4 ജിബി റാം, 13 എംപി ക്യാമറ; സച്ചിന്‍ ഫോണ്‍ എത്തി

4 ജിബി റാം, 13 എംപി ക്യാമറ; സച്ചിന്‍ ഫോണ്‍ എത്തി

ന്യൂഡല്‍ഹി:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ എത്തുന്ന എസ്ആര്‍ടി.ഫോണ്‍ പുറത്തിറങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന ചങ്ങില്‍ സച്ചിന്‍ തന്നെയാണ് ഫോണ്‍ പുറത്തിറക്കിയത്. സ്മാര്‍ട്രോണ്‍ എന്ന ഇന്ത്യന്‍ കമ്ബനിയാണ് ഫോണിന്റെ നിര്‍മാതാക്കള്‍. കമ്ബനിയുടെ ബ്രാന്‍ഡ് അമ്ബാസിഡറും സഹഉടമയുമാണ് സച്ചിന്‍.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ എത്തുന്ന എസ്ആര്‍ടി.ഫോണ്‍ മധ്യനിര ഫോണുകളുടെ ശ്രേണിയിലാണ് വരിക. 32 ജിബി പതിപ്പിന് 12,999 രൂപയും 64 ജിബി പതിപ്പിന് 13,999 രൂപയുമാണ് വില. ഡ്യുവല്‍ സിം ഫോണാണിത്.

4 ജിബി റാം ആണ് ഫോണിന്റെ ശ്രദ്ധേയമായ സവിശേഷത. ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. സ്ഥിരമായ അപ്‌ഡേഷനുകളും ഫോണില്‍ സ്മാര്‍ട്രോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 1.44 ഗിഗാഹെര്‍ട്‌സ് ഒക്ടാ-കോര്‍ പ്രൊസസറാണ് ഫോണിലുള്ളത്.

13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉള്‍പ്പെടുന്നതാണ് ഫോണിന്റെ ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റ്. 3000 എംഎഎച്ച് ബാറ്ററിയും ക്വിക്ക് ചാര്‍ജ് 2.0 സാങ്കേതികവിദ്യയും ഫോണിലുണ്ട്.
ഫോണില്‍ എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാനാവില്ല. ഇകൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് വഴി മാത്രമാണ് എസ്ആര്‍ടിയുടെ വില്‍പന. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മിച്ച ഫോണാണ് എസ്ആര്‍ടി. ബാംഗ്ലൂരും ഹൈദരാബാദും കമ്ബനിക്ക് ഗവേഷണ-നിര്‍മാണ കേന്ദ്രങ്ങളുണ്ട്.

Leave a Reply

Your email address will not be published.