഗൂഗിള്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ മാത്രം ഈ വോയ്സ് സര്‍വീസ് ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ ‘എൃീാ വേല ഏീീഴഹല മുു’ ബോക്സില്‍ ടിക്ക് ചെയ്യുക.

 • ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യുകupdate

ഫോണില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ എപ്പോഴും അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാറ്ററി ഉപയോഗവും മെമ്മറിയും കൂടുതല്‍ മികച്ച രീതിയിലാക്കിയായിരിക്കും ഓരോ ആപ്പും പുതിയ വേര്‍ഷന്‍ പരിഷ്‌കരിക്കുന്നത്. ആവശ്യമില്ലാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കും. ബാറ്ററി ചാര്‍ജും റാം കപ്പാസിറ്റിയും കുറയ്ക്കും.

 

എല്ലാ ആപ്പുകളും അപ്ഡേറ്റ് ചെയ്ത ശേഷം ബാറ്ററി ഒപ്റ്റിമൈസേഷന്‍ നടത്തിയ ആപ്പുകള്‍ ആണോ എന്നുകൂടി പരിശോധിക്കണം. ഇത് വളരെ എളുപ്പത്തില്‍ സാധിക്കും. ഇതിനായി ‘സെറ്റിംഗ്സ്’ ഓപ്ഷനില്‍ ‘ബാറ്ററി’ എടുക്കുക. ഇതില്‍ മെനു ബട്ടന്‍ പ്രസ് ചെയ്യുക. ഇതില്‍ ‘ബാറ്ററി ഒപ്റ്റിമൈസേഷന്‍’ ഓപ്ഷന്‍ കാണാം. ഇതില്‍ നോക്കിയാല്‍ ഏതൊക്കെ ആപ്പുകള്‍ ആണ് ‘ബാറ്ററി ഒപ്റ്റിമൈസേഷന്‍’ ചെയ്തിട്ടുള്ളത് എന്ന് മനസിലാക്കാം.

 • ബാറ്ററി സേവര്‍ ആപ്പുകള്‍

ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ലൈഫ് താനേ കുറയും. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഗ്രീനിഫൈ പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാം. ഉപയോഗിക്കാതിരിക്കുന്ന സമയത്ത് ആപ്പുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുകയാണ് ഇവ ചെയ്യുന്നത്. അങ്ങനെ അമിതമായ ബാറ്ററി ഉപയോഗം ഒരുപരിധി വരെ നിയന്ത്രിക്കാം.

 • ഓട്ടോ ബ്രൈറ്റ്നെസ് ഒഴിവാക്കുക

ഓട്ടോ ബ്രൈറ്റ്നെസ് മോഡില്‍ ഇടുമ്പോള്‍ ബാറ്ററി ചാര്‍ജ് പോകുന്ന വഴിയറിയില്ല. ഓരോ തവണയും ആവശ്യമായ തെളിച്ചം ക്രമീകരിച്ചു വയ്ക്കുന്നതാണ് നല്ലത്. ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്ന ഒന്നാണ് മൊബൈല്‍ സ്‌ക്രീന്‍. ബ്രൈറ്റ്നെസ് ക്രമീകരിക്കുന്നതിനായി ഫോണിലെ ‘ക്വിക് സെറ്റിംഗ്സ്’ മെനു എടുക്കുക. ഇതില്‍ ‘ഓട്ടോ’ എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ടിക്ക് ഉണ്ടെങ്കില്‍ അത് മാറ്റുക. അല്ലെങ്കില്‍ സെറ്റിംഗ്സില്‍ ഡിസ്പ്ലേ മെനുവില്‍ പോയാലും ആവശ്യമായ ബ്രൈറ്റ്നെസ്സ് ക്രമീകരിക്കാന്‍ സാധിക്കും.

 • വൈബ്രേഷന്‍, ഹാപ്ട്ടിക് ഫീഡ്ബാക്ക് എന്നിവ ഒഴിവാക്കുക

ആവശ്യമെങ്കില്‍ മാത്രം ഫോണില്‍ വൈബ്രേഷന്‍ മോഡ് ഓണ്‍ ആക്കുക. റിംഗ് ചെയ്യുന്നതിനേക്കാള്‍ പവര്‍ വൈബ്രേറ്റ് ചെയ്യാനായി ഉപയോഗിക്കപ്പെടുന്നുണ്ട്. സ്‌ക്രീനില്‍ തൊടുമ്പോള്‍ അനുഭവപ്പെടുന്ന വൈബ്രേഷനും ചെറിയ ശബ്ദങ്ങളുമെല്ലാം ബാറ്ററി പവര്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. ഹാപ്ട്ടിക് ഫീഡ്ബാക്ക് എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഈ സെറ്റിംഗും ഓഫാക്കി വയ്ക്കണം.

 • ശല്യമില്ലാതുറങ്ങാം, ബാറ്ററിയും ലാഭിക്കാം

ഉറങ്ങുന്ന സമയത്ത് മൊബൈല്‍ഫോണ്‍ ബെല്ലടിക്കുന്നത് ഉറക്കം കളയുകയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഈ സമയത്ത് മൊബൈല്‍ ഡേറ്റയും വൈ ഫൈയുമെല്ലാം ഓഫാക്കി വെച്ചാല്‍ സുഖമായി ഉറങ്ങുകയും ചെയ്യാം, ബാറ്ററിയും ലാഭിക്കാം.

മിക്ക ഫോണുകളിലും Do Not Dtsiurb അല്ലെങ്കില്‍ sleep മോഡ് കാണും. ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന സമയത്ത് ഇത് ഓണ്‍ ചെയ്യുകയേ വേണ്ടൂ. IFTTT പോലെയുള്ള ആപ്പുകള്‍ ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും മറ്റും ഫോണിന്റെ ശല്യം ഇല്ലാതെ ക്രമീകരിക്കാന്‍ സഹായിക്കുന്നവയാണ്. ബാറ്ററിയും ലാഭിക്കാം.

 • 24/7 ഇന്റര്‍നെറ്റ് വേണോ?

ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈനില്‍ ഇരിക്കുന്നത് സ്വസ്ഥത നശിപ്പിക്കാനേ സഹായിക്കൂ. ജിപിഎസ്, ബ്ലൂടൂത്ത്, NFC, വൈഫൈ, ലൊക്കേഷന്‍ ഡേറ്റ മുതലായവ ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്തു വെക്കണം. വലിയൊരളവ് ബാറ്ററിയാണ് ഇവ ഉപയോഗിച്ച് തീര്‍ക്കുന്നത്.

 • വേണ്ടാത്ത വിഡ്ജറ്റുകള്‍ ഡിലീറ്റ് ചെയ്യാം

മൊബൈല്‍ സ്‌ക്രീനില്‍ കാണുന്ന ആവശ്യമില്ലാത്ത വിഡ്ജറ്റുകള്‍ ഓഫ് ചെയ്തു വെക്കണം. ട്വിറ്റര്‍, റെഡ്ഡിട്ട്, വെതര്‍, ജിമെയില്‍ പോലെയുള്ള വിഡ്ജറ്റുകള്‍ നിരന്തരം ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്ത് ഡേറ്റയും ബാറ്ററിയും ഒരുപോലെ ഉപയോഗിച്ച് തീര്‍ക്കും. അതിനാല്‍ ഇത്തരത്തിലുള്ള വിഡ്ജറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്.

 • ബാറ്ററി സേവര്‍ ഉപയോഗിക്കുക

എല്ലാത്തരം റോമുകള്‍ക്കും ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനുള്ള പലതരം സെറ്റിംഗുകള്‍ കാണും. എച്ച്ടിസി ഫോണിന് എക്സ്ട്രീം പവര്‍ സേവിങ് മോഡ്, സാംസങ്ങിനു അള്‍ട്ര പവര്‍ സേവിങ് മോഡ്, സോണിയ്ക്ക് STAMINA മോഡ് എന്നിങ്ങനെ പല വിധത്തിലുള്ള പവര്‍ സേവിങ് മോഡുകള്‍ ഉണ്ട്. ഫോണില്‍ ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഏതെങ്കിലും പവര്‍ സേവിങ് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നത് നല്ലതാണ്.

 • ഓട്ടോ സിങ്ക് 

ഗൂഗിള്‍ അക്കൗണ്ടിലെ ഓട്ടോ സിങ്കിങ് ഓഫ് ചെയ്തു വയ്ക്കണം. ഇതിനായി സെറ്റിങ്ങ്സില്‍ ഗൂഗിള്‍ അക്കൗണ്ട് എടുക്കുക. ഓട്ടോ സിങ്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷന്‍ ഇതില്‍ കാണും. ഇമെയില്‍ പോലെയുള്ളവ നമുക്കാവശ്യമുള്ളപ്പോള്‍ മാത്രം റിഫ്രെഷ് ആവുന്ന രീതിയില്‍ ക്രമീകരിച്ചില്ലെങ്കില്‍ നിരന്തരം ബാറ്ററി തീര്‍ന്നുകൊണ്ടേയിരിക്കും. പുഷ് നോട്ടിഫിക്കേഷനുകള്‍ വരുന്ന ആപ്പുകളും ഇങ്ങനെ ക്രമീകരിക്കണം.

Leave a Reply

Your email address will not be published.