ടെസ്ല തങ്ങളുടെ മോഡല്‍ എസ്, മോഡല്‍ എക്സ് കാറുകള്‍ തിരിച്ചുവിളിക്കുന്നു

ടെസ്ല തങ്ങളുടെ മോഡല്‍ എസ്, മോഡല്‍ എക്സ് കാറുകള്‍ തിരിച്ചുവിളിക്കുന്നു

പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല തങ്ങളുടെ 53,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു. പാര്‍ക്കിങ് ബ്രേക്കിലുണ്ടായ തകരാറാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കാരണമെന്ന് ടെസ്ല അധികൃതര്‍ അറിയിച്ചു.

2016 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ നിര്‍മിച്ചിട്ടുള്ള കാറുകള്‍ക്കാണ് കാറിന്റെ പാര്‍ക്കിങ് ബ്രേക്ക് പ്രശ്നം കണ്ടെത്തിയത്. എന്നാല്‍, ഈ പ്രശ്നം മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അപകടങ്ങള്‍ ഉണ്ടാവും മുന്നെ അത് പരിഹരിക്കാനാണ് തങ്ങള്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് ടെസ്ല കമ്പനി പറഞ്ഞു.

കമ്പനിയുടെ മോഡല്‍ എസ്, മോഡല്‍ എക്സ് കാറുകളിലാണ് പാര്‍ക്കിങ് ബ്രേക്കിന്റെ പ്രശ്നം കണ്ടെത്തിയത്. പാര്‍ക്കിങ് ബ്രേക്കിന് പ്രശ്നമുണ്ടായതായി ജനങ്ങളില്‍ നിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇത് കമ്പനിയില്‍ നിന്നും തന്നെ പരിശോധനകള്‍ക്കൊടുവില്‍ മനസിലാക്കിയതാണെന്നും ടെസ്ല അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published.