എക്സിറ്റ് കിട്ടി നാട്ടില്‍ പോകാതിരുന്നാല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ; ജവാസാത്ത് വിഭാഗം

എക്സിറ്റ് കിട്ടി നാട്ടില്‍ പോകാതിരുന്നാല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ; ജവാസാത്ത് വിഭാഗം

ജിദ്ദ: അനധികൃത താമസക്കാര്‍ എക്സിറ്റി കിട്ടിയിട്ട് ഉടന്‍ പോകാതിരുന്നാലും കര്‍ശന ശിക്ഷ നടപടി സ്വീകരിക്കുമെന്ന് ജവാസാത്ത് വൃത്തങ്ങള്‍ അറിയിച്ചു. നിശ്ചിത സമയപരിധി വരെ കാത്തരിക്കാതെ രേഖകള്‍ നിയമവിധേയമാക്കാന്‍ ഇനി 58 ദിവസം മാത്രമേ അവശേഷക്കുന്നുള്ളൂവെന്ന് ജവാസാത്ത് വക്താവ് തലാല്‍ അല്‍ ശെല്‍ബി വീണ്ടും മുന്നറിയിപ്പ് നല്‍കി.

ഫൈനല്‍ എക്സിറ്റ് ലഭിച്ച് രാജ്യം വിടാതെ ഇവിടെ കാത്തു നില്‍ക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷക്ക് പുറമെ ഒരു ലക്ഷം റിയാല്‍ വരെ പിഴയടയ്ക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കറാമയും ലഭിക്കും. സ്പോണ്‍സറുമായി സാമ്പത്തികമായോ മറ്റൊന്തെങ്കിലും ആനുകൂല്യമോ സംബന്ധിമായ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അനധികൃത താമസക്കാര്‍ ഇവിടെ താങ്ങേണ്ടതില്ലെന്നും ഇവര്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇക്കാര്യത്തിനായി അധികാരപ്പെടുത്തി അവര്‍ക്ക് രാജ്യം വിടാമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പ് കാലാവധി ഇനിയും ബാക്കിയുണ്ടെന്ന് കരുതി രേഖകള്‍ ക്രമീകരിക്കാന്‍ ഇനിയും കാത്തു നില്‍ക്കാതെ എത്രയും പെട്ടെന്ന് ഇ.സിയും എക്സിറ്റും വാങ്ങി രാജ്യം വിടണം. ഇക്കാര്യത്തില്‍ അതാത് എംബസി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനും അനധികൃത താമസിക്കാരെ ജാഗരൂകരാക്കുന്നതിനും സാമൂഹിക സംഘടനകളും മറ്റും രംഗത്തിറങ്ങി ജവാസാത്തുമായി സാഹകരികണം.

രേഖകള്‍ ശരിയാക്കാനുള്ള രാജാവിന്റെ ഉത്തരവ് പ്രയോജനപ്പെടുത്താനുള്ള അവസരം ആരും നഷ്ടപ്പെടുത്തരുതെന്നും രാജ്യത്താകമാനമായി 75 ഇടങ്ങളില്‍ ഇതിനുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനധികൃത താമസക്കാര്‍ ഈ കേന്ദ്രങ്ങളുമായി ഉടന്‍ ബന്ധപ്പെടണം.

ഈ കാലാവധിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയാലും നിയമാനുസൃതമായി സഊദിയില്‍ പിന്നീട് തിരിച്ചെത്താം. എന്നാല്‍ പൊതുമാപ്പ് കാലാവധിയില്‍ അടക്കമുള്ള രേഖകള്‍ വിരലടയാളം നല്‍കിയ ശേഷമാകണം മാതൃരാജ്യത്തേക്കുള്ള മടക്കം. അല്ലാത്തപക്ഷം തിരിച്ചുവരാന്‍ കഴിയില്ല. ഉംറ, ഹജ്, സന്ദര്‍ശക വിസകളില്‍ എത്തി രാജ്യത്ത് തുടരുന്നവരടക്കം അനധികൃതമായി കഴിയുന്ന എല്ലാവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

അതേ സമയം പൊതുമാപ്പിന് ശേഷം നിയമ ലംഘകരായി കഴിയുന്നവര്‍ക്ക് 50,000 റിയാല്‍ പിഴ ശിക്ഷ ലഭിക്കുംയ രാജ്യത്തെ 13 പ്രവിശ്യകളിലും ‘നിയമലംഘകരില്ലാത്ത രാജ്യം’ ദേശീയ കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ശക്തമാക്കി.

ഇതു സംബന്ധിച്ച് സ്പോര്‍ട്ട് ഡിറക്ടറേറ്റ് രാജ്യത്തുളള മൊബൈല്‍ വരിക്കാര്‍ക്ക് എസ്.എം.എസ് സന്ദേശം അയച്ചു തുടങ്ങി. നിയമ ലംഘകനോ തൊഴിലുടമയോ പിഴ അടക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം നിയമ ലംഘകര്‍ക്കു രാജ്യത്തേക്ക് മടങ്ങി വരുന്നതിന് വിലക്കേര്‍പ്പെടുത്തും. നിയമ ലംഘകരുടെ തൊഴിലുടമ വരു ലക്ഷം റിയാല്‍ വരെ പിഴ അടക്കുകയും വേണം. ഇത്തരം സ്ഥാപനങ്ങള്‍ക്കു അഞ്ചു വര്‍ഷം തൊഴില്‍ വിസ അനുവദിക്കില്ല. നിയമ ലംഘകരെ കണ്ടെത്താല്‍ 8000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ അറിയിച്ചു.

Leave a Reply

Your email address will not be published.