സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഗ്യാലക്‌സി എസ്8 ഫോണുമായി സാംസങ്

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഗ്യാലക്‌സി എസ്8 ഫോണുമായി സാംസങ്

വെര്‍ച്വല്‍ സാങ്കേതിക സഹായമുള്ള ‘ബിക്‌സ് ബൈ’യോടുകൂടിയ ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകളാണ് പുറത്തിറക്കിയത്. ഗ്യാലക്‌സി എസ്8ന്റെ വില 57,900 രൂപ മുതല്‍. എസ്8 പ്ലസിന്റെ വില 64,900 രൂപ. യഥാക്രമം 5.8, 6.2 ഇഞ്ച് സ്‌ക്രീനുകളില്‍ ഇവ ലഭിക്കും.

മേയ് അഞ്ച് മുതല്‍ ഫ്‌ലിപ്കാര്‍ട് വഴി ലഭ്യമാകും. തിരഞ്ഞെടുത്ത സാംസങ് ഔട്ട്ലെറ്റുകളില്‍ ഈ ഫോണുകള്‍ വില്‍പനയ്‌ക്കെത്തും. ബുക്കിങ് തുടങ്ങി. രാജ്യാന്തര വിപണിയില്‍ 21 മുതല്‍ ഇവ ലഭ്യമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ആപ്പിള്‍ ഐഫോണിലെ സിരി ഡിജിറ്റല്‍ അസിസ്റ്റന്റിന്റെ സമാനമായി ശബ്ദനിയന്ത്രിത ഡിജിറ്റല്‍ അസിസ്റ്റന്റ് സംവിധാനം ഇതിലുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റുകളുടെ നിരയിലെ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ഇതുവഴി സാംസങ്. ആപ്പിളിന്റെ സിരി, ഗൂഗിള്‍ അസിസ്റ്റന്റ്, മൈക്രോസോഫ്റ്റ് കോര്‍ട്ടാന, ആമസോണിന്റെ അലക്‌സ എന്നിവ നിലവില്‍ രംഗത്തുണ്ട്.

Leave a Reply

Your email address will not be published.