സ്വകര്യമേഘലയില്‍ സക്കാത്ത് നടപ്പിലാക്കണം: എം പി

സ്വകര്യമേഘലയില്‍ സക്കാത്ത് നടപ്പിലാക്കണം: എം പി

മനാമ : സ്വകാര്യ സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക വരുമാനത്തിന്റെ ഒരു ശതമാനം ഗവണ്‍മെന്റിലേയ്ക്ക് സക്കാത്ത് ആയി നല്‍കണമെന്ന് പാര്‍ലമെന്റ് അംഗം ആവശ്യപ്പെട്ടു. ബഹ്റൈന്‍ എം.പി മുഹമ്മദ് അല്‍ അഹമ്മദ് സക്കാത്തിനുള്ള ബില്ല് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് പ്രകാരം കന്പനികള്‍ വാര്‍ഷിക വരുമാനത്തിന്റെ 2.5 ശതമാനം സക്കാത്തായി ഗവണ്‍മെന്റിന് നല്‍കേണ്ടിവരും. അഗതികള്‍ക്കായുള്ള ഒരു വിഹിതം എന്ന നിലയില്‍ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ മൂന്നാമത്തതാണ് സക്കാത്ത്.

”ബഹറൈനില്‍ സക്കാത്ത് സന്പ്രദായത്തിന്റെ അഭാവത്തില്‍, സമൂഹത്തിലെ സന്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വലുതായിരുന്നു. ബഹ്‌റൈനിയിലെ വ്യാപാരികളും പ്രമുഖ കുടുംബങ്ങളും അവരുടെ സ്വകാര്യ സകാത്ത് ഓഫീസുകളുടെയും സഹായത്തോടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

നിയമം കൊണ്ടുവരുന്നതോടെ സ്വകാര്യ സകാത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിയ്ക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ കാര്യക്ഷമമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും കൗണ്‍സില്‍സ് ഫിനാന്‍ഷ്യല്‍ ആന്റ് എക്കണോമിക് അഫേഴ്സ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അല്‍ അഹമ്മദ് പറഞ്ഞു.

Leave a Reply

Your email address will not be published.